സിനിമ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന. ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം. രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.

ഇപ്പോളിതാ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശോഭന. മമ്മൂട്ടിയോടൊപ്പം 50-60 സിനിമകൾ ചെയ്തു. ഒരേ സ്ഥലത്തുണ്ടായിരുന്നപ്പോൾ അവരെ ഞാൻ ഫോൺ ചെയ്തു. കാണാൻ വരുന്നെന്ന് പറഞ്ഞു. ഭാര്യ സുൽഫത്ത് അദ്ദേഹത്തിന് ഭക്ഷണവുമായി വരുമായിരുന്നു. വീട്ടിൽ നിന്ന് എന്ത് ഭക്ഷണമാണ് കൊണ്ട് വരേണ്ടതെന്ന് ചോദിച്ചു. ഞാൻ പത്തിരിയും മീൻ കറിയുമെന്ന് പറഞ്ഞു. എന്റെ ഷൂട്ടിംഗ് വൈകി. പാവം അവർ മൂന്ന് മണി വരെ കാത്തിരുന്നു. ഒടുവിൽ ഞങ്ങൾ കണ്ടു. ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു.

മോഹൻലാൽ ഏകേദശം എന്റെ അതേ പ്രായമായിരുന്നു. ഞങ്ങൾ രണ്ട് പേരും കുട്ടികളെ പോലെയായിരുന്നു. ആദ്യം ചെയ്ത സിനിമകളിലൊന്നും ഞങ്ങൾക്ക് വലിയ കംഫർട്ടില്ലായിരുന്നു. വ്യത്യസ്ത മനസ്സുള്ള രണ്ട് ചെറുപ്പക്കാർ ഒരുമിച്ച് വർക്ക് ചെയ്യുന്നത് ആലോചിച്ച് നോക്കൂ. പരസ്പരം അധികം സംസാരിക്കില്ലായിരുന്നു പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ കുഴപ്പമില്ലാതായി. കെട്ടിപ്പിടിക്കുന്ന ഒരു സീനിൽ മൂക്കിള ഷർട്ടിലാക്കിയെന്ന് പറഞ്ഞ് മോഹൻലാൽ കളിയാക്കുമായിരുന്നു. മൂക്കിളയില്ല ഗ്ലിസറിനാണെന്ന് എത്ര പറഞ്ഞിട്ടും മനസ്സിലായില്ല. ഇപ്പോഴും അത് പറഞ്ഞ് കളിയാക്കും.
The post മമ്മൂട്ടിയും സുൽഫത്തും എനിക്കുവേണ്ടി ഭക്ഷണം പോലും കഴിക്കാതെ കാത്തിരുന്നു, മോഹൻലാലും ഞാനും ആദ്യം കംഫർട്ടബിൾ അല്ലായിരുന്നു- ശോഭന appeared first on Mallu Talks.
from Mallu Articles https://ift.tt/uV5J9yF
via IFTTT