ബാലചന്ദ്രമേനോ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു നടിയാണ് നന്ദിനി. പിന്നീട് മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി നന്ദിനി മാറുകയും ചെയ്തിരുന്നു. ലേലം, കരിമാടിക്കുട്ടൻ, അയാൾ കഥ എഴുതുകയാണ് തുടങ്ങിയ ചിത്രങ്ങൾ ഒക്കെ നന്ദിനിയുടെ അഭിനയ ജീവിതത്തിൽ തന്നെ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ച ചിത്രങ്ങൾ ആയിരുന്നു. കൗസല്യ എന്ന പേരിലാണ് അന്യഭാഷകളിലൊക്കെ നന്ദിനി അറിയപ്പെടുന്നത്. മോഹൻലാൽ, സുരേഷ് ഗോപി, ബാലചന്ദ്രമേനോൻ, കലാഭവൻ മണി തുടങ്ങി നിരവധി മികച്ച താരങ്ങൾക്ക് ഒപ്പം താരം തന്നെ അഭിനയ മികവ് തെളിയിക്കുവാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. മലയാളവും കടന്ന് അന്യഭാഷകളിലേക്കും താരത്തിന്റെ അഭിനയ മികവ് എത്തിയിരുന്നു.
ഇതുവരെയും വിവാഹിതയും ആയിട്ടില്ല എന്നുള്ളത് പ്രേക്ഷകരെയും അമ്പരപ്പിക്കുന്ന ഒരു വസ്തുത തന്നെയാണ് എന്തുകൊണ്ടാണ് താരം ഇപ്പോഴും അവിവാഹിതയായി തുടരുന്നത് എന്ന് പ്രേക്ഷകർ ചോദിക്കാറുണ്ട്. ഡിസംബർ 30 ന് തന്റെ 42ആം ജന്മദിനം താരം ആഘോഷിച്ചിരുന്നത്. പ്രായം 42 ആയതോടെ എന്താണ് വിവാഹം കഴിക്കാത്തത് എന്ന് ആരാധകർ താരത്തോട് ചോദിക്കുന്നുണ്ട്. പ്രണയനഷ്ടമാണോ താരം വിവാഹം കഴിക്കാതിരിക്കാനുള്ള കാരണം എന്നതായിരുന്നു ആളുകൾ ചോദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നേരത്തെ വിവാഹത്തെക്കുറിച്ച് താരം പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വിവാഹം കഴിഞ്ഞതിനു ശേഷം ഭർത്താവും കുട്ടികളും എന്ന ഇടുങ്ങിയ ഒരു വൃത്തത്തിനുള്ളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല.
ഇപ്പോൾ സ്വാതന്ത്ര്യയായി നടക്കുന്നത് തനിക്ക് സന്തോഷമുണ്ട്. അത് നശിപ്പിക്കാൻ തനിക്ക് ആഗ്രഹമില്ലാ എന്നായിരുന്നു നന്ദിനി പറഞ്ഞിരുന്നത്. ഈ വാക്കുകളൊക്കെ ശ്രദ്ധ നേടുകയും ചെയ്യുന്നു. താരത്തിന്റെ യഥാർത്ഥ പേര് കവിത എന്നാണ്. ഏപ്രിൽ 19 എന്ന ചിത്രത്തിനു വേണ്ടി ആയിരുന്നു താരം നന്ദിനി എന്ന പേര് . ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് നന്ദിനിയെന്നത് പിന്നീട് നന്ദിനി എന്ന പേരിൽ താരം അറിയപ്പെടുകയായിരുന്നു ചെയ്തത്.
The post പ്രായം 42, ഇപ്പോഴും വിവാഹം കഴിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞു നന്ദിനി appeared first on Mallu Talks.
from Mallu Articles https://ift.tt/3dtv47T
via IFTTT