ഇതാണ് ഞങ്ങളുടെ മകള്‍ കല്‍ക്കി; ഈ മാതൃദിനം ഒരു അമ്മയെന്ന നിലയില്‍ ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഭാഗ്യവതിയാണ് ; കുഞ്ഞിനെ ദത്തെടുത്ത സന്തോഷ വാര്‍ത്ത പങ്കുവെച്ച്‌ നടി അഭിരാമി

തെന്നിന്ത്യന്‍ സിനിമകളിലെ മികച്ച ചിത്രങ്ങളിലൂടെ പ്രക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഭിരാമി. ശ്രദ്ധ, ഞങ്ങള്‍ സന്തുഷ്ടരാണ്, മില്ലേനിയം സ്റ്റാര്‍സ് എന്നീ സിനിമകളില്‍ നായികയായി എത്തിയ താരം പിന്നീട് തമിഴില്‍ സജീവമാകുകയായിരുന്നു.

സിനിമയില്‍ നിറഞ്ഞുനിന്ന താരം വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിനിന്നിരുന്നു. 2009-ലാണ് അഭിരാമിയും ഹെല്‍ത്ത് കെയര്‍ ബിസിനസ് കണ്‍സള്‍ട്ടന്റായ രാഹുല്‍ പവനനും വിവാഹിതരായത്. ഇന്ന് സിനിമയിലും സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ് നടി. ഇപ്പോഴിതാ മാതൃദിനത്തില്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി അഭിരാമി.

ഒരു കുഞ്ഞിനെ ദത്തെടുത്ത് അമ്മയും അച്ഛനും ആയിരിക്കുന്നുവെന്ന സന്തോഷമാണ് അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കൂടാതെ മകളുടെ പേര് കല്‍ക്കി എന്നാണെന്നും അമ്മയെന്ന നിലയില്‍ ആദ്യമായി എല്ലാവര്‍ക്കും മാതൃദിന ആശംസകള്‍ നേരുന്നുവെന്നുമാണ് അഭിരാമി പോസ്റ്റില്‍ കുറിച്ചത്. കഴിഞ്ഞ വര്‍ഷമാണ് അഭിരാമിയും ഭര്‍ത്താവ് രാഹുലും കുഞ്ഞിനെ ദത്തെടുത്തത്. എല്ലാവരുടേയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും തങ്ങള്‍ക്കുണ്ടാകണമെന്നും അഭിരാമി പറ‍‍ഞ്ഞു.

‘പ്രിയ സുഹൃത്തുക്കളെ, എല്ലാ അമ്മമാര്‍ക്കും എന്റെ മാതൃദിന ആശംസകള്‍. ഞാനും രാഹുലും കല്‍ക്കി എന്ന പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ഞങ്ങളുടെ മകളെ ദത്തെടുത്തത്. അത് എല്ലാ വിധത്തിലും ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു. ഇന്ന് ഈ മാതൃദിനം ഒരു അമ്മയെന്ന നിലയില്‍ ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഞങ്ങള്‍ ഈ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ഥനയും കൂടെ ഉണ്ടാകണം’- അഭിരാമി കുറിച്ചു.

The post ഇതാണ് ഞങ്ങളുടെ മകള്‍ കല്‍ക്കി; ഈ മാതൃദിനം ഒരു അമ്മയെന്ന നിലയില്‍ ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഭാഗ്യവതിയാണ് ; കുഞ്ഞിനെ ദത്തെടുത്ത സന്തോഷ വാര്‍ത്ത പങ്കുവെച്ച്‌ നടി അഭിരാമി appeared first on Mallu Talks.



from Mallu Articles https://ift.tt/7Qn2ahf
via IFTTT
Previous Post Next Post