ലഹരി ഉപയോഗിക്കാത്ത സിനിമാ പ്രവര്‍ത്തകരുടെയും ഭാഗത്ത് നിന്നും പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്, തുറന്നു പറഞ്ഞ് മംമ്ത

ലഹരി ഉപയോഗിക്കാത്ത സിനിമാ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് മംമ്ത മോഹന്‍ദാസ്. വി.കെ പ്രകാശ് സംവിധാനം ചെയ്ത ‘ലൈവ്’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനായി ദുബായില്‍ എത്തിയപ്പോഴാണ് മംമ്ത സംസാരിച്ചത്.

”ലഹരി ഉപയോഗിക്കാത്ത സിനിമാ പ്രവര്‍ത്തകരുടെയും ഭാഗത്ത് നിന്നും ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. കുടുംബ പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ മറ്റ് കാരണങ്ങള്‍ എന്നിവ പല അഭിനേതാക്കളെയും ബാധിക്കാറുണ്ട്. മിക്കവരും പ്രഫഷനല്‍ ആയതിനാല്‍ അവരില്‍ നിന്ന് മികച്ച പ്രകടനം ലഭിക്കാന്‍ പലപ്പോഴും റീ ടേക്കുകള്‍ എടുക്കേണ്ടി വരുന്നു.”

”ഇത്തരം സമയങ്ങളില്‍ കൂടെ അഭിനയിക്കുന്നവര്‍ക്ക് പരമാവധി പിന്തുണ നല്‍കാന്‍ ശ്രമിക്കാറുണ്ട്” എന്നാണ് മംമ്ത പറയുന്നത്. അതേസമയം, സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം ഈയടുത്ത് വ്യാപകമായി ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിംഗം എന്നിവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് ശേഷമാണ് ഇത് ചര്‍ച്ചകളില്‍ നിറഞ്ഞത്.

നടന്‍ ടിനി ടോം വിഷയത്തില്‍ പ്രതികരിച്ചത് ശ്രദ്ധ നേടിയിരുന്നു. ലഹരി ഉപയോഗിച്ച് പല്ല് പൊടിഞ്ഞു തുടങ്ങിയ നടനെ തനിക്കറിയാം എന്നായിരുന്നു ടിനി ടോം പറഞ്ഞത്. അതുകൊണ്ട് പേടിച്ചാണ് മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിടാത്തത് എന്നായിരുന്നു ടിനി ടോം പറഞ്ഞത്.

The post ലഹരി ഉപയോഗിക്കാത്ത സിനിമാ പ്രവര്‍ത്തകരുടെയും ഭാഗത്ത് നിന്നും പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്, തുറന്നു പറഞ്ഞ് മംമ്ത appeared first on Mallu Talks.



from Mallu Articles https://ift.tt/ygJRafn
via IFTTT
Previous Post Next Post