ബിനു അടിമാലിയുടെ കഞ്ഞികുടി മുട്ടിക്കരുത്, കരുതി കൂട്ടി വളഞ്ഞിട്ടു ആക്രമിക്കുന്നു- അസീസ്

മിമിക്രിയിൽ നിന്ന് തന്റേതായ ശൈലികൊണ്ട് സിനിമ ലോകത്തേക്ക് എത്തിയ കലാകാരനാണ് ബിനു അടിമാലി. നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവാണ് ബിനുവിന് സിനിമയിൽ ആദ്യമായി ഒരു വേഷം നൽകിയത്. ആദ്യ ചിത്രം തൽസമയം ഒരു പെൺകുട്ടിയാണ്. തുടർന്ന് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയർ, ജോർജേട്ടൻസ് പൂരം, കാർബൺ തുടങ്ങി അമ്പതോളം സിനിമകളിൽ ബിനു ഇതിനോടകം അഭിനയിച്ചു. കൃഷിക്കാരായ അച്ഛന്റെയും അമ്മയുടേയും മകനായ ബിനു മിമിക്രിയിൽ എത്തുന്നതിന് മുൻപ് പെയ്ന്റിംഗ് പണിക്കും പോകുമായിരുന്നു. ധന്യയാണ് ബിനുവിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. മൂന്നു മക്കളാണ് ബിനുവിന്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിനു അടിമാലിക്കുനേരെ സൈബർ ആക്രമണം നടക്കുന്നുണ്ട്. ഇപ്പോളിതാ അദ്ദേഹത്തെ മനഃപൂർവ്വം ആരോ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് പറയുകയാണ് അസീസ്. സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അസീസ് ബിനുവിനെ പറ്റി തുറന്ന് സംസാരിച്ചിരിക്കുന്നത്.’ഇപ്പോൾ കുറച്ചു ദിവസമായിട്ടു ബിനു അടിമാലിയെ ആരൊക്കെ കരുതി കൂട്ടി വളഞ്ഞിട്ടു ആക്രമിക്കുകയാണ്, അങ്ങനെ ചെയ്യുന്നവരോട് ഒരു അപേക്ഷ ഈ ചിരിക്കുന്ന മുഖം മാത്രമല്ല ഞങ്ങൾ ഓരോ കലാകാരന്മാർക്കും ഉള്ളത്, ഞങ്ങൾക്കും ഉണ്ട് ഒരുപാട് പ്രശ്‌നങ്ങൾ. ഇന്നലെ അടിമാലിയെ ഞാൻ കണ്ടു, ഒരുപാടു വിഷമമാണ് അവന്. യൂട്യൂബിലും ചില സ്റ്റേജ് പ്രോഗ്രാമിലും അദ്ദേഹത്തെ മാത്രം ആക്രമിക്കുന്നു.

എന്റെ പ്രിയപെട്ടവരോട് ഒരു കാര്യം പറഞ്ഞോട്ടേ, കലാ പരിപാടികളിൽ ഏത് ഇനം ആണെങ്കിലും ഒന്നിൽ കൂടുതൽ പ്രാവിശ്യം നിങ്ങൾ ആസ്വദിക്കും. ഗാനങ്ങൾ വീണ്ടും വീണ്ടും നിങ്ങൾ ആവിശ്യപ്പെട്ട് ആസ്വദിക്കും, പക്ഷെ മിമിക്രി അങ്ങനെ അല്ല. ഒരു തവണ കണ്ടാൽ പിന്നെ ഒരിടത്തും ഞങ്ങൾക്ക് അവതരിപ്പിക്കാൻ കഴിയില്ല. വീണ്ടും പുതിയ സ്‌കിറ്റുകൾ ഉണ്ടാകണം. അങ്ങനെ എത്ര എത്ര സ്‌കിറ്റുകൾ, നമ്മളും പച്ചയായ മനുഷ്യരാണ് കുടുംബവും പ്രാരാപ്തങ്ങളുമെല്ലാം ഉള്ളവരാണ്. ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നവരോട് മാത്രമായി പറയുകയാണ്, കഞ്ഞികുടി മുട്ടിക്കരുത് പ്‌ളീസ്’,.. എന്നുമാണ് അസീസ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

‘പറയുന്നവർ പറയട്ടെ എത്ര പറയും ചിലച്ചു വായ വേദനക്കുമ്പോൾ അവരായിട്ടു നിർത്തും. എല്ലാം ഇഗ്‌നോർ ചെയ്തു വിടണം. പിന്നെ ബിനു ചേട്ടനോട് പറയണം ചളികൾ അടിക്കുന്നത് നിർത്തി എന്തേലും ഒരു മാറ്റം കൊണ്ട് വരാൻ. ടിനി ടോമിനെ കളിയാക്കിയ പോലെ മിമിക്രിയിൽ ഒരാളെയും ഈ സമൂഹം കളിയാക്കിയിട്ടില്ല. പക്ഷെ ഒരു നാൻ ഉണ്ണിമുകുന്ദൻ പറഞ്ഞപ്പോൾ അദ്ദേഹത്തിനെയും നല്ലത് പറഞ്ഞിരുന്നു എല്ലാവരും. പക്ഷെ പിന്നെയും പിന്നെയും നാൻ ഉണ്ണി.. പറഞ്ഞു കൊണ്ടിരുന്നാൽ പിന്നെ ടിനിക്കും നല്ല ഊക്ക് കിട്ടും. അപ്പോൾ എന്ത് ചെയ്യണം നിങ്ങൾ കലാകാരന്മാർ ഒരു സ്റ്റേജ് പ്രോഗ്രാം നടത്തുമ്ബോൾ ഞങ്ങളെ പോലുള്ളവർ കാണാൻ വരുന്നത് എന്റർടൈൻമെന്റിന് വേണ്ടിയാണ് അപ്പോ പഴയ ചളികളും പുതിയ ചളി കൗണ്ടറുകളും കൊണ്ട് പിടിച്ചു നിൽക്കാൻ കഴിഞ്ഞെന്ന് വരില്ല. അത് നിങ്ങൾ മനസിലാക്കണം. ബിനു ചേട്ടൻ സ്റ്റാർ മാജിക്കിൽ അടിക്കുന്ന കൗണ്ടർ സ്റ്റേജിൽ വർക്കാവണമെന്നില്ലെന്നാണ്’, ഒരു ആരാധകൻ പറയുന്നത്.

‘എല്ലാവരെയും പോലെ അദ്ദേഹവും ഒരു തൊഴിൽ ആണ് ചെയുന്നത്. ആ തൊഴിലിന്റ പാകം ആയിട്ടാണ് അദ്ദേഹം നമ്മളെ എല്ലാം ഒരുപാട് ചിരിപ്പിക്കുന്നത്. ചില ചില തമാശകൾ എടുത്ത് അദ്ദേഹത്തെ വേദനിപ്പിക്കുന്ന രീതിയിൽ കമന്റിലൂടെയും സ്റ്റേജ് പ്രോഗ്രാമിലൂടെയും അദ്ദേഹത്തെ വേദനപ്പിക്കുന്നുണ്ട്. നമ്മൾ മനസ്സിലാക്കേണ്ടത് ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അവർ ഈ നിലയിൽ നിൽക്കുന്നതെന്നാണ്. ചിരിച്ച മുഖം കൂടാതെ എല്ലാരെയും പോലെ അവർക്ക് വേറെ ഒരു മുഖം കൂടി ഉണ്ട്. ചിരിച്ച മുഖത്തോടെ നടക്കുന്നവർ എല്ലാം തികഞ്ഞവർ ആണെന്ന് ഓർക്കരുത്. അവർക്കും അവരവരുടെതായ സങ്കടങ്ങളുണ്ട്. അതൊക്കെ മാറ്റി വെച്ചിട്ടാണ് നമ്മളെ എല്ലാം ഒരുപാട് ചിരിപ്പിക്കുന്നത്. ഈ കൂവുന്ന നാറികൾക്ക് കൂവനെ കഴിയു അല്ലാതെ എന്തിന് പറ്റും. ഇത്തരത്തിൽ മോശം കമന്റിടുന്നവർക്ക് അയാളെ പോലെ കൗണ്ടർ അടിക്കാൻ പറ്റുമോ? അയാൾ അയാളുടെ പണി ചെയ്ത് പൊക്കോട്ടെ, നിങ്ങൾക്ക് കാണാൻ പറ്റില്ലെങ്കിൽ ജസ്റ്റ് സ്‌ക്രോൾ ചെയ്താൽ തീരാവുന്നതല്ലെയുള്ളു. എന്തിനാ അയാളുടെ കഞ്ഞി കുടി മുട്ടിക്കാൻ നോക്കുന്നത്’,… എന്നിങ്ങനെ നിരവധി കമന്റുകളാണ് അസീസിന്റെ പോസ്റ്റിന് താഴെ വരുന്നത്.

The post ബിനു അടിമാലിയുടെ കഞ്ഞികുടി മുട്ടിക്കരുത്, കരുതി കൂട്ടി വളഞ്ഞിട്ടു ആക്രമിക്കുന്നു- അസീസ് appeared first on Mallu Talks.



from Mallu Articles https://ift.tt/Djbc13a
via IFTTT
Previous Post Next Post