സുബിയുടെ മരണം പലർക്കും ഇതുവരേയും വിശ്വസിക്കാൻ പോലും സാധിച്ചിട്ടില്ല. സുബിയുടെ പഴയ പല വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്. ഇപ്പോളിതാ സുബി സുരേഷിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടൻ ധർമ്മജൻ ബോൾഗാട്ടി. പരിപാടികൾക്ക് പോകുമ്പോൾ സിക്റ്റ് അവതരിപ്പിക്കുമ്പോൾ സ്റ്റേജിലേക്ക് കൊണ്ടുപോകേണ്ട പ്രോപ്പർട്ടികൾ മറന്നാൽ ഉടനെ ചോദ്യം വരും. ധർമ്മൂ ഇത് ആര് എടുത്തുതരണം ഞാൻ എടുത്തു തരണോ എന്ന്. ഞാൻ സ്‌കിറ്റുകളിൽ ഒരുപാട് സ്ത്രീ വേഷങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും സ്ത്രീ വേഷം ചെയ്യുമ്പോൾ ഒക്കെയും സാരി ഉടുപ്പിച്ച് തന്നിരുന്നത് സുബിയാണ്.
അവളുടെ ഓർണമെന്റ്‌സ് ഇട്ടാണ് എന്നെ ഒരുക്കാറുള്ളത്. മറ്റുള്ള താരങ്ങളെപ്പോലെ അമ്മയ്‌ക്കൊപ്പമൊന്നുമല്ല അവൾ പരിപാടികൾക്ക് വരാറുള്ളത്. തനിയെ വരും ഞങ്ങൾക്കൊപ്പം കൂടും. ഒരു ആണിനെപോലെ തന്നെ ലോകം മുഴുവൻ നമ്മളോടൊപ്പം കറങ്ങിയ ആളാണ്. അവൾ ആരേയും തുണയ്ക്ക് കൂട്ടാറില്ല. ബോൾഡ് എന്ന് പറഞ്ഞാൽ അവൾ ബോൾഡാണ്. പക്ഷേ അവൾ വളരെ പാവം ആണ്.
അവൾ ഒരു ചാനൽ തുടങ്ങിയപോൾ ഇവിടെ നിന്നാണ് തുടങ്ങിയത്. അതിൽ നിന്നും കിട്ടിയ സിൽവർ ബട്ടൺ ഇവിടെ വന്നിരുന്നാണ് പൊട്ടിക്കുന്നത്. അവൾ ഇവിടോട്ടും ഞാൻ ഇടക്ക് അങ്ങോട്ടും പോയി ജീവിച്ച ആളുകൾ ആണ്.
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായിരുന്നു നടിയും അവതാരകയുമായ സുബി സുരേഷ്. മിമിക്രി വേദികളിൽ തിളങ്ങി സിനിമയിലേക്കും സീരിയലിലേക്കുമൊക്കെ എത്തിയ സുബി, മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമായിരുന്നു. പല തവണ അവതാരകയായെത്തി പ്രേക്ഷകരെ ചിരിപ്പിക്കയുകയും ആനന്ദിപ്പിക്കുകയും ചെയ്ത താരം മൂന്ന് മാസം മുൻപാണ് വിടപറഞ്ഞത്.
കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സുബി മരണപ്പെടുന്നത്. നടനും മിമിക്രി താരവുമായ ടിനി ടോം സുബിയുടെ വിയോഗ വാർത്ത സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോൾ ആദ്യം പലർക്കും അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. രോഗം ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയിൽ സുബി ചികിത്സ തേടിയത്.
The post ഒരു ആണിനെപോലെ തന്നെ ലോകം മുഴുവൻ നമ്മളോടൊപ്പം കറങ്ങിയ ആളാണ്. അവൾ ആരേയും തുണയ്ക്ക് കൂട്ടാറില്ല, സുബിയുടെ ഓർമകളുമായി ധർമജൻ appeared first on Mallu Talks.
from Mallu Articles https://ift.tt/ZIQGsi0
via IFTTT