അമ്മയുടെ കണ്ടന്റ് കൊണ്ടല്ല മക്കള്‍ അറിയപ്പെടേണ്ടത്, അവരുടെ കഴിവ് കൊണ്ട് അവരെ ഈ ലോകം അറിയണം- സാന്ദ്ര തോമസ്

മലയാളികളുടെ പ്രിയ താരമാണ് നിർമ്മാതാവും അഭിനേത്രിയുമാണ് സാന്ദ്ര തോമസ്. 1991ൽ ബാലതാരമായി അഭിനയം ആരഭിച്ച സാന്ദ്ര, ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. വിവാഹത്തോടെ ഒരു ബ്രേക്ക് എടുത്ത സാന്ദ്ര വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. മലയാളസിനിമയിൽ പുതിയ പ്രൊഡക്‌ഷൻ കമ്പനിയുമായി എത്തിയിരുന്നു. സാന്ദ്രാ തോമസ് പ്രൊഡക്‌ഷൻ കമ്പനി എന്നാണ് നിർമാണക്കമ്പനിയുടെ പേര്.

വിവാഹ ശേഷം സിനിമ രംഗത്ത് നിന്നും മാറി നിൽക്കുന്ന സാന്ദ്ര ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. സാന്ദ്രയെ പോലെ തന്നെ നടിയുടെ മക്കളും ഏറെ പ്രിയപ്പെട്ടവരാണ്.മക്കളുടെ കളിയും ചിരിയുമെല്ലാം സോഷ്യൽ മീഡിയകളിലൂടെ സാന്ദ്ര പങ്കുവെയ്ക്കാറുമുണ്ട്. അടുത്തിടെ തന്റെ യുട്യൂബ് ചാനൽ നിർത്തുന്നതായി സാന്ദ്ര പറഞ്ഞിരുന്നു. ആഴ്ചയിലൊരിക്കല്‍ ലൈവ് വരുന്നത് പരിഗണിക്കാമെന്നായിരുന്നു സാന്ദ്ര പറഞ്ഞത്. ചിലർ ഇതിനെ പിന്തുണച്ചിരുന്നെങ്കിലും ചിലർ തങ്ക കൊലുസിനെ മിസ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ, അങ്ങനെയൊരു തീരുമാനം എടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വീണ്ടും വിശദീകരിക്കുകയാണ് സാന്ദ്ര. വനിതാ ദിനത്തോട് അനുബന്ധിച്ച് പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്.

ഞാനൊരു നിർമ്മാതാവാണ്, നടിയാണ്, അതിനേക്കാളുപരി യൂട്യൂബറാണ്. ഞങ്ങളുടെ സൂപ്പര്‍നാച്ചുറല്‍ ഫാമിലി എന്ന യൂട്യൂബ് ചാനലിന് രണ്ട് ലക്ഷം ഫോളോവേഴ്‌സുണ്ടായിരുന്നു. സ്ഥിരമായി ഞങ്ങളെ കാണുന്ന ഫാമിലി മെമ്പേഴ്‌സാണ്. അതുപോലെ 12 ലക്ഷത്തോളം ഫോളോവേഴ്‌സ് ഫേസ്ബുക്കിലുണ്ട്. അവിടെയും വീഡിയോ പോസ്റ്റ് ചെയ്യാറുണ്ട്.

എന്റെ വീട്ടുവിശേഷങ്ങളും കുഞ്ഞുങ്ങളുടെ കാര്യങ്ങളുമെല്ലാം ഞാന്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഈയിടെയാണ് ഞാന്‍ ആ ചാനല്‍ നിര്‍ത്തിയത്. അതിന്റെ പിന്നിലെ കാരണം എന്റെ കുട്ടികളുടെ സുരക്ഷ തന്നെയാണ്. അമ്മയെന്ന നിലയില്‍ എനിക്ക് ചില ഉത്തരവാദിത്തങ്ങളുണ്ടല്ലോ

കോവിഡ് കാലത്താണ് ഞാന്‍ ഈ ചാനല്‍ തുടങ്ങുന്നത്. ആളുകള്‍ വിഷമിച്ചിരിക്കുകയും ഡിപ്രഷനിലൂടെ കടന്ന് പോവുകയും ചെയ്യുന്ന സമയത്ത് എന്റെ കുഞ്ഞുങ്ങള്‍ കളിക്കുകയും അവരുടെ കുഞ്ഞു കുഞ്ഞ് വര്‍ത്തമാനങ്ങളുമൊക്കെ കാണാന്‍ ഒരുപാട് ആള്‍ക്കാരുണ്ടായിരുന്നു. അതൊക്കെ കണ്ട് റിക്കവറായി വന്ന ഒരുപാട് ആളുകളുണ്ട്. അതൊക്കെ എനിക്ക് പ്രചോദനമായിരുന്നുവെന്ന് സാന്ദ്ര പറഞ്ഞു.

എന്റെ കുട്ടികള്‍ കാരണം മറ്റുള്ളവര്‍ നന്നായി വരുന്നുണ്ടല്ലോ, എന്റെ കുട്ടികള്‍ നല്ലരീതിയിലാണല്ലോ മറ്റുള്ളവരെ സ്വാധീനിക്കുന്നത് എന്നോര്‍ത്ത് എനിക്ക് സന്തോഷമായിരുന്നു. അതുകൊണ്ടാണ് പിന്നെയും വീഡിയോകൾ ചെയ്തത്. എന്നാൽ ഒരിക്കല്‍ ഇത് നിര്‍ത്തുമെന്ന് ഞാന്‍ അന്നും പറഞ്ഞിരുന്നു. ഇതിന്റെ മോശം വശം എന്താണെന്ന് എനിക്കറിയാം.

സിനിമയിലാണെങ്കിലും മീഡിയയിലാണെങ്കിലും എക്‌സ്‌പോഷര്‍ കിട്ടുന്ന കുട്ടികള്‍ക്ക് പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. ചെറുപ്പത്തിലെ തന്നെ ഒരുപാട് അറ്റന്‍ഷനും സ്‌നേഹവുമൊക്കെ കിട്ടുമ്പോള്‍ ഇത് ജീവിതം മുഴുവനും അവരത് പ്രതീക്ഷിക്കും. ഇപ്പോള്‍ എന്റെ കുട്ടികള്‍ക്ക് എല്‍കെജി പ്രായമായി. സ്‌കൂളില്‍ പോവാന്‍ തുടങ്ങി. അവരുടേതായ സ്‌പേസ് അവര്‍ ഈ സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കട്ടെ എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് വീഡിയോ നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് താരം വ്യക്തമാക്കി.

അമ്മയുടെ കണ്ടന്റ് ക്രിയേഷനിലുള്ള കഴിവ് കൊണ്ടല്ല എന്റെ മക്കള്‍ അറിയപ്പെടേണ്ടത്. അവരുടെ കഴിവിലൂടെയാണ്. അവരുടെ കഴിവ് കൊണ്ട് അവരെ ഈ ലോകം അറിയണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. മറ്റുള്ളവര്‍ കാണാന്‍ വരുമ്പോള്‍ അവരോടുള്ള സ്‌നേഹം കൊണ്ടും, അവര്‍ക്ക് സമ്മാനപ്പൊതികളുമായി വരുന്നതാണെന്നുള്ള തെറ്റിദ്ധാരണ അവര്‍ക്ക് മാറണം. നോര്‍മ്മല്‍ കുട്ടികളായി എന്റെ മക്കള്‍ ഈ സമൂഹത്തില്‍ വളര്‍ന്ന് വരണം. അതുകൊണ്ട് തന്നെയാണ് ഞാന്‍ ഇത് നിര്‍ത്തിയത്.

ഇതുപോലെയായിരിക്കണം അമ്മ, അമ്മയായാല്‍ ഇങ്ങനെയാണ് വേണ്ടതെന്നൊക്കെ പലരും പറഞ്ഞു. ഇത് ഞാന്‍ ചാനല്‍ തുടങ്ങിയ സമയത്തേ പറഞ്ഞ കാര്യമാണ്. ഇങ്ങനെയാവണം അമ്മ എന്നൊക്കെ കേട്ട് പുളകം കൊള്ളുന്നയാളല്ല ഞാന്‍. പല തീരുമാനങ്ങളും തെറ്റായി മാറാം. മക്കളുടെ നന്മയ്ക്ക് വേണ്ടിയാണ് എല്ലാം. എന്റെ മക്കള്‍ക്ക് ശരി അല്ലെങ്കില്‍ എനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്യാറുള്ളത്. സാമ്പത്തികമായി മാത്രമല്ല, മെന്റലിയും ഇമോഷണലായുമൊക്കെ ഇന്‍ഡിപെന്‍ഡന്റാവണം. അങ്ങനെ ആയാൽ മാത്രമേ നമുക്ക് നമ്മുടേതായ സ്ഥാനം സമൂഹത്തില്‍ ഉറപ്പിക്കാനാവൂ.

The post അമ്മയുടെ കണ്ടന്റ് കൊണ്ടല്ല മക്കള്‍ അറിയപ്പെടേണ്ടത്, അവരുടെ കഴിവ് കൊണ്ട് അവരെ ഈ ലോകം അറിയണം- സാന്ദ്ര തോമസ് appeared first on Mallu Talks.



from Mallu Articles https://ift.tt/wCBKgN9
via IFTTT
Previous Post Next Post