രണ്ടാമൂഴവുമില്ല ഇനിയൊരു ഊഴവും ഇല്ല, മരയ്ക്കാരോടെ ഞാനെല്ലാം നിർത്തി- പ്രിയദർശൻ

സിനിമാ പ്രേമികളുടെ മനസ് നിറച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിനു പുറമെ അന്യ ഭാഷകളിലും പ്രിയൻ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു. ‘കൊറോണ പേപ്പേഴ്സ്’ ആണ് പ്രിയന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എന്നാൽ ചിത്രം സംബന്ധിച്ച വാർത്ത സമ്മേളനത്തിൽ പ്രിയദർശൻ നടത്തിയ രസകരമായ പ്രസ്തവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വാർത്ത സമ്മേളനത്തിൽ എംടി സ്ക്രിപ്റ്റ് എഴുതിയ രണ്ടാമൂഴം സംവിധാനം ചെയ്യാൻ ചാൻസുണ്ടോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രിയൻ. ‘ഒരു ഇതുമില്ല, ഇനിയൊരു ഊഴവും ഇല്ല. ഒരു ഊഴത്തോടെ മതിയായി. കുഞ്ഞാലി മരക്കാരോടെ ഊഴത്തോടെ ഞാൻ എല്ലാ പരിപാടിയും നിർത്തി’- എന്നായിരുന്നു പ്രിയദർശന്റെ മറുപടി.

പ്രിയദർശൻ സംവിധാനം ചെയ്ത് 2021 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹിസ്റ്റോറിക് ഡ്രാമയായ കുഞ്ഞാലി മരക്കാർ അറബിക്കടലിൻറെ സിംഹം. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും, മികച്ച ഗ്രാഫിക്സിനുള്ള ദേശീയ പുരസ്കാരവും ചിത്രം നേടിയിരുന്നു. എന്നാൽ തീയറ്ററിൽ വിജയം കൈവരിക്കാൻ ചിത്രത്തിന് ആയില്ല. മോഹൻലാൽ,കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യർ, തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിൻറെ ബജറ്റ് 85-100 കോടിയായിരുന്നു.

The post രണ്ടാമൂഴവുമില്ല ഇനിയൊരു ഊഴവും ഇല്ല, മരയ്ക്കാരോടെ ഞാനെല്ലാം നിർത്തി- പ്രിയദർശൻ appeared first on Mallu Talks.



from Mallu Articles https://ift.tt/jc5Nyt8
via IFTTT
Previous Post Next Post