മലയാളത്തിന്റെ പ്രിയ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാർദ്ധക്യത്തെ തുടർന്നുള്ള രോഗങ്ങളാൽ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ആ മലയാള സിനിമയിലെ പ്രമുഖ നടിക്ക് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. സമൂഹമാധ്യമത്തിലൂടെ പ്രിയ നടിയ്ക്ക് ആദരാഞ്ജലികൾ നേർന്നത് അനവധി പേരാണ്.
20ാം വയസില്‍ ആയിരുന്നു അഭിനയരംഗത്തേക്ക് കടന്നുവന്നത്. സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ നടി നിരവധി പുരസ്കാരങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട് .14ാം വയസില്‍ നാടകത്തിലേക്ക് കടന്നുവരുകയും പിന്നീട് സിനിമയിലേക്ക് ചുവടുറപ്പിക്കുകയും ആയിരുന്നു.. മലയാള സിനിമയിൽ ഏറ്റവും അധികം അമ്മ വേഷങ്ങൾ ആയിരുന്നു കവിയൂർ പൊന്നമ്മ അവതരിപ്പിച്ചിട്ടുള്ളത്. മോഹൻലാലിൻറെയും മമ്മൂട്ടിയുടെയും ഉൾപ്പെടെ നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്.
1960 മുതലായിരുന്നു അഭിനയരംഗത്ത് കടന്നുവന്നത്. പിന്നീട് 2022 വരെ അഭിനയിച്ചിട്ടുണ്ട്. 400 അധികം സിനിമകളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസമായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മാധ്യമങ്ങളോട്ആരോഗ്യസംബന്ധമായ വിവരങ്ങൾ ഏറ്റവും അടുത്ത ബന്ധുക്കൾ പുറത്തുവിട്ടിരുന്നു.
.
The post നടി കവിയൂർ പൊന്നമ്മ അന്തരിച്ചു appeared first on Viral Max Media.
from Mallu Articles https://ift.tt/Onu62TF
via IFTTT