ശക്തരായ മത്സരാര്ഥികളാണ് ഇത്തവണ ബിഗ്‌ബോസിൽ മത്സരിക്കാനെത്തിയത്. ഇതിനകം പതിനെട്ട് പേർ വീടിനകത്തേക്ക് പ്രവേശിച്ചു. എല്ലാവരും ഒന്നിനൊന്ന് മികവുറ്റ് നിൽക്കുന്നവരുമാണ്. മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ വലിയ ജനപ്രീതി നേടിയവരുമാണ്. 19 മത്സരാർത്ഥികളിൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന താരം സംവിധായകൻ അഖിൽ മാരാർ ആണ്. ഒരുപാട് വിവാദങ്ങൾ അഖിൽ മാരാരുടെ പേരിൽ ഉണ്ടായിരുന്നു. ജോജു ജോർജിനെ നായകനായി എത്തിയ ‘ഒരു താത്വിക അവലോകനം’ സിനിമയുടെ സംവിധായകനാണ് അഖിൽ മാരാർ.
ബിഗ് ബോസിലേക്ക് വന്നത് താൻ ആരാണെന്ന് തെളിയിക്കാനാണ് എന്ന് സംവിധായകൻ ഷോയുടെ ആദ്യ ദിവസം തന്നെ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ബിഗ് ബോസിനെ കുറിച്ച് സംവിധായകൻ മുമ്പ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
”എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി കേരളത്തിൽ ഇല്ലായിരുന്നു. അഞ്ച് മിനിറ്റ് പോലും തികച്ച് ഞാൻ ബിഗ് ബോസ് എന്ന പരിപാടി കണ്ടിട്ടില്ല. ഒരാൾക്ക് ആരാധന തോന്നുന്നതും അതിലേക്ക് കേറമെന്ന് തോന്നുന്നതും ഇതെന്തോ വലിയ പരിപാടിയാണെന്ന തോന്നൽ വരുമ്പോഴല്ലേ.” ”അതുപോലെ തന്നെ രജിത് കുമാറെന്ന മനുഷ്യൻ ഒരു സമയത്ത് വൈറലായിട്ടില്ലേ. ബിഗ് ബോസിലേക്ക് വിളിച്ചാൽ ജോജു ചേട്ടൻ ഉൾപ്പടെയുള്ള ആളുകൾ പോണമെന്ന് പറഞ്ഞാൽ പോകും. അഞ്ച് മിനിറ്റ് പോലും ബിഗ് ബോസ് എന്ന പരിപാടി എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.”
”അതിനേക്കാളും ഭേദം ലുലുമാളിൽ പോയി നടുറോഡിൽ നിന്ന് മുണ്ട് പൊക്കി കാണിക്കുന്നതല്ലേ…. അത് കാണാനും കുറെപ്പേർ വരില്ലേ. ഭ്രാന്താണെന്നൊക്കെ പറയുമായിരിക്കും. പക്ഷെ ഞാൻ വിചാരിക്കും എന്റെ ഫോളോവേഴ്‌സാണെന്ന്” എന്നായിരുന്നു അഖിൽ മാരാർ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
The post ബിഗ് ബോസ് കാണുന്നതിനേക്കാളും ഭേദം ലുലുമാളിൽ പോയി നടുറോഡിൽ നിന്ന് മുണ്ട് പൊക്കി കാണിക്കുന്നതല്ലേ, അഖിൽ മാരാറിന്റെ പഴയ വീഡിയോ വൈറൽ appeared first on Mallu Talks.
from Mallu Articles https://ift.tt/4XVdDTk
via IFTTT