‘അന്നെനിക്ക് 17 വയസായിരുന്നു, അയാള്‍ മൂന്നു വിവാഹം ചെയ്ത കാര്യം അറിയില്ലായിരുന്നു, ചതി മനസിലാക്കിയത് ഗര്‍ഭിണിയായ ശേഷം’; അഞ്ജു

ഒരു കാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു അഞ്ജു. ബാലതാരമായി സിനിമയില്‍ എത്തിയ താരം കന്നഡ, തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നാല്‍ 17ാം വയസില്‍ ടൈഗര്‍ പ്രഭാകരനെ വിവാഹം കഴിച്ചത് തന്റെ ജീവിതം മാറ്റിമറിച്ചു എന്നു പറയുകയാണ് താരം. മൂന്നു വിവാഹം കഴിച്ചിട്ടുണ്ടെന്ന വിവരം മറച്ചുവച്ചാണ് കന്നഡ നടന്‍ കൂടിയായ ടൈഗര്‍ പ്രഭാകരന്‍ തന്നെ വിവാഹം കഴിച്ചത്. സത്യമെല്ലാം അറിഞ്ഞപ്പോഴേക്കും താന്‍ ഗര്‍ഭിണിയായെന്നും അഞ്ജു പറയുന്നു.

കന്നഡ സിനിമയുടെ ഷൂട്ടിനായി ബംഗളൂരിലേക്ക് പോയപ്പോഴാണ് പ്രഭാകരനെ പരിചയപ്പെടുന്നത്. അവിടെ വച്ച്‌ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പ്രഭാകരന്‍ അഞ്ജുവിനോട് പറഞ്ഞു. 17 വയസുമാത്രമായിരുന്നു അന്ന് അഞ്ജുവിന് പ്രായം. വിവാഹത്തിന് തയാറായിരുന്നില്ല. എന്നാല്‍ പ്രഭാകര്‍ അഞ്ജുവിന്റെ പിന്നാലെ നടന്ന് സമ്മതിപ്പിക്കുകയായിരുന്നു. അപ്പോള്‍ തന്നെ പ്രഭാകരന് 50 വയസുണ്ടായിരുന്നു.

പ്രഭാകരനെക്കുറിച്ച്‌ മാതാപിതാക്കളോട് പറഞ്ഞെങ്കിലും അവര്‍ വിവാഹത്തിന് സമ്മതിച്ചില്ല. അവതെ ധിക്കരിച്ചാണ് പ്രഭാകരനെ വിവാഹം ചെയ്യുന്നത്. ഇയാള്‍ മൂന്നു വിവാഹം കഴിച്ചിട്ടുണ്ടെന്നും ഭാര്യയും മക്കളുമുണ്ടെന്ന കാര്യം അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. എല്ലാം അറിഞ്ഞപ്പോഴേക്കും ഞാന്‍ ഗര്‍ഭിണിയായിരുന്നു. പിന്നെ അവിടെ നില്‍ക്കാതെ വീട്ടിലേക്ക് പോവുകയായിരുന്നു.- ഷക്കീലയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു അഞ്ജുവിന്റെ പ്രതികരണം. താന്‍ വിഷാദത്തിന്റെ പിടിയിലായിരുന്നെന്നും ഇപ്പോള്‍ സീരിയലുകളിലൂടെയും മറ്റും അഭിനയത്തിലേക്ക് തിരിച്ചുവരികയാണെന്നും അഞ്ജു പറഞ്ഞു.

1996ലാണ് അഞ്ജുവും പ്രഭാകരനും വിവാഹിതരാവുന്നത്. ഒരു വര്‍ഷത്തില്‍ ഇവര്‍ ബന്ധം പിരിയുകയായിരുന്നു. ഇവര്‍ക്ക് അര്‍ജുന്‍ പ്രഭാകരന്‍ എന്ന മകന്‍ ഉണ്ട്. 2001 ല്‍ ടൈഗര്‍ പ്രഭാകരന്‍ മരിച്ചു.

The post ‘അന്നെനിക്ക് 17 വയസായിരുന്നു, അയാള്‍ മൂന്നു വിവാഹം ചെയ്ത കാര്യം അറിയില്ലായിരുന്നു, ചതി മനസിലാക്കിയത് ഗര്‍ഭിണിയായ ശേഷം’; അഞ്ജു appeared first on Mallu Talks.



from Mallu Articles https://ift.tt/aDxc8i3
via IFTTT
Previous Post Next Post