ഒര ബരകക ആവശയമണനന എനകക തനനയരനന സനമയൽ നനന ഇടവള എടതതതന കറചച മര നനദന

മലയാളികള്‍ ഏറെ സുപരിചിതയായ നടിയാണ് മീര നന്ദന്‍. മിനിസ്‌ക്രീനിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മീര തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ സിനിമയില്‍ നിന്നും മാറിനില്‍ക്കാനുള്ള താരത്തിന്റെ തീരുമാനം പ്രേക്ഷകരെ ഞെട്ടിച്ചതായിരുന്നു. ഇപ്പോള്‍ അതിന്റെ കാരണം പറയുകയാണ് താരം.

സിനിമയിലേയ്ക്കുള്ള തന്റെ കടന്നുവരവ് തികച്ചും അപ്രതീക്ഷിതമായാണ് താരം പറയുന്നത്. കലാ ജീവിതത്തിലേയ്ക്ക് കടന്നപ്പോഴും സിനിമ പ്രതീക്ഷിച്ചിരുന്നില്ല. സിനിമയിലേയ്ക്ക് എത്തി ആദ്യ ചിത്രത്തിന് ശേഷം തന്നെ തുടര്‍ച്ചയായി സിനിമകള്‍ ലഭിച്ചിരുന്നു. അവയെല്ലാം തന്നെ മികച്ച കഥാപാത്രങ്ങളുമായിരുന്നു.മലയാളത്തില്‍ തുടങ്ങിയ അഭിനയ ജീവിതം വളരെ പെട്ടെന്ന് തന്നെ താരത്തിന് മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേയ്ക്കും അവസരം നല്‍കുന്നതായിരുന്നു.

സിനിമയില്‍ നിന്ന് പൂര്‍ണമായി വിട്ടുനിന്നില്ല എങ്കില്‍ പോലും സജീവമായി സിനിമയില്‍ നിലനില്‍ക്കാന്‍ താരം തയ്യാറായില്ല.തുടര്‍ച്ചയായി സിനിമകള്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ അവയില്‍ നിന്നെല്ലാം ഒരു ബ്രേക്ക് ആവശ്യമാണെന്ന് എനിക്ക് തോന്നിയിരുന്നു.ആ സമയത്തുണ്ടായിരുന്ന എല്ലാ തിരക്കുകളേയും മാറ്റി നിര്‍ത്താന്‍ തീരുമാനിക്കുന്നത് ഞാന്‍ മാത്രമാണ്. അങ്ങനെയാണ് സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്.

ആര്‍ ജെയാവുക എന്നത് ഒരുപാട് ആഗ്രഹിച്ച കാര്യമാണ്. അങ്ങനെയൊരു അവസരം ലഭിച്ചപ്പോള്‍ മറ്റൊന്നിനും വേണ്ടി വെയിറ്റ് ചെയ്യണ്ട എന്ന് തോന്നിയതുകൊണ്ടാണ് റേഡിയൊ ജോക്കിയാകാന്‍ തീരുമാനിക്കുന്നത്.ജോലിയോടൊപ്പം തന്നെ സിനിമയും ചെയ്യാം എന്ന് കമ്പനി സമ്മതിച്ചിരുന്നു. പക്ഷേ അതില്‍ മടി കാണിച്ചത് ഞാനായിരുന്നു.

ദുബായി ജീവിതം എനിക്ക് കംഫര്‍ട്ടായതോടെ പിന്നെ തിരിച്ചുവരാന്‍ നല്ല മടി തോന്നി. വളരെ കൃത്യമായി ജീവിതത്തിലെ ഓരോ ദിവസവും കചടന്നുപോകുന്നത് ഞാന്‍ വളരെയേറെ ആസ്വദിച്ചിരുന്നു.

The post ഒരു ബ്രേക്ക് ആവശ്യമാണെന്ന് എനിക്ക് തോന്നിയിരുന്നു… സിനിമയിൽ നിന്ന് ഇടവേള എടുത്തതിനെ കുറിച്ച് മീര നന്ദന്‍ appeared first on Mallu Talks.



from Mallu Articles https://ift.tt/ij8rp7Z
via IFTTT
Previous Post Next Post