തട്ടീം മുട്ടീം’ എന്ന ജനപ്രിയ ഹാസ്യ പരമ്പര കണ്ടവരാരും ‘വാസവദത്ത’യെ മറക്കില്ല. സീരിയലിലെ അമ്മായിയമ്മയുടെ റോള്‍ തൃശൂര്‍ സ്വദേശിയായ മനീഷ സുബ്രഹ്‍മണ്യൻ മലയാളികള്‍ക്ക് സുപരിചിതയാക്കി. ‘പൂക്കാലം വരവായി’ എന്ന സീരിയലിലെ വില്ലത്തി വേഷവും മനീഷയെ സ്വീകരണ മുറിയിലെ സാന്നിദ്ധ്യമാക്കി. കലാലോകത്ത് ഗായികയായും വര്‍ഷങ്ങളായി തിളങ്ങിക്കൊണ്ടിരിക്കുന്ന മനീഷ ഇപ്പോഴിതാ മലയാളത്തിന്റെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലും എത്തിയിരിന്നു
അമ്മയുടെ സ്ഥാനത്താണ് മിക്ക മത്സരാർത്ഥികളും മനീഷയെ കണ്ടിരുന്നത്. എന്നാൽ അതിന്റെ പേരിൽ തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ മനീഷയ്ക്കെതിരെ ഉയർന്നിരുന്നു. അമ്മക്കളി കളിക്കുകയാണ് എന്നാണ് കൂടുതലായും ഉയർന്നു വന്ന വിമർശനം. അതേസമയം, സൈബർ ആക്രമങ്ങളും മനീഷയ്ക്ക് എതിരെ ഉണ്ടായി. ഇപ്പോഴിതാ, കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം.
അശ്ലീല തലക്കെട്ടുകളും തംബ്‌നയിലും നൽകി തന്നെ മോശമായി ചിത്രീകരിച്ച ഒരു യൂട്യൂബ് ചാനലിനെതിരെയാണ് മനീഷ തുറന്നടിച്ചത്. എല്ലാ സീസണുകളിലും മത്സരാർത്ഥികൾ നേരിടാറുള്ളതാണ് ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ. അത് ചെയ്യുന്നവർ മറ്റുള്ളവർക്ക് ഒരു കുടുംബമുണ്ടെന്ന് മനസ്സിലാക്കണമെന്ന് മനീഷ പറയുന്നു. തനിക്കെതിരെ വന്ന ഒരു അശ്ലീല കമന്റിനെ കുറിച്ചും മനീഷ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.
‘അശ്ലീല ചുവയുള്ള തലക്കെട്ടും തംബ്നയിലും കൊടുത്താണ് നമ്മളെ കുറിച്ച് വർണ്ണിക്കുന്നത്. ബിഗ് ബോസ് ഹൗസിലെ രതി ലീലകൾ. പുതപ്പിനുള്ളിൽ കിടന്ന് എന്തും ചെയ്യാം എന്നൊക്കെയാണ് കൊടുക്കുന്നത്. ഈയൊരാൾ മനീഷ തള്ള, മനീഷ കിളവി എന്നൊക്കെ പറയുമ്പോൾ അയാളൊന്ന് കണ്ണാടിയിൽ നോക്കിയാൽ കൊള്ളാമെന്നാണ് എനിക്ക് പറയാനുള്ളത്,’
‘ഞാൻ ശരീരത്തിൽ പല ഭാഗങ്ങളും എക്സ്ട്രാ ഫിറ്റ് ചെയ്ത് വെച്ചിരിക്കുന്നതാണെന്ന് ആണ് അയാൾ പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഞാൻ ഇതിനെതിരെ തുറന്നടിച്ച് പറഞ്ഞിരുന്നു. തുണി അഴിച്ചു കാണിച്ചു തെളിയിക്കാൻ ഒന്നും നമുക്ക് പറ്റില്ലെന്ന്. അദ്ദേഹം തന്നെ പറയുന്നുണ്ട് 24 മണിക്കൂറും ഇതൊക്കെ കെട്ടിവെച്ചു നടക്കുമ്പോൾ സ്കിനിന് ബുദ്ധിമുട്ടല്ലേ എന്നൊക്കെ. എന്തൊരു കരുതലാണ് ആ മനുഷ്യന്’, മനീഷ പറയുന്നു.
‘എല്ലാവരോടും ഉള്ള അപേക്ഷ, നിങ്ങൾ വിമർശിച്ചോളൂ. അവിടെ ഇനിയും നൂറ് ദിവസം തുടരാനുള്ള മത്സരാർത്ഥികളുണ്ട്. ഞങ്ങളൊക്കെ ഭാഗ്യത്തിന് നേരത്തെ പുറത്തായവരാണ്. അവിടെ ഇപ്പോഴും ഓരോ പ്രശ്നങ്ങൾ നടക്കുന്നുണ്ട്. അതിനെയൊക്കെ അതിന്റെ രീതിയിൽ വിമർശിച്ചോളൂ. നമ്മുടെയൊക്കെ ഭാഗത്ത് തെറ്റ് കണ്ടാൽ തീർച്ചയായും നിങ്ങൾ ചൂണ്ടിക്കാണിക്കണം. അതൊക്കെ നമുക്കും ഇഷ്ടമാണ്. പക്ഷേ അവിടെയുള്ളവർക്കെല്ലാം കുടുംബമുണ്ട്. 100 ദിവസം കഴിഞ്ഞും അവർക്കൊരു ജീവിതമുള്ളതാണ്,’ മനീഷ അഭിമുഖത്തിൽ പറഞ്ഞു.
The post ഞാൻ ശരീരത്തിൽ പല ഭാഗങ്ങളും എക്സ്ട്രാ ഫിറ്റ് ചെയ്ത് വെച്ചിരിക്കുന്നതാണെന്നാണ് അയാൾ പറയുന്നത്; മോശം കമന്റിനെതിരെ തുറന്നടിച്ച് മനീഷ appeared first on Mallu Talks.
from Mallu Articles https://ift.tt/RtP9rXk
via IFTTT