‘അമ്മയെ ഒന്നുകൂടി കാണാൻ കൊതിയാകുന്നു, എന്തിനാണ് എന്നെ ഇത്ര പെട്ടെന്ന് ഉപേക്ഷിച്ച്‌ പോയത്’; വേദനയോടെ പവിത്ര ലക്ഷ്മി

മണിരത്‌നം സംവിധാനം ചെയ്ത ഓകെ കൺമണി എന്ന സിനിമയിലൂടെ ശ്രദ്ധേയയായ താരമാണ് പവിത്ര ലക്ഷ്മി. ഷെയിൻ നിഗത്തിന്റെ നായികയായി ഉല്ലാസം എന്ന ചിത്രത്തിലും താരം അഭിനയിച്ചു. ഇപ്പോൾ ജീവിതത്തിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെ കടന്നുപോവുകയാണ് താരം. ദിവസങ്ങൾക്കു മുൻപാണ് പവിത്രയുടെ അമ്മ കാൻസർ ബാധിച്ച്‌ മരിച്ചത്. അപ്പോൾ വേദനയാവുന്നത് അമ്മയെക്കുറിച്ചുള്ള പവിത്രയുടെ കുറിപ്പാണ്. അമ്മയെ വീണ്ടും കാണാൻ കൊതിയാവുന്നു എന്നാണ് താരം കുറിച്ചത്. കഴിഞ്ഞ അഞ്ചു വർഷമായി അമ്മ അനുഭവിക്കുന്ന വേദനയും പോരാട്ടവും ഇല്ലാത്ത ഒരിടത്തേക്കാണല്ലോ പോയത് എന്നതുമാത്രമാണ് തന്നെ ആശ്വസിപ്പിക്കുന്നത് എന്നാണ് പവിത്ര കുറിക്കുന്നത്.

പവിത്ര ലക്ഷ്മിയുടെ കുറിപ്പ് വായിക്കാം

അമ്മ എന്നെ വിട്ടുപോയിട്ട് 7 ദിവസമായി. അതെന്റെ തലയിലേക്ക് കയറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോഴും. എന്നെ വിട്ടുപോയിട്ട് ഒരു ആഴ്ചയായി പാപ്പ. എന്തുകൊണ്ടാണ് എന്നെ ഇത്ര പെട്ടെന്ന് ഉപേക്ഷിച്ചു പോയതെന്ന് മനസ്സിലാകുന്നില്ല. കഴിഞ്ഞ അഞ്ചു വർഷമായി അമ്മ അനുഭവിക്കുന്ന വേദനയും പോരാട്ടവും ഇല്ലാത്ത ഒരിടത്തേക്കാണല്ലോ പോയത് എന്നതുമാത്രമാണ് എന്നെ ആശ്വസിപ്പിക്കുന്നത്. നിങ്ങൾ എപ്പോഴും സൂപ്പർ അമ്മയായിരുന്നു. സൂപ്പർ വുമൺ എന്നുതന്നെ പറയാം. സിംഗിൾ മദർ എന്നത് അത്ര എളുപ്പപ്പണിയല്ല. പക്ഷേ അമ്മ അത് വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്തു. ഒരിക്കൽ കൂടി അമ്മയെ കാണാനും അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാനും അമ്മയോട് സംസാരിക്കാനും കൊതിയാകുന്നു. പക്ഷേ ഇനിയൊരവസരം കൂടി അവശേഷിപ്പിക്കാതെ അമ്മ പോയില്ലേ. എന്റെ കൂടെ എന്നുമുണ്ടാകണം എന്നു മാത്രമാണ് ഇപ്പോൾ എനിക്ക് പറയാനുള്ളത്.

ആദിത്യ, അവസാന ദിനങ്ങളിൽ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി നീ ആയിരുന്നു. എന്നേക്കാൾ അമ്മ നിന്നെ സ്‌നേഹിച്ചു. ഞാൻ പരാജയപ്പെട്ടപ്പോഴെല്ലാം അമ്മയെ ചിരിപ്പിച്ചതിന് നിനക്ക് നന്ദി. അമ്മയ്ക്ക് പിറക്കാതെ പോയ മക്കളായതിന് ആദിയോടും വിഘ്‌നേഷിനോടും നന്ദി പറയുന്നു. നിങ്ങളെ രണ്ടുപേർക്കും അമ്മയുടെ അനുഗ്രഹം എന്നുമുണ്ടാകും. ഫോൺ വിളികളോടും മെസേജുകളോടും പ്രതികരിക്കാത്തതിന് ക്ഷമ ചോദിക്കുന്നു. ഞാനിപ്പോഴും ഈ ദുഃഖത്തിൽ നിന്ന് പുറത്തുകടന്നിട്ടില്ല. എനിക്ക് തുണയായി നിന്ന എന്റെ പ്രിയപ്പെട്ടവർക്ക് നന്ദി, നിങ്ങൾ ഇല്ലായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു എന്നെനിക്കറിയില്ല. എനിക്ക് സാധിക്കുമ്പോൾ തിരിച്ചുവരാം.

The post ‘അമ്മയെ ഒന്നുകൂടി കാണാൻ കൊതിയാകുന്നു, എന്തിനാണ് എന്നെ ഇത്ര പെട്ടെന്ന് ഉപേക്ഷിച്ച്‌ പോയത്’; വേദനയോടെ പവിത്ര ലക്ഷ്മി appeared first on Mallu Talks.



from Mallu Articles https://ift.tt/QcldTYC
via IFTTT
Previous Post Next Post