മറ്റൊരു വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കുന്നുണ്ട്, എനിക്കൊരു കൂട്ട് വേണം, പ്രണയവിവാഹം ആയിരിക്കാം തുറന്നു പറഞ്ഞ് ശാലു മേനോൻ

മലയാളികൾക്ക് സുപരിചിതയാണ് നടി ശാലു മേനോൻ. നിരവധി പരമ്പരകളിലും ഒപ്പം തന്നെ സിനിമകളിലും ശാലു മേനോൻ അഭിനയിച്ചിട്ടുണ്ട്.
പരമ്പരകളിലൂടെയാണ് ശാലു ജനപ്രീതി നേടുന്നത്. നായികയായും വില്ലത്തിയായും സഹനടിയായുമെല്ലാം ശാലു മേനോൻ കയ്യടി നേടി. മികച്ചൊരു നർത്തകി കൂടിയായ ശാലു അധ്യാപികയും നൃത്ത വേദികളിലെ സജീവ സാന്നിധ്യവുമാണ്.

ഇടക്കാലത്ത് വിവാദങ്ങളിൽ പെട്ടത് താരത്തിന്റെ കരിയറിനെയും ജീവിതത്തെയും ബാധിച്ചു. എന്നാൽ അതിൽ നിന്നൊക്കെ ശക്തമായ തിരിച്ചുവരവാണ് ശാലു നടത്തിയത്. ഇപ്പോൾ അഭിനയത്തിലും നൃത്തത്തിലുമെല്ലാം ശാലു സജീവമാണ്. സോഷ്യൽ മീഡിയയിലും നിറ സാന്നിധ്യമാണ് ശാലു മേനോൻ. റീലുകളും ചിത്രങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുന്നിൽ നിറഞ്ഞു നിൽക്കുകയാണ് താരം.

തിരിച്ചുവരവിലാണ് ശാലു മേനോൻ വിവാഹം കഴിക്കാനുള്ള തീരുമാനമെടുത്തത്. നടനായ സജി നായരെയാണ് നടി വിവാഹം ചെയ്തത്. അറേഞ്ചഡ് മാര്യേജ് ആയിരുന്നു ഇവരുടേത്. എന്നാൽ അധികം വൈകാതെ ഇവർ പിരിയാൻ തീരുമാനിച്ചു. ശാലു മേനോൻ തന്നെയാണ് ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് ഇത് സംബന്ധിച്ച്‌ സോഷ്യൽ മീഡിയ പോസ്റ്റുകളും തുറന്നു പറച്ചിലുകളുമായി സജി നായർ എത്തിയിരുന്നു. വിവാഹമോചനത്തിന് തനിക്ക് താൽപര്യമില്ലെന്ന് സൂചിപ്പിച്ചു കൊണ്ടായിരുന്നു നടന്റെ പ്രതികരണങ്ങൾ ഏറെയും.

ഇപ്പോഴിതാ, വിവാഹമോചനം ആവശ്യപ്പെട്ടത് താനാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ശാലു മേനോൻ. മറ്റൊരു വിവാഹത്തെ കുറിച്ച്‌ ചിന്തിക്കുന്നുണ്ടെന്നും താരം പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാരുന്നു ശാലു മേനോൻ. ‘ഡിവോഴ്‌സ് നടന്നുകൊണ്ടിരിക്കുകയാണ്. ഞാനാണ് കേസ് കൊടുത്തത്. പരസ്‌പരം അഡ്ജസ്റ്റ് ചെയ്ത് പോകാൻ സാധിക്കുന്നില്ലായിരുന്നു. അതുകൊണ്ടാണ് ഡിവോഴ്‌സിലേക്ക് നീങ്ങിയത്’, ശാലു മേനോൻ വ്യക്തമാക്കി.

‘മറ്റൊരു വിവാഹത്തെ കുറിച്ച്‌ ചിന്തിക്കുന്നുണ്ട്. അമ്മയ്ക്ക് പ്രായമായി വരുകയാണ്. എനിക്കൊരു കൂട്ട് എന്തായാലും വേണം. ഡാൻസ് സ്‌കൂളും കാര്യങ്ങളുമൊക്കെ എന്റെ മരണം വരെ കൊണ്ടുപോകണമെന്നുണ്ട്. അതുകൊണ്ട് കൂടെ ഒരാൾ വേണം. ഉടനെയുണ്ടാവില്ല ഒരാളെ കണ്ട് മനസിലാക്കിയിട്ട് വേണം വിവാഹം ചെയ്യാൻ. പ്രണയവിവാഹമായിരിക്കോ എന്നൊന്നും പറയാൻ കഴിയില്ല. അങ്ങനെയാകുമെന്ന് വിചാരിക്കാം’, ശാലു പറയുന്നു.

സജി നായർ സോഷ്യൽ മീഡിയയിൽ പറയുന്ന കമന്റുകളോടൊന്നും താൻ പ്രതികരിക്കാനില്ലെന്നും അതേക്കുറിച്ച്‌ ആരും തന്നോട് ചോദിക്കാറില്ലെന്നും ശാലു വ്യക്തമാക്കി. അടുത്തിടെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് ശാലു മേനോൻ. റീലുകളും പോസ്റ്റുകളുമായി എത്താറുള്ള താരത്തിന് നിരവധി നെഗറ്റീവ് കമന്റുകൾ നേരിടേണ്ടി വരാറുണ്ട്. അതേക്കുറിച്ചും ശാലു സംസാരിക്കുന്നുണ്ട്.

The post മറ്റൊരു വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കുന്നുണ്ട്, എനിക്കൊരു കൂട്ട് വേണം, പ്രണയവിവാഹം ആയിരിക്കാം തുറന്നു പറഞ്ഞ് ശാലു മേനോൻ appeared first on Mallu Talks.



from Mallu Articles https://ift.tt/z4OpkEG
via IFTTT
Previous Post Next Post