എനിക്ക് ടെസ്റ്റോസ്റ്റിറോൺ ലെവൽ കൂടുതലാണ്, ജന്മനാ ഉള്ളതാണ് എല്ലാ പ്രശ്‌നങ്ങളും, തുറന്നു പറ‍ഞ്ഞ് രഞ്ജിനി ഹരിദാസ്

ഇംഗ്ലീഷും മലയാളവും ചേര്‍ന്ന് മംഗ്ലീഷ് എന്നൊരു ഭാഷ തന്നെ ഉണ്ടാക്കി മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപാടുകളെ കുറിച്ച് റെഡ് കാര്‍പെറ്റ് ഷോയില്‍ മനസ് തുറന്നിരിക്കുകയാണ് രഞ്ജിനി. വാലന്റൈന്‍സ് ദിനത്തില്‍ പെട്ടന്ന് ഓര്‍മ വരുന്നത് എന്താണെന്ന ചോദ്യത്തിന് എന്റെ എല്ലാ കഴിഞ്ഞു പോയ പ്രണയങ്ങളും ആണ് ഇപ്പോള്‍ ഓര്‍മ വരുന്നത് എന്നാണ് രഞ്ജിനി ഹരിദാസിന്റെ മറുപടി.

‘വളരെ മനോഹരമായ ഒരു വികാരം ആണ് അത്. എല്ലാവരും ഏറ്റവും കൂടുതല്‍ അനുഭവിയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരു വികാരം ആണല്ലോ പ്രണയം. എനിക്കും അത് അങ്ങിനെ തന്നെയാണ്. ഒരു രീതിയില്‍ നോക്കുകയാണ് എങ്കില്‍ പ്രണയം വളരെ സിംപിള്‍ ആണ്. അതില്‍ വലിയ കാര്യങ്ങളൊന്നും ചെയ്യാനില്ല. പക്ഷെ മനുഷ്യര്‍ക്ക് ഒരു സ്വഭാവം ഉണ്ട്. എന്തും കോംപ്ലിക്കേറ്റഡ് ആക്കുക എന്നത്. പ്രണയം സിംപിളായി, ഹോണസ്റ്റ്, പ്യുയര്‍ ആയി ചെയ്യുക എന്നേയുള്ളൂ. പക്ഷെ അതൊന്ന് ചെയ്ത് ഫലിപ്പിക്കാന്‍ വളരെ അധികം പ്രയാസമാണ്. പ്രണയത്തിന്റെ കോണ്‍സപ്റ്റില്‍ പ്രതീക്ഷ എന്ന വാക്കില്ല. പക്ഷെ നമ്മള്‍ പ്രണയിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ അത് വരും. കൊടുത്തത് തന്നെ തിരിച്ചു കിട്ടണം, അല്ലെങ്കില്‍ അതില്‍ കൂടുതല്‍. കുറഞ്ഞത് ഒന്നുമില്ല. എന്നെ സംബന്ധിച്ച് എന്നോട് ഒരു ഇഷ്ടം കാണിച്ചാല്‍ മാത്രമേ ഞാന്‍ തിരിച്ച് കാണിക്കൂ, അല്ലെങ്കില്‍ എനിക്ക് ഭയങ്കര ഈഗോ ആണ്.

ഒരു ചാന്‍സ് ഉണ്ട് എന്ന് തോന്നിയാല്‍ ഞാന്‍ എന്നിലെ സ്ത്രീത്വത്തെ പുറത്തെടുക്കും. പൊതുവെ അല്പം മാസ്‌ക്യുലിന്‍ ആയിട്ടുള്ള ആളാണ് ഞാന്‍. എന്റെ ടെസ്റ്റോസ്റ്റിറോണ്‍ ലെവല്‍ വളരെ കൂടുതലാണ് എന്ന് ഡോക്ടേഴ്‌സും പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് എന്റെ പ്രശ്‌നം ഞാന്‍ കാരണം അല്ല, എന്റെ ജനിറ്റിക് ആണ്. പക്ഷെ എന്നിരുന്നാലും പ്രണയം എന്ന വികാരം വരുമ്പോള്‍ എന്നിലെ സ്ത്രീ സ്വഭാവം കുറച്ച് പുറത്ത് വരും. പൊതുവെ ഞാന്‍ വളരെ റഫ് ആണ്. ചെറുപ്പത്തില്‍ വളരെ പാവമായിരുന്നു. പക്ഷെ എന്റെ ജീവിത സാഹചര്യങ്ങള്‍ ആണ് എന്നെ ഇങ്ങനെ ആക്കിയത്. പ്രണയം വരുമ്പോഴാണ് ഞാന്‍ കുറച്ചൊന്ന് ഫെമിനിയന്‍ ആവുന്നത്. ഇപ്പോള്‍ ശരത്തുമായി പ്രണയത്തിലായതിന് ശേഷം തുടക്കത്തില്‍ അങ്ങനെയൊക്കെയായിരുന്നു. ഇപ്പോള്‍ ചെറിയ ചില വഴക്കുകളൊക്കെ ഉണ്ടാവാറുണ്ട്. എന്റെ തന്നെ ഒരു മെയില്‍ വേര്‍ഷനാണ് ശരത്ത്.

നീ കല്യാണം കഴിച്ച് ഒരു ചെറുക്കന്റെ ജീവിതം തുലയ്ക്കരുത് എന്നാണ് എന്റെ അമ്മ എന്നോട് പറയാറുള്ളത്. വളരെ സ്‌പെഷ്യല്‍ ആയ റിലേഷന്‍ഷിപ്പുകള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. ഭാഗ്യവശാല്‍ അവരെല്ലാം ഇപ്പോള്‍ കല്യാണം കഴിഞ്ഞ് സെറ്റില്‍ഡ് ആണ്. അതിലൊരു ബന്ധം എനിക്ക് വളരെ സ്‌പെഷ്യല്‍ ആയിരുന്നു. ആ ആളോട് ഒരിക്കല്‍ അമ്മ പറഞ്ഞിട്ടുണ്ട്, ‘മോനെ നീ ഒരിക്കിലും ഇവളെ കെട്ടരുത്. നിന്റെ ജീവിതം കുളമായിപ്പോവും’ എന്ന്. എന്ത് അമ്മയാണ് നിങ്ങള്‍ എന്ന് ചോദിച്ച് ഞാന്‍ വഴക്കിട്ടരുന്നു. ഇന്നും അമ്മ പറയും, നീ ഡേറ്റ് ചെയ്തതില്‍ ഏറ്റവും നല്ല പയ്യന്‍ അവനായിരുന്നു എന്ന്. പ്രണയിക്കുന്നവര്‍ക്ക് ഉപദേശം കൊടുക്കാന്‍ ഞാന്‍ ആരുമല്ല, കാരണം എനിക്ക് ഒരുപാട് പ്രണയ പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്ത് തന്നെയായാസും സന്തോഷത്തോടെ ഇരിക്കുക എന്നതാണ് പ്രധാനം. പ്രണയിക്കുകയാണെങ്കിലും പ്രണയം ഇല്ല എങ്കിലും ജീവിതത്തില്‍ ഏറ്റവും പ്രധാനം സന്തോഷവും സമാധാനവും ആണ്. നമുക്ക് നമ്മളോട് തന്നെ പ്രണയം ഉണ്ടായിരിയ്ക്കുക എന്നതാണ് എല്ലാത്തിന്റെ അടിസ്ഥാനം.” – രഞ്ജിനി ഹരിദാസ് പറഞ്ഞു.

The post എനിക്ക് ടെസ്റ്റോസ്റ്റിറോൺ ലെവൽ കൂടുതലാണ്, ജന്മനാ ഉള്ളതാണ് എല്ലാ പ്രശ്‌നങ്ങളും, തുറന്നു പറ‍ഞ്ഞ് രഞ്ജിനി ഹരിദാസ് appeared first on Mallu Talks.



from Mallu Articles https://ift.tt/jwG7sFK
via IFTTT
Previous Post Next Post