തന്റെ പുതിയ സിനിമ ഓ മൈ ഡാര്‍ലിംഗിന്റെ പ്രമോഷനായി നടി അനിഖയും അണിയറപ്രവര്‍ത്തകരും വിവിധ കോളേജുകളില്‍ പോയിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു പരിപാടിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടിയ്ക്ക് നേരെ സൈബര്‍ ഗുണ്ടകളുടെ അധിക്ഷേപം ഉയരുകയാണ്. നടിയുടെ ആറ്റിറ്റിയൂഡ് വളരെ മോശമായിരുന്നുവെന്നാണ് ഇവരുടെ കുറ്റപ്പെടുത്തല്‍.
കോളജില്‍ വിശിഷ്ടാതിഥിയായി എത്തിയപ്പോള്‍ വേദിയില്‍ കാലിന് മുകളില്‍ കാലുകള്‍ വെച്ച് അനിഖ ഇരുന്നുവെന്നും സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ ഓവര്‍ ആറ്റിറ്റിയൂഡ് കാണിച്ചുവെന്നും പിന്നെ സംസാരിക്കാന്‍ വന്നപ്പോള്‍ മേശപ്പുറത്ത് കൈ വെച്ച് മര്യാദയില്ലാതെ നിന്നു എന്നെല്ലാമാണ് ഇവര്‍ നടിക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍.
വളരെ ചെറിയ പ്രായത്തില്‍ തന്നെ പേരും പ്രശസ്തിയും കിട്ടിയതിന്റെ അഹങ്കാരമാണെന്നും. അനിഖയുടെ തെറ്റായ പ്രായത്തിലാണ് സെലിബ്രിറ്റി സ്റ്റാറ്റസ് നടിക്ക് വന്ന് ചേര്‍ന്നതെന്നുമൊക്കെയാണ് ചില കമന്റുകളിലെ ഉള്ളടക്കം. എന്തായാലും ഇത്തരം ആക്രമണങ്ങളോട് ഇതുവരെ നടിയോ അണിയറപ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല.
ആല്‍ഫ്രഡ് ഡി സാമുവലാണ് ഓ മൈ ഡാര്‍ലിംഗിന്റെ സംവിധായകന്‍. ആഷ് ട്രീ വെഞ്ചേഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥ.മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമ പ്രസാദ്, ഡെയ്ന്‍ ഡേവിസ്, സോഹന്‍ സീനുലാല്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഷാന്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
The post സ്റ്റേജിൽ കാലുമ്മേൽ കാല കയറ്റി ഇരുന്നു, നടി അനിഖയ്‌ക്കെതിരെ സൈബര്‍ ആക്രമണം appeared first on Mallu Talks.
from Mallu Articles https://ift.tt/KfsOyR0
via IFTTT