എനന സവപന കണൻ പഠപപചചത ജയതസനയണ നലലര വയകതതവതതന ഉടമ : സഹതതന കറചച സതതര

പിന്നണി ഗാനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഗായികയാണ് ജ്യോത്സന. വേറിട്ട ശബ്ദം കൊണ്ടാണ് ജ്യോത്സന മലയാളത്തിൽ പിന്നണിഗായകരിൽ നിന്നും വ്യത്യസ്തയായത്. ജ്യോത്സനെ കുറിച്ച് ഗായിക സിത്താര കൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

” മലയാള സിനിമയിൽ ഒരുകാലത്ത് വേറിട്ട ശബ്ദം കൊണ്ട് പിടിച്ചുനിന്ന ഗായികയായിരുന്നു ജോത്സ്യന. ആ സമയത്തൊക്കെ ഞാൻ കാണാൻ ഏറെ ആഗ്രഹിച്ച ഒരു ഗായികയായിരുന്നു. മാഗസിനുകളിൽ ഒക്കെ വന്നപ്പോൾ ആയിരുന്നു തന്റെ അതേ പ്രായമുള്ള ഒരാളാണെന്ന് മനസ്സിലായത്.

അതൊരു വലിയ പോസിറ്റീവ് ഉണ്ടാക്കി. നമ്മുടെ പ്രായത്തിലുള്ള ഒരാൾക്ക് പുതിയതായി ഇങ്ങനെ പാടാൻ പറ്റുമെന്ന് ചിന്ത തനിക്ക് ആദ്യം ഉണ്ടായിരുന്നതും അങ്ങനെയാണ്.  തനിക്കും ഈ രംഗത്ത് പിടിച്ചുനിൽക്കാൻ പറ്റും എന്ന് ചിന്തയുണ്ടായി.

സിനിമയൊന്നും സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. ജ്യോത്സനെയാണ് എന്നെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചതും.  അതിനുശേഷം സ്റ്റേജ് പരിപാടികൾ അവതാരികയായിരുന്നു.  അപ്പോഴും  വളരെ നല്ല സുഹൃത്തിനെ പോലെ ആയിരുന്നു ജോത്സനപെരുമാറിയത്. ഒരുപാട് കാര്യങ്ങളൊക്കെ പരസ്പരം പങ്കുവെച്ചതോടെ തങ്ങൾ നല്ല സുഹൃത്തുക്കളായി. എന്നെ സ്വപ്നം കാണുന്നതിൽ ഭയങ്കരമായി ഇൻഫ്ലവൻസ് ചെയ്ത സമപ്രായക്കാരിയാണ് ജ്യോത്സനെ എന്നും” സിത്താര പറഞ്ഞു.

The post എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് ജ്യോത്സനയാണ്,  നല്ലൊരു വ്യക്തിത്വത്തിനു ഉടമ  : സുഹൃത്തിനെ കുറിച്ച് സിത്താര appeared first on Viral Max Media.



from Mallu Articles https://ift.tt/rZNfeC7
via IFTTT
Previous Post Next Post