ഒരുപാട് തല്ലിയിട്ടുണ്ട്,അവസാനം എന്റെയടുത്ത് കിടന്നാണ് മരിച്ചത്, ഭർത്താവിനെക്കുറിച്ച് കവിയൂർ പൊന്നമ്മ

മലയാള സിനിമയിൽ അമ്മ എന്ന വാക്ക് ഓർക്കുമ്പോൾ തന്നെ ആദ്യം വരുന്ന മുഖം അത് കവിയൂർ പൊന്നമ്മയുടേതാണ്,കാരണം അത്രത്തോളം മലയാളികളെ സ്വാധീനിച്ച അമ്മ കഥാപാത്രങ്ങളാണ് കവിയൂർ പൊന്നമ്മ ചെയ്തു വച്ചത്.ചിരിച്ച് സന്തോഷിച്ച് നിൽക്കുന്ന സ്നേഹത്തിന്റെ പ്രതീകമായ അമ്മ വ്യക്തിജീവിതത്തിൽ വളരെ മോശം അനുഭവങ്ങളിലൂടെ പോയ ഒരു സ്ത്രീയാണ്.മുൻപ് ഒരിക്കൽ ജെബി ജങ്ഷനില്‍ അതിഥിയായി എത്തിയപ്പോള്‍ തന്റെ ഭര്‍ത്താവ് മണിസ്വാമിയെക്കുറിച്ച് ചിലകാര്യങ്ങൾ പൊന്നമ്മ പറഞ്ഞിരുന്നു.അതാണ് ഇപ്പോളും വലിയരീതിയിൽ തന്നെ ചർച്ചയ്ക്ക് ഇടവരുത്തിയത്.അന്ന ആ അഭിമുഖത്തിൽ അമ്മ പറഞ്ഞത് ഇങ്ങനയായിരുന്നു

ഞങ്ങള്‍ രണ്ടു പേരും രണ്ട് ധ്രുവങ്ങളിലുള്ളവരാണ്. ഞാന്‍ എത്രത്തോളം സോഫ്റ്റ് ആണോ അത്രത്തോളം ദേഷ്യക്കാരനായിരുന്നു. എന്നോട് സ്‌നേഹത്തോടെ പെരുമാറിയിട്ടേയില്ല. ഒരു തവണ പോലുമില്ല. പക്ഷെ എന്റെയടുത്ത് കിടന്നാണ് മരിച്ചത്. ഗുരുവായൂരില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. അവസാനമൊക്കെയായപ്പോള്‍ പത്ത് പന്ത്രണ്ട് ദിവസമൊക്കെ സംസാരിക്കാന്‍ പറ്റാതെയായിരുന്നു. എന്റെ സഹോദരന്റെ ഭാര്യയൊക്കെ എപ്പോഴും വന്ന് നോക്കുമായിരുന്നു.ഒരു ഭര്‍ത്താവ് എന്ത് ആകരുത് എന്നതായിരുന്നു മണിസ്വാമി എന്ന് അവതാരകനായ ജോണ്‍ ബ്രിട്ടാസ് പറഞ്ഞപ്പോള്‍ അതെ അതുതന്നെയാണ് അതിന്റെ ആകെത്തുക എന്ന് കവിയൂര്‍ പൊന്നമ്മ മറുപടി നല്‍കുന്നുണ്ട്. കഷ്ടപ്പെട്ടു. എന്തിനായിരുന്നുവെന്ന് എനിക്ക് ഒരു പിടിയും കിട്ടിയിട്ടില്ല. ഇന്നും കിട്ടിയിട്ടില്ല. ശബ്ദം പോയ ശേഷം എന്റെ കൈ പിടിച്ച് കരയുമായിരുന്നുവെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു.

അവസാന കാലത്ത് ഭര്‍ത്താവ് ഒരുപാട് ദുഖിച്ചിരുന്നുവെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു. എന്തൊക്കയോ എന്നോട് പറയണമെന്നും, മാപ്പ് ചോദിക്കണമെന്നുമൊക്കെ ഉണ്ടായിരുന്നു. വാക്കുകളാല്‍ പറഞ്ഞില്ലെങ്കിലും ആ ഭാവം മനസിലാകുമായിരുന്നുവെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു.അതെ സമയം തനിക്കുണ്ടായ ഒരു പ്രണയത്തെ കുറിച്ചും കവിയൂർ പൊന്നമ്മ പറയുന്നുണ്ട്.അതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ എനിക്ക് വളരെ പരിശുദ്ധമായൊരു ഇഷ്ടം. കല്യാണം കഴിച്ചേനെ. പക്ഷെ എന്നോട് മതം മാറണം എന്ന് പറഞ്ഞു. എനിക്ക് താഴെ പെണ്‍കുട്ടികളൊക്കെയുണ്ട്. അവിടെ ആണ്‍കുട്ടികള്‍ മാത്രമേയുള്ളൂ. അച്ഛനോട് പോയി സംസാരിച്ച ശേഷം വന്നു. മതം മാറണം എന്നാണ് അച്ഛന്‍ പറഞ്ഞതെന്ന് പറഞ്ഞു. അത് നടക്കില്ലെന്ന് ഞാന്‍ പറഞ്ഞു.മതവും ജാതിയും അന്വേഷിച്ചിട്ടല്ലല്ലോ ഇഷ്ടപ്പെട്ടത്, അതിനാല്‍ മതം മാറില്ലെന്ന് പറഞ്ഞു.വളരെയധികം കൗതുകത്തോടെയായിരുന്നു ഇതെല്ലാം കവിയൂർ പൊന്നമ്മ പറഞ്ഞ് തീർത്തത്.

The post ഒരുപാട് തല്ലിയിട്ടുണ്ട്,അവസാനം എന്റെയടുത്ത് കിടന്നാണ് മരിച്ചത്, ഭർത്താവിനെക്കുറിച്ച് കവിയൂർ പൊന്നമ്മ appeared first on Viral Max Media.



from Mallu Articles https://ift.tt/itMjwHD
via IFTTT
Previous Post Next Post