പി സി ഒ ഡി ഉള്ളവർ വണ്ണം വയ്ക്കുന്നത് സ്വാഭാവികം, എന്ത് ചെയ്താലും ആ വണ്ണം പൂർണമായും കുറയ്ക്കാനാകില്ല- സ്‌നേഹ ശ്രീകുമാർ

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സ്‌നേഹ ശ്രീകുമാർ.വിവിധ ചാനലുകളിലെ ഹാസ്യ പരമ്പരകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സ്‌നേഹ.മറിമായം എന്ന ഹാസ്യ പരമ്പരയാണ് സ്‌നേഹയെ ഏറെ പ്രിയങ്കരിയാക്കിയത്. പത്ത് വർഷമായി പ്രേക്ഷകർക്ക് മുന്നിൽ മറിമായമുണ്ട്. കാലിക പ്രസക്തിയുള്ള വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന പരിപാടിയിൽ സ്‌നേഹ സ്ഥിരം കഥാപാത്രമാണ്. ശ്രീകുമാറുമായുള്ള സ്നേഹയുടെ വിവാഹമെല്ലാം പ്രേക്ഷകർ ഏറെ ആഘോഷമാക്കിയതാണ്. മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ് ഇരുവരും. സോഷ്യൽ മീഡിയകളിൽ സജീവമായ ഇരുവരും പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളും ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇടയ്ക്ക് സ്‌നേഹയും ശ്രീകുമാറും ഒരുമിച്ച് യൂട്യൂബ് ചാനലിലും എത്താറുണ്ട്.

പ്രെഗ്നന്റ് ആണ് എന്ന് പറഞ്ഞ് പങ്കുവച്ച വീഡിയോയിൽ എനിക്ക് പിസിഒഡി ഉണ്ടായിരുന്നു എന്ന് ഞാൻ പറഞ്ഞിരുന്നു. അതുകൊണ്ട് അതിന് താഴെ എല്ലാവരും ചോദിച്ച ചോദ്യം അതായിരുന്നു, പി സി ഒ ഡി എങ്ങിനെ മാറി എന്ന്. എന്നെ സംബന്ധിച്ച് ഞാൻ ചെയ്തത് മൂന്നേ മൂന്ന് കാര്യങ്ങൾ മാത്രമാണ് എന്ന് സ്‌നേഹ പറയുന്നു. ചെറുപ്പം മുതലേ ശരീര വണ്ണം ഉള്ള ആളാണ് ഞാൻ. ഞാൻ ഒരിക്കലും മെലിഞ്ഞു എന്ന് ആരും പറയാറില്ല. പഴയ ഫോട്ടോ ഒക്കെ കാണുമ്പോൾ, അതിലും തടിച്ചല്ലോ എന്നാണ് എല്ലാവരും പറയാറുള്ളത്. പി സി ഒ ഡി ഉള്ളവർ വണ്ണം വയ്ക്കുന്നത് സ്വാഭാവികമാണ്. എന്ത് ചെയ്താലും ആ വണ്ണം പൂർണമായും കുറയ്ക്കാനായി സാധിയ്ക്കില്ല.

പക്ഷെ ശ്രമിക്കാൻ നമുക്ക് പറ്റും, എനിക്ക് സാധിച്ചു. എക്‌സസൈസ് ചെയ്യണം മധുരം ഒഴിവാക്കണം എന്നൊക്കെ പറഞ്ഞാൽ ഒട്ടും പറ്റാത്ത ആളായിരുന്നു ഞാൻ. പ്രത്യേകിച്ചും ചിട്ടയായ ഒരു ജീവിതം എനിക്കുണ്ടായിരുന്നില്ല. കൃത്യമായ എക്‌സസൈസ്, കൃത്യമായ ഭക്ഷണം അതൊന്നും പറ്റില്ലായിരുന്നു. പലപ്പോഴും ഷൂട്ടിങിനായുള്ള ഒട്ടത്തിലായിരിയ്ക്കും.

യൂട്യൂബിൽ എല്ലാം ഏറെ ശ്രദ്ധേയനായിട്ടുള്ള ഡോ. മനു ജോൺസണിന്റെ വീഡിയോസ് ആണ് എനിക്ക് പ്രചോദനം ആയത്. അദ്ദേഹത്തെ കൺസൾട്ട് ചെയ്തപ്പോൾ കൃത്യമായ കാര്യങ്ങൾ പറഞ്ഞു തന്നു. അത് പ്രകാരം ചെയ്തപ്പോൾ എനിക്ക് നല്ല മാറ്റങ്ങൾ പ്രകടമായി. അത് കൂടുതൽ പ്രചോദനം നൽകി. പ്രധാനമായും അദ്ദേഹം പറഞ്ഞത് വ്യായാമം ചെയ്യാനാണ്. അത് എനിക്ക് ഏറ്റവും മടിയുള്ള കാര്യം ആയത് കൊണ്ട് നടക്കാൻ ആവശ്യപ്പെട്ടു. അങ്ങിനെ ദിവസവും 45 മിനിട്ട് നടത്തം തുടങ്ങി. പിന്നെ ഭക്ഷണ സാധനങ്ങളിൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തി.

പഞ്ചസാര പൂർണമായും ഒഴിവാക്കി. അതോടെ തന്നെ മാറ്റം വന്നു. ഞാൻ പറയുന്നത് ഒരു അഡൈ്വസ് ആയിട്ടൊന്നും ആരും എടുക്കേണ്ടതില്ല, എനിക്ക് ഇത് വർക്ക് ആയി. എല്ലാവർക്കും അത് പോലെ ആവണം എന്നില്ല. എന്ത് വന്നാലും ഒരു ഡോക്ടറെ കൺസൾട്ട് ചെയ്ത ശേഷം മാത്രം ചെയ്യുക. ഞാൻ എങ്ങിനെ പിസിഒഡിയെ അതിജീവിച്ചു എന്ന് ചോദിച്ചതിനുള്ള മറുപടി മാത്രമാണിത്- സ്‌നേഹ പറഞ്ഞു

The post പി സി ഒ ഡി ഉള്ളവർ വണ്ണം വയ്ക്കുന്നത് സ്വാഭാവികം, എന്ത് ചെയ്താലും ആ വണ്ണം പൂർണമായും കുറയ്ക്കാനാകില്ല- സ്‌നേഹ ശ്രീകുമാർ appeared first on Mallu Talks.



from Mallu Articles https://ift.tt/T4np8su
via IFTTT
Previous Post Next Post