‘കാര്യസ്ഥൻ’ എന്ന ചിത്രത്തിലൂടെയാണ് മഹിമ നമ്പ്യാർ അഭിനയരംഗത്തേക്ക് എത്തുന്നത് എങ്കിലും ‘ആർഡിഎക്‌സ്’ എന്ന ചിത്രത്തിലൂടെയാണ് താരം ഏറെ ശ്രദ്ധ നേടുന്നത്. 100 കോടി ക്ലബ്ബിലെത്തിയ ചിത്രത്തിലെ മഹിമയുടെ പ്രകടനത്തിന് പ്രേക്ഷകർ കൈയ്യടിച്ചിരുന്നു.
മുത്തയ്യ മുരളീധരന്റെ ബയോപിക് ആയി ഒരുങ്ങുന്ന ‘800’ എന്ന ചിത്രമാണ് മഹിമയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കൽപങ്ങളെ കുറിച്ചും പറഞ്ഞിരിക്കുകയാണ് മഹിമ ഇപ്പോൾ.
പ്രായം തനിക്കൊരു പ്രശ്നമല്ല എന്നാണ് നടി പറയുന്നത്. തന്നെക്കാൾ പ്രായം കുറഞ്ഞ ആളാണെങ്കിലും അതൊരു പ്രശ്നമല്ല. പക്ഷെ തീരെ ചെറുപ്പമാവാതിരുന്നാൽ മതി. തന്നെ നോക്കുന്ന ആളായിരിക്കണം എന്ന നിർബന്ധമൊന്നുമില്ല. എന്നെ നോക്കാൻ എനിക്കറിയാം, പക്ഷെ ജീവിതം അലങ്കോലമായ ആളാവരുത്.തന്നെ സംബന്ധിച്ച്, ഒരു പ്രോജക്ട് ഏറ്റെടുത്താൽ അതിൽ നൂറ് ശതമാനം ആത്മാർത്ഥത തനിക്ക് പുലർത്തണം. താൻ അങ്ങനെയാവുമ്പോൾ, പാർട്ണരും അങ്ങനെ ആയിരിക്കണമല്ലോ. ജോലിയോട് ആത്മാർത്ഥതയുള്ള ആൾക്കാർ വർക്ക് ഹോളിക് ആയിരിക്കും എന്നാണ് മഹിമ പറയുന്നത്.
മലയാളത്തിൽ കാര്യസ്ഥനും ആർഡിഎക്‌സും കൂടാതെ ‘മാസ്റ്റർ പീസ്’, ‘മധുരരാജ’, ‘വാലാട്ടി’ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ‘സാട്ടൈ’ എന്ന ചിത്രത്തിലൂടെയാണ് മഹിമ തമിഴിൽ ശ്രദ്ധ നേടുന്നത്. ‘രഥം’ എന്നൊരു ചിത്രം കൂടി മഹിമയുടേതായി തമിഴിൽ ഒരുങ്ങുന്നുണ്ട്.
The post ഭാവി വരന് എന്നേക്കാൾ പ്രായം കുറഞ്ഞാലും കുഴപ്പമില്ല, എന്നെ നോക്കണമെന്നും നിർബന്ധമില്ല, സങ്കൽപ്പങ്ങൾ തുറന്നുപറഞ്ഞ് മഹിമ appeared first on Mallu Talks.
from Mallu Articles https://ift.tt/3nZqDm0
via IFTTT