സോഷ്യല്‍ മീഡിയകളിലൂടെയാണ് കൃഷ്ണ കുമാറിന്റേ കുടുംബം ഏറ്റവും കൂടൂതല്‍ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെണ്‍മക്കളും ഇന്‍സ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നില്‍ക്കുക ആണ്. ഇടക്കാലത്ത് കൃഷ്ണ കുമാറിന്റെ മക്കള്‍ക്ക് എതിരെ അധിക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ പോലും മക്കള്‍ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു.
എന്നാല്‍ അതൊന്നും വലിയ കാര്യമാക്കാതെ മുന്നോട്ട് പോകുകയാണ് ഇവരെല്ലാം. യൂട്യൂബ് ചാനലിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ സിന്ധു പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് സിന്ധു.
മക്കളുടെ വിവാഹക്കാര്യത്തെ കുറിച്ചായിരുന്നു ആരാധകരുടെ ചോദ്യം. സാധാരണ ജോലിയൊക്കെയാണെങ്കില്‍ ചിലപ്പോള്‍ മക്കള്‍ക്ക് കല്യാണ ആലോചന വന്നേനെയെന്നും എന്നാല്‍ ഫീല്‍ഡില്‍ ആയതുകൊണ്ടാണെന്ന് തോന്നുന്നു മക്കള്‍ക്ക് ആലോചനയൊന്നും വരാറില്ലെന്നും സിന്ധു പറയുന്നു.
മക്കളും ഇപ്പോള്‍ കല്യാണത്തിന് തയ്യാറല്ല. അവര്‍ക്ക് കല്യാണം കഴിക്കാന്‍ തോന്നുമ്പോള്‍ പറയുമായിരിക്കുമെന്നും താന്‍ അവരെ കല്യാണത്തിന് വേണ്ടി നിര്‍ബന്ധിക്കാറില്ലെന്നും സിന്ധു കൃഷ്ണ പറയുന്നു.
ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. അറേഞ്ച്ഡ് മാര്യേജാവുമ്പോള്‍ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഇരുകുടുംബങ്ങളും ഒന്നിച്ച് നില്‍ക്കും. കുടുംബത്തിന്റെ സപ്പോര്‍ട്ട് കിട്ടും. ലവ്വ് മാര്യേജില്‍ അങ്ങനെയല്ല, ഞാനും കിച്ചുവും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതേക്കുറിച്ച് എനിക്ക് വീട്ടുകാരോട് പറയാനാവില്ല. നീയായിട്ട് തീരുമാനിച്ചതല്ലേ എന്നേ അവര്‍ പറയുകയുള്ളൂ. നന്നായി പോവുകയാണെങ്കില്‍ ലവ്വ് മാര്യേജില്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ല.
The post മക്കൾക്ക് വിവാഹ ആലോചനയൊന്നും വരുന്നില്ല, വിവാഹം കഴിക്കാൻ അവരെ നിർബന്ധിക്കാറുമില്ല, അവർക്ക് തോന്നുമ്പോൾ അവർ പറയും സിന്ധു കൃഷണ appeared first on Mallu Talks.
from Mallu Articles https://ift.tt/ykQrS7F
via IFTTT