വേണ്ടപ്പെട്ട ഒരാളിൽ നിന്നും അബ്യൂസ് ചെയ്യപ്പെട്ട വ്യക്തിയാണ് ഞാന്‍, അമ്മ പോലും എന്നെ തള്ളിപ്പറഞ്ഞു; ജീവിതകഥ പറഞ്ഞ് ഏയ്ഞ്ചലിന്

ബിഗ് ബോസ് വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് 20കാരിയായ എയ്ഞ്ചലീന മരിയ. തൃശൂർ സ്വദേശിയാണ്. നടി, മോഡൽ എന്നീ നിലകളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ താരമാണ് എയ്ഞ്ചലീന മരിയ. ഒമർ ലുലു ചിത്രം നല്ല സമയം ത്തിലൂടെ എയ്ഞ്ചലീന സിനിമയിലും മുഖം കാണിച്ചു. ഏഷ്യാനെറ്റ്, ഫ്ളവേഴ്സ് തുടങ്ങിയ ചാനലുകളിലെ സീരിയലുകളിലും എയ്ഞ്ചലീന പ്രത്യക്ഷപ്പെട്ടു. ലോലേട്ടൻ പറഞ്ഞ ആ സോഷ്യൽ മീഡിയ സൂപ്പർ സ്റ്റാർ എയ്ഞ്ചലീനയാണ്. താരം മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ തന്നെ ഇൻസ്റ്റഗ്രാം സൂപ്പർ സ്റ്റാർ എന്നാണ് ആരാധകർ വിളിക്കുന്നതെന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ, ബിഗ് ബോസിൽ തന്റെ ജീവിത കഥ പങ്കുവച്ചിരിക്കുകയാണ് ഏയ്ഞ്ചലിൻ. വാക്കുകളിങ്ങനെ, ‘എനിക്ക് ഓർമ്മ വച്ച നാൾ മുതൽ എന്റെ അമ്മയും അപ്പയും സെപ്പറേറ്റഡ് ആണ്. അപ്പൻ ഖത്തറിൽ ആയിരുന്നു, നാട്ടിൽ എപ്പോൾ വന്നാലും വഴക്കായിരുന്നു. എനിക്ക് അപ്പൻ നാട്ടിലേക്ക് വരുന്നതേ ഇഷ്ടമായിരുന്നില്ല. ചെറുപ്പത്തിൽ എനിക്ക് അപ്പനെ ആയിരുന്നു ഏറ്റവും ഇഷ്ടം എന്നാണ് കേട്ടിരിക്കുന്നത്. അങ്ങനെ ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ച ആളെയാണ് ഞാൻ ഇന്ന് കൂടുതൽ വെറുക്കുന്നത്,’

‘അപ്പനും അമ്മയും തമ്മിൽ ഒരുപാട് ഇഷ്യൂസ് ഉണ്ടായിരുന്നു, എന്നാൽ എന്താണ് ഇഷ്യൂ എന്ന് ഞാൻ ഇത് വരെയും ചോദിച്ചിട്ടില്ല. എനിക്ക് ഓർമ്മ വെച്ച കാലം മുതൽ അപ്പനും അമ്മയും തമ്മിൽ വഴക്കാണ്. ഞാൻ ക്ലാസ് കഴിഞ്ഞു വരുമ്പോൾ അമ്മയുടെ മുഖമൊക്കെ പൊള്ളിയിരിക്കുന്നത് കാണാം. അച്ഛൻ ഖത്തറിലായിരുന്നു. അപ്പൻ ചെലവിനൊന്നും തരില്ല. അയാളൊരു മദ്യപാനി ആയിരുന്നു,’

‘അയാളുടെ ശല്യം സഹിക്കാൻ വയ്യാതെ ആയപ്പോൾ ഞാൻ ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അമ്മ വീട്ടിലേക്ക് വന്നു. അവിടെയും വന്ന് അയാൾ പ്രശ്നമുണ്ടാക്കുമായിരുന്നു. ഞാൻ കൂടെ ചെന്നാൽ മദ്യപാനം നിർത്താം എന്നൊക്കെ പറഞ്ഞു വന്ന് വിളിക്കും. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ പള്ളിയിൽ കണ്ട ഒരു ചേട്ടനുമായി ഞാൻ ഇഷ്ടത്തിലായി. അയാൾക്ക് കുറേ കുഴപ്പങ്ങൾ ഉണ്ടായിരുന്നു. എങ്കിലും ഞാൻ ആ സമയത്ത് അയാളെ ഇഷ്ടപ്പെട്ടു,’

‘അതിൻറെ പേരിൽ എല്ലാവരും എന്നെ കുറ്റം പറഞ്ഞു. അന്നെനിക്ക് പിസിഓഡി പ്രശ്നങ്ങൾ ഒക്കെയുണ്ടായിരുന്നു. അതിന് ഡോക്ടറെ കാണാൻ പോയതിനെ പോലും സമൂഹം മോശമായാണ് കണ്ടത്. എനിക്ക് വയറ്റിലുമായി എന്ന് വരെ പറഞ്ഞു, പിന്നീട് ഞാൻ എട്ടാം ക്ലാസിൽ ആയപ്പോൾ അമ്മയും ഞാനും അനിയനും കൂടി രാത്രിക്ക് രാത്രി ആരോടും പറയാതെ തൃശ്ശൂർ ടൗണിലേക്ക് താമസം മാറി,’ എനിക്ക് ജീവിതത്തിൽ പല പീഡനങ്ങളും ഉണ്ടായിട്ടുണ്ട് അതെല്ലാം ഞാൻ തുറന്നു പറഞ്ഞാൽ ഇത് കഴിയുമ്പോ പലരും ജയിലിൽ ആകും. എന്നാൽ അത് സംഭവിക്കരുത്. അവർ ജയിലിൽ പോയി ഉണ്ട തിന്ന് ജീവിക്കരുത്. അവർ പുറത്ത് വെച്ച് തന്നെ അനുഭവിച്ച് തീരണം,’

‘അബ്യൂസ് ചെയ്യപ്പെട്ട വ്യക്തിയാണ് ഞാൻ. ആ വ്യക്തിയിൽ നിന്ന് ഞാൻ അങ്ങനെയൊരു അബ്യൂസ് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഞാൻ അത് തുറന്നു പറഞ്ഞിട്ടും സമൂഹം എന്നെയാണ് കുറ്റപ്പെടുത്തിയത്. ഞാനാണ് കുറ്റക്കാരിയായത്. എൻറെ അമ്മ പോലും എന്നെ തള്ളിപ്പറഞ്ഞു. എന്നും എൻറെ കൂടെയുണ്ടാകും എന്ന് കരുതിയ അമ്മ പോലും അങ്ങനെ പറഞ്ഞതു കൊണ്ടാണ് സൊസൈറ്റി വെറും …. ആണെന്ന് ഞാൻ പറയുന്നത്.

ലൈഫിൽ നമ്മൾക്ക് ആരും ഉണ്ടാകില്ല, അതിപ്പോൾ അമ്മ ആയാൽ പോലും നമ്മുടെ കൂടെ ഉണ്ടാകില്ല. നമ്മൾക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ,’ ഏയ്ഞ്ചലിൻ കൂട്ടിച്ചേർത്തു. എൻറെ അമ്മയ്ക്ക് പൂർണ്ണമായും ഒരു അമ്മയാകാൻ കഴിഞ്ഞിട്ടില്ല.

The post വേണ്ടപ്പെട്ട ഒരാളിൽ നിന്നും അബ്യൂസ് ചെയ്യപ്പെട്ട വ്യക്തിയാണ് ഞാന്‍, അമ്മ പോലും എന്നെ തള്ളിപ്പറഞ്ഞു; ജീവിതകഥ പറഞ്ഞ് ഏയ്ഞ്ചലിന് appeared first on Mallu Talks.



from Mallu Articles https://ift.tt/qYG9glt
via IFTTT
Previous Post Next Post