മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികളുടെ ഇഷ്ടം നേടിയെടുത്ത പ്രിയ താരമാണ് നടി രചന നാരായാണൻകുട്ടി. തീർത്ഥാടനം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ എത്തി പിന്നീട് മിനി സ്‌ക്രീനിലെ ഹിറ്റ് പരമ്പരയായ മറിമായത്തിലൂടെ താരം ഏവർക്കും സുപരിചിതയായി മാറുകായിരുന്നു.
ലക്കിസ്റ്റാർ എന്ന ജയറാം ചിത്രത്തിലൂടെ നായികയായി മാറിയ രചന പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനം നേടിയെടുക്കുക ആയിരുന്നു. ഇപ്പോളിതാ താൻ അസുഖ ബാധിതയായി ആശുപത്രിയിൽ ആണെന്ന വിവരം അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി.
രോഗം ബാധിച്ചിട്ട് പതിനൊന്ന് ദിവസം ആയെന്നും അസുഖം 90 ശതമാനം കുറഞ്ഞു എങ്കിലും ഇതുവരെ പൂർണമായി മാറിയിട്ടില്ലെന്നും രചന നാരായണൻകുട്ടി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിക്കുക ആയിരുന്നു.
ആശുപത്രിയിൽ നിന്നുള്ള ഫോട്ടോ സഹിതം ആയിരുന്നു രചന നാരായൺകുട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എനിക്ക് അസുഖമായിട്ട് ഇന്ന് 11ാമത്തെ ദിവസമാണ്. 90 ശതമാനം രോഗം ഭേദമായെങ്കിലും ഇപ്പോഴും റിക്കവറി മോഡിലാണെന്ന് വേണം പറയാൻ.
അതെ ഡെങ്കു ഒരു വില്ലനാണ്. നമ്മുടെ എല്ലാ ഊർജവും ചോർത്തിയെടുക്കുന്ന വില്ലൻ. അതുകൊണ്ട് എല്ലാവരും സ്വയം ശ്രദ്ധിക്കൂ. രക്തത്തിന്റെ കൗണ്ട് കുറയാൻ അനുവദിക്കരുത്. ധാരാളം വെള്ളം കുടിക്കണം നല്ല ഭക്ഷണം കഴിക്കൂ. അങ്ങനെ രക്തത്തിന്റെ അളവ് ഉയർത്താം.അത് ബുദ്ധിമുട്ട് ആണെന്ന് എനിക്ക് ഏറിയാം. എന്റെ കഥ വളരെ ദീർഘമേറിയതാണ് അതുകൊണ്ട് വിവരിക്കുന്നില്ല. പക്ഷെ ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്. ഡെങ്കു ഒരുപാടുപേരുടെ ജീവൻ എടുക്കുന്നുണ്ട്. ദയവായി സൂക്ഷിക്കൂ. ഫോൺ വിളിച്ചും മെസേജ് അയച്ചും ആശങ്കയറിയിച്ചവർക്ക് നന്ദി.
എന്നെ ഇത്രമാത്രം സ്‌നേഹിക്കുന്നതിന് ലോകത്തുള്ള എല്ലാ ആളുകളോടും കടപ്പെട്ടിരിക്കുന്നു എന്നാണ് രചന നാരായണൻകുട്ടി കുറിച്ചത്. പങ്കു വെച്ചിരിക്കുന്ന ഫോട്ടോ ഈ മാസം ഒമ്പതാം തിയതി എടുത്തതാണ്. എനിക്ക് അസുഖമാണെന്ന് മനസിലായ ആദ്യ ദിവസങ്ങളിൽ.അപ്പോഴത്തെ ഒരു കൗതുകത്തിൽ പകർത്തിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിൽ കാണുന്ന സന്തോഷവും ചിരിക്കുന്ന മുഖവും ഫോട്ടോയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. സ്ഥിതി ഒട്ടും സന്തോഷം നിറഞ്ഞത് അല്ലെന്നും രചന അറിയിച്ചു. പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് നടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് കമന്റ് ചെയ്തിരിക്കുന്നത്.
The post അത് ഒരു വില്ലനാണ്, നമ്മുടെ എല്ലാ ഊർജവും ചോർത്തി എടുക്കുന്ന വില്ലൻ, അത് ഒരുപാടുപേരുടെ ജീവൻ എടുക്കുന്നുണ്ട്: തന്റെ അസുഖത്തെ കുറിച്ച് രചന നാരായൺകുട്ടി appeared first on Mallu Talks.
from Mallu Articles https://ift.tt/vi6WVa7
via IFTTT