ഹോപ്പ് എലിസബത്തിന് മാമോദിസ : ചടങ്ങ് ആഘോഷമാക്കി ബേസിലും ഭാര്യയും

നടനും സംവിധായകനുമായ ബേസിലിന്റെ മകളുടെ മാമോദിസ ഗംഭിരമാക്കി കുടുംബം.  കഴിഞ്ഞ ഫെബ്രുവരി 15 നാണ് നടൻ ബേസിൽ ജോസഫിനും എലിസമ്പത്തിനും പെൺകുഞ്ഞ് പിറന്നത്.ഹോപ്പ് എലിസബത്ത് ബേസിൽ എന്നാണ് കുഞ്ഞിന്റെ പേര്.

ബേസിൽ ആണ് കുഞ്ഞിന്റെയും ഭാര്യയുടെയും ഫോട്ടോ സോഷ്യൽ മീഡിയൽ പോസ്റ്റ്‌ ചെയ്തത്.  ഫോട്ടോയ്ക്ക് താഴെ ക്യാപ്ഷൻ നൽകിയിരിക്കുന്നത് ഇങ്ങനെയായിരുന്നു, ഞങ്ങളുടെ ആഹ്ലാദത്തിൻ്റെ വരവ് അറിയിക്കുന്നതിൽ സന്തോഷമുണ്ട്, ഹോപ്പ് എലിസബത്ത് ബേസിൽ! അവൾ  ഞങ്ങളുടെ ഹൃദയം കവർന്നിരിക്കുന്നു, ഞങ്ങളുടെ മകളോടുള്ള സ്നേഹത്തിന്റെ ആഴം  ചന്ദ്രനു മുകളിലാണ്. അവൾ വളരുന്നതും അവളിൽ നിന്ന് പഠിക്കുന്നതും കാണാൻ  കാത്തിരിക്കാനാവില്ല.എന്നാണ് താരം കുറിച്ചത്.

മാമോദീസയും അതിനോട് അനുബന്ധിച്ച ചിത്രവും കഴിഞ്ഞ  ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. ബേസിലും ഭാര്യയും ഇളം നീല നിറത്തിലുള്ള വേദിയാണ് ഒരുക്കിയത്.  നീല വസ്ത്രങ്ങളണിഞ്ഞാണ് ബേസിലും എലിസബത്തും മകൾക്കൊപ്പമെത്തിയത്.നിരവധി പേരാണ് പോസ്റ്റിന് താഴെ കുഞ്ഞിന് ആശംസകളുമായി എത്തിയത്. അഭിമുഖങ്ങളിൽ ഉൾപ്പെടെ മകളുടെ വിശേഷം താരങ്ങൾ പങ്കുവെക്കാറുണ്ട്.

മിന്നൽ മുരളി,ജയജയ ജയഹേ എന്ന സിനിമകൾ നടന്റെ വൻ ഹിറ്റായിരുന്നു.  വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർ‍ത്തിചാണ് സിനിമയിലേക് വരുന്നത്.  കുഞ്ഞിരാമായണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. .2017 മേയിൽ പുറത്തിറങ്ങിയ ഗോദയാണ് സംവിധാനം ചെയ്ത താരത്തിന്റെ രണ്ടാമത്തെ ചലച്ചിത്രം.

The post ഹോപ്പ് എലിസബത്തിന് മാമോദിസ : ചടങ്ങ് ആഘോഷമാക്കി ബേസിലും ഭാര്യയും appeared first on Viral Max Media.



from Mallu Articles https://ift.tt/rX1pUKn
via IFTTT
Previous Post Next Post