രണ്ട് കുഞ്ഞുങ്ങളും പ്ലാൻ ചെയ്ത് പ്രാർത്ഥിച്ച് ലഭിച്ചതാണ്, ഗർഭിണി ആയതുകൊണ്ട് എരിവുള്ള ഭക്ഷണം കഴിക്കാനാണ് താൽപര്യം; പേളി മാണി

രണ്ടാമതും അമ്മയാകാൻ ഒരുങ്ങുന്ന വാർത്ത അടുത്തിടെയാണ് ആരാധകരെ പേളി മാണി അറിയിച്ചത്. മൂന്നുമാസം ഗർഭിണി ആണ്. ആദ്യ കുറച്ചുനാൾ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ശരിയായി എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും പേളിയും ശ്രീനിഷും പറഞ്ഞുഇൻസ്റ്റഗ്രാമിലൂടെ ആരാധകരിൽ ചിലർ ചോദിച്ച ചോദ്യങ്ങൾക്ക് പേളി നൽകിയ മറുപടികളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

താൻ സത്യസന്ധമായി മറുപടികൾ പറയാൻ തീരുമാനിച്ച് കഴിഞ്ഞൂവെന്നും അതുകൊണ്ട് ആർക്കും എന്ത് ചോദ്യവും ചോദിക്കാമെന്നും പറഞ്ഞാണ് ആസ്ക് മീ എന്ന സെക്ഷൻ ഇൻസ്റ്റ​ഗ്രാമിൽ താരം നടത്തിയത്. രണ്ടാമത്തെ കുഞ്ഞ് പ്ലാൻഡ് ആയിരുന്നുവോ എന്നായിരുന്നു ഒരാൾ ചോദിച്ചത്. തങ്ങളുടെ രണ്ട് കുഞ്ഞുങ്ങളും പ്ലാൻ ചെയ്ത് പ്രാർത്ഥിച്ച് ലഭിച്ചതാണെന്നാണ് പേളി മറുപടിയായി കുറിച്ചത്. രണ്ടാമത്തെ ചോ​ദ്യം എത്രാമത്തെ മാസമാണെന്നും ഇരട്ട കുഞ്ഞുങ്ങളോണോ എന്നുമായിരുന്നു. അതിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു… ‘എനിക്ക് അറിയാം എന്റെ വയർ വലുതാണെന്ന്. ഇരട്ട കുഞ്ഞുങ്ങളായതുകൊണ്ടല്ല വയർ വലുതായിരിക്കുന്നത്.’

പൊതുവെ രണ്ടാമത്തെ ​ഗർഭകാലത്ത് ചില സ്ത്രീകളുടെ വയർ ആദ്യത്തേതിനേക്കാൾ വലുപ്പമുള്ളതായി തോന്നും’, എന്നാണ് താരം പറഞ്ഞത്. ​ഗർഭകാലത്ത് നിലയേയും പരിപാലിച്ച് ജോലിയും ചെയ്യുന്നതിൽ ഒരു ബു​ദ്ധിമുട്ട് തോന്നിയിട്ടില്ലെന്നും നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ എപ്പോഴും എനർജി ലഭിക്കുമെന്നും താരം കുറിച്ചു.​ഗർഭിണിയായതുകൊണ്ട് തന്നെ ​ഇപ്പോൾ എരിവുള്ള ഭക്ഷണം കഴിക്കാനാണ് ഏറ്റവും താൽപര്യമെന്നും താരം പറഞ്ഞു. ആളുകൾ നിരന്തരനായി വ്യക്തി ജീവിതത്തിലെ കാര്യങ്ങളെ കുറിച്ച് ചോദിക്കുമ്പോൾ എന്താണ് തോന്നുന്നതെന്നാണ് മറ്റൊരാൾ ചോദിച്ചത്.

‘സത്യം പറഞ്ഞാൽ ഈ രീതിയിലുള്ള ജീവിതം ഞാൻ തന്നെ തെരഞ്ഞെടുത്തതാണ്. അതുകൊണ്ട് എനിക്ക് പരാതികളില്ല. എനിക്ക് ആളുകളുടെ ജിജ്ഞാസ അറിയാവുന്നതിനാൽ അതിനെ ഞാൻ ബഹുമാനിക്കുന്നുവെന്നായിരുന്നു’, താരത്തിന്റെ മറുപടി.

The post രണ്ട് കുഞ്ഞുങ്ങളും പ്ലാൻ ചെയ്ത് പ്രാർത്ഥിച്ച് ലഭിച്ചതാണ്, ഗർഭിണി ആയതുകൊണ്ട് എരിവുള്ള ഭക്ഷണം കഴിക്കാനാണ് താൽപര്യം; പേളി മാണി appeared first on Mallu Talks.



from Mallu Articles https://ift.tt/tCkqTiN
via IFTTT
Previous Post Next Post