ധ്യാൻ ശ്രീനിവാസനും അജു വർഗീസും പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രം നദികളിൽ സുന്ദരി യമുനയുടെ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വാട്ടർമാൻ മുരളിയാണ് ഈ കോമഡി ചിത്രം നിർമിക്കുന്നത്. പുതുമുഖരായ വിജേഷ് പാണത്തൂരും ഉണ്ണി വെള്ളാറയുമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.
പ്രകൃതി ഭംഗിയും ഗ്രാമീണ സൗന്ദര്യവുമാണ് ഈ സിനിമയിൽ ചിത്രീകരിക്കുന്നത്. കണ്ണൂരിലെ ഗ്രാമീണ ഭംഗിയും ദൃശ്യ ഭംഗിയും ജീവിതവുമാണ് സിനിമയിലൂടെ അണിയറ പ്രവർത്തകർ തുറന്ന് കാണിക്കുന്നത് . നാട്ടിൻ പ്രദേശത്തിലെ പച്ചയായ രണ്ട് യുവാക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.സിനിമാറ്റിക്കയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവരാണ്സിനിമ നിര്‍മ്മിക്കുന്നത്.
ധ്യാൻ അജു വർഗീസിനെ കൂടാതെ ഒരുപാട് കോമഡി താരങ്ങളായ നവാസ് വള്ളിക്കുന്ന്, അനീഷ്, സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍ ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരും കൂടാതെ ഒരുപാട് പുതുമുഖ താരങ്ങളും ഈ സിനിമയിലൂടെ അഭിനയത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റെ ഫിനാന്‍സ് കണ്‍ട്രോളര്‍ അഞ്ജലി നമ്പ്യാറാണ് മെഹമൂദ് പ്രൊഡക്ഷന്‍ പ്രൊഡക്ഷന്‍ മാനേജര്‍ എക്‌സിക്കുട്ടീവ് പ്രസാദ് നമ്പ്യാങ്കാവ് അനീഷ് നന്ദി പുലം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, പി.ആര്‍.ഒവാഴൂര്‍ ജോസ്.
വിദ്യാധരനായി അജു വര്‍ഗീസം കണ്ണനായി ധ്യാന്‍ ശ്രീനിവാസനുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. സിനിമാറ്റിക് ഫിലിംസ് എല്‍എല്‍.പി.യുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരനാണ് സംഗീതം നൽകിയിരിക്കുന്നത് . ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. നൽകുന്നത്
ഫൈസല്‍ അലി ഛായാഗ്രഹണവും നിർവഹിക്കുമ്പോൾ രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം അജയന്‍ മങ്ങാട്. മേക്കപ്പ് ജയന്‍ പൂങ്കുളം കോസ്റ്റ്യും, ഡിസൈന്‍ സുജിത് മട്ടന്നൂര്‍,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ പ്രിജിന്‍ ജെസ്സി. പ്രോജക്ട് ഡിസെെന്‍ അനിമാഷ്.ചിത്രത്തിന്റെ മോഷൻ പോസ്റ്റർ വൈറലായിരിക്കുകയാണ്.
The post മലയാളികളെ ചിരിപ്പിച്ച് കരയിപ്പിക്കാൻ ധ്യാനും അജുവും , നദികളിൽ സുന്ദരി യമുനയുടെ മോഷൻ പോസ്റ്റർ ശ്രദ്ധ നേടുന്നു..!! appeared first on Mallu Talks.
from Mallu Articles https://ift.tt/NH5TIoO
via IFTTT