അടിപൊളി ട്രെൻഡി ലുക്കിൽ കല്യാണി പ്രിയദർശൻ ..!!

നടി കല്യാണി പ്രിയദർശൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക് ഭാഷ ചിത്രങ്ങളിൽ ഇപ്പോൾ സജീവ സാന്നിധ്യമാണ് കല്യാണി പ്രിയദർശൻ. അസിസ്റ്റൻറ് പ്രൊഡക്ഷൻ ഡിസൈനറായി കരിയർ ആരംഭിച്ച താരമാണ് കല്യാണി. തന്റെ അഭിനയജീവിതത്തിൽ നിരവധി നേട്ടങ്ങൾ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

2017 പുറത്തിറങ്ങിയ ഹെലോ എന്ന തെലുങ്ക് ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നവാഗത നടിക്കുള്ള ഫിലിം ഫെയർ അവാർഡും സൈമ അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ മികച്ച സംവിധായകൻ പ്രിയദർശന്റെയും മലയാളികളുടെ പ്രിയപ്പെട്ട നടി ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. 2013ൽ പ്രൊഡക്ഷൻ ഡിസൈനറായി ക്രിഷ് 3 എന്ന ഹിന്ദി സിനിമയിൽ വർക്ക് ചെയ്തു.

ശേഷം 2016 അസിസ്റ്റൻറ് ആർട്ട് ഡയറക്ടറായി ഇരുമുഖൻ എന്ന തമിഴ് സിനിമയിലും താരം വർക്ക് ചെയ്തു. തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ച് താരം 2020ൽ വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ ദുൽഖറിന്റെ നായികയായാണ് മലയാളത്തിൽ അരങ്ങേറിയത്. ശേഷം മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി എന്നീ മലയാള സിനിമകളിലും താരം അഭിനയിച്ചു.

ഇപ്പോൾ തല്ലു മാല എന്ന മലയാളം സിനിമയുടെ ചിത്രീകരണത്തിലാണ് താരം. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നവാഗത നടിക്കുള്ള അവാർഡും താരത്തിന് കരസ്ഥമാക്കാൻ സാധിച്ചു. കഴിഞ്ഞദിവസം യുവ നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യന്റെ വിവാഹനിശ്ചയത്തിന് എത്തിയ താരത്തിന്റെ വസ്ത്രവും ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ഒരു ലക്ഷത്തിന് മുകളിൽ വിലയുള്ള അനാർക്കലി പിന്നീട് ആരാധകരെ ശ്രദ്ധ നേടിയതിനു ശേഷം വില കുതിച്ചുയരുകയായിരുന്നു.

The post അടിപൊളി ട്രെൻഡി ലുക്കിൽ കല്യാണി പ്രിയദർശൻ ..!! appeared first on Mallu Talks.



from Mallu Articles https://ift.tt/eBvZk6j
via IFTTT
Previous Post Next Post