രണ്ടാം വിവാഹം നബി ആയി തുടങ്ങിയതാണ്, ഞാൻ കൊണ്ടുവന്നതല്ല, സുഹാനയ്ക്ക് അതിൽ എതിർപ്പില്ല, സുഹാനയെക്കാൾ ആക്ടീവ് മഷൂറ- ബഷീർ

സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച വൈറൽ കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീർ സോഷ്യൽമീഡിയകളിൽ‌ വീഡിയോ ചെയ്താണ് ആരാധകരെ സമ്പാദിച്ചതെങ്കിലും മലയാളികൾക്ക് ബഷീർ സുപരിചിതനായത് ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ബഷീർ ബഷി ബി​ഗ് ബോസിൽ മത്സരാർഥിയായിരിക്കെ എൺപത്തിയഞ്ചാം ദിവസമാണ് മത്സരത്തിൽ നിന്നും പുറത്തായത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചുരുക്കം ചിലരിൽ ഒരാളുമായിരുന്നു ബഷീർ ബഷി. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്. അടുത്തിടെയാണ് മഷൂറ ഒരു ആൺകുട്ടിക്ക് ജന്മം കൊടുത്തത്.

ഇപ്പോൾ താരത്തിന്റെ ഒരു പഴയകാല വീഡിയോ ആണ് വീണ്ടും വൈറലാകുന്നത്. ശരിയാണ് ഞാൻ രണ്ടുവിവാഹം കഴിച്ചിട്ടുണ്ട്, എന്നാൽ ഞാൻ രണ്ടുപേരെയും നന്നായി നോക്കുന്നുണ്ട്. പടച്ചവൻ അനുഗ്രഹിച്ച് രണ്ടാളെയും ഞാൻ നല്ല രീതിയിൽ ആണ് നോക്കുന്നത്. അത് ഇവർക്ക് രണ്ടാൾക്കും അറിയാം. അറിയാലോ പെണ്ണുങ്ങൾ ആണ്. ഒരു ഇച്ചിരി കുറവ് വന്നാൽ വലിയ ഇഷ്യൂ ആകും. എന്നിട്ടും ഞാൻ രണ്ടുപേരെയും ഒരു കുറവും ഇല്ലാതെ നോക്കുന്നത് കൊണ്ടാണ് ഇവർ രണ്ടുപേരും ഇങ്ങനെ ചിരിച്ചു കൊണ്ട് ഇരിക്കുന്നത്. അല്ലാതെ സുഹാനയുടെ ഉള്ളിൽ സങ്കടം ഉള്ളതുകൊണ്ടല്ല. ഇവർ തമ്മിൽ അടിച്ചു പിരിയുന്നത് കാണാൻ ആണ് അധികമാളുകളും കാത്തിരിക്കുന്നത്.

മഷൂറയുടെ ചാനലിൽ മഷൂറ എന്ന പേര് മാത്രമേ ഉള്ളൂ. ഞങ്ങൾ എല്ലാവരും ആണ് ആ ചാനൽ യൂസ് ചെയ്യുന്നത്. അതേപോലെ തന്നെ മൂന്നുപേരുടെ അകൗണ്ടുകളും ഞങ്ങൾ മാറിമാറിയാണ്‌ യൂസ് ചെയ്യുന്നത്. ഞാൻ ബിഗ് ബോസിൽ വന്നപ്പോഴാണല്ലോ രണ്ടുവിവാഹത്തെ കുറിച്ച് പറയുന്നത്. അന്ന് ഹേറ്റേഴ്‌സ് വന്നിരുന്നു എങ്കിലും കല്ലുമ്മക്കായിലൂടെയും വ്‌ളോഗിലൂടെയും ആണ് ആളുകൾ ഞങ്ങളെ തിരിച്ചറിയുന്നതും സ്നേഹിച്ചുതുടങ്ങുന്നതും. ഞങ്ങൾ ഒരിക്കലും ഫാൻസ് എന്ന് പറയില്ല, ഞങ്ങളുടെ കുടുംബം ആണ് ഇതൊക്കെയും.

സുഹാന എനിക്ക് എത്രത്തോളം പ്രിയപ്പെട്ടത് ആണോ അത്രത്തോളം പ്രിയപ്പെട്ടതാണ് എനിക്ക് മഷൂറയും. ഒന്നാം ഭാര്യ രണ്ടാം ഭാര്യ എന്നൊന്നും ഇല്ല. രണ്ടുപേരും എന്റെ ഭാര്യമാരാണ്. രണ്ടുപേരും എന്നെ അത്രത്തോളം സ്നേഹിക്കുന്നവർ ആണ്. കാരണം എന്റെ ഉപ്പയും ഉമ്മയും ഇല്ല, സഹോദരങ്ങൾ അവരവരുടെ കാര്യങ്ങളിൽ തിരക്കിലാണ്. അപ്പോൾ എനിക്ക് ഉള്ളത് ഇവർ രണ്ടുപേരുമാണ്. ഇതിൽ ആരെ ഒരാളെ പറഞ്ഞാലും എനിക്ക് ഹർട്ട് ആകും.

ഞങ്ങളുടെ ബോണ്ടിങ് അത്ര സ്ട്രോങ്ങ് ആണ് ഒരിക്കലും സെപ്പറേറ്റ് ആകും എന്ന് ഡ്രീം ചെയ്യണ്ട. ഞങ്ങൾ അത്ര ഹാപ്പിയാണ്, ഞങ്ങൾ സ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും ഹാപ്പിയാണ്. നെഗറ്റിവ് പറയുന്നവർക്ക് അതെ അറിയൂ. നിങ്ങൾ നിങ്ങളുടെ ഫ്രസ്‌ട്രേഷൻ ഞങ്ങളോട് തീർക്കേണ്ട. ഈ രണ്ടാം വിവാഹം എന്ന് പറയുന്നത് ഞങ്ങളായി തുടങ്ങിയ സംഗതി ഒന്നുമല്ല, നബി ആയി തുടങ്ങിയതാണ്. സുഹാനയ്ക്ക് അതിൽ എതിർപ്പ് ഒന്നും ഉണ്ടായില്ല.

ഞങ്ങളിൽ ഒരാൾ ഇല്ലാതെ ഞങ്ങളുടെ കുടുംബം ഇല്ല. ഇൻകംപ്ലീറ്റ് ആണ്. മഷൂറാ എന്ന് പറയുന്നത് നല്ല ആക്റ്റീവ് ആണ്. സുഹാന അത്ര ആക്റ്റീവ് അല്ല, അധികം സംസാരിക്കാത്ത ആളാണ്. നമ്മുടെ കൈയ്യിലെ അഞ്ചു വിരലുകൾ അഞ്ചു തരത്തിൽ ഉള്ളതല്ലേ. പക്ഷെ ഇത് ഇല്ലാതെ നമ്മൾക്ക് ആകുമോ. ഇവരെ തമ്മിൽ ഒരിക്കലും കംപെയർ ചെയ്തിട്ട് കാര്യമില്ല. നമ്മളെ ഇഷ്ടപെടുന്ന ആളുകൾക്ക് നമ്മളെ അറിയാമല്ലോ

The post രണ്ടാം വിവാഹം നബി ആയി തുടങ്ങിയതാണ്, ഞാൻ കൊണ്ടുവന്നതല്ല, സുഹാനയ്ക്ക് അതിൽ എതിർപ്പില്ല, സുഹാനയെക്കാൾ ആക്ടീവ് മഷൂറ- ബഷീർ appeared first on Mallu Talks.



from Mallu Articles https://ift.tt/1NWuET7
via IFTTT
Previous Post Next Post