തന്റെയും മക്കളുടെയും ചിത്രങ്ങള്‍ക്കും വീഡിയോക്കും താഴെ വരുന്ന മോശം കമന്റുകളോട് പ്രതികരിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ സിന്ധു കൃഷ്ണ. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഇടയ്ക്ക് ചിത്രങ്ങള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ വിവരിക്കാനാവില്ലെന്ന് സിന്ധു തുറന്നു പറയുന്നു.
കോവിഡ് കാലത്തായിരുന്നു സിന്ധു കൃഷ്ണ യൂട്യൂബ് ചാനലിൽ സജീവമായത്. വീട്ടിലെ എല്ലാവർക്കും ചാനൽ ഉണ്ടായതുകൊണ്ട് തന്നെ താരവും വളരെ പെട്ടെന്ന് തന്നെ ചാനൽ ആരംഭിച്ചുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കുകയും ചെയ്തു.
കുക്കിംഗ് വീഡിയോകളും വീട്ടിലെ ഓരോ ചെറിയ വിശേഷങ്ങളും സിന്ധു പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. വളരെ പെട്ടെന്ന് തന്നെ താരത്തിന് സബ്സ്ക്രൈബ്ർസ് വർദ്ധിക്കുകയും ചെയ്തിരുന്നു. ഇതിൽ മക്കൾ തന്നെ ആശ്ചര്യപ്പെട്ടിരുന്നു വെന്ന് സിന്ധു തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
പെൺമക്കൾ എല്ലാവിധ സ്വാതന്ത്ര്യവും നൽകിയിട്ടുള്ള അവരുടെ കൂട്ടുകാരിയെ പോലെയുള്ള സിന്ധുവിന്റെ ക്യാരക്ടർ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുമുണ്ട്. ഇപ്പോഴത്തെ സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റീവ് കമന്റുകൾക്കെതിരെ താരം പ്രതികരിക്കുമ്പോൾ നിരവധി പേരാണ് താരത്തിന് സപ്പോർട്ടുമായി രംഗത്തെത്തിയിരിക്കുന്നത്.
നെഗറ്റീവ് കണ്ടാല്‍ അത് നമ്മളെ ബാധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്നും സിന്ധു ചാനലിലൂടെ കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ ഫോട്ടോയ്ക്ക് കീഴില്‍ ചില സമയത്തകാണുന്ന കമന്റുകള്‍ പറയാൻ പറ്റുന്നതല്ല എന്നും ഇത്രയും ഫസ്ട്രേറ്റഡാണോ ഇവരൊക്കെ എന്ന് പലപ്പോഴും തനിക്ക് തോന്നാറുണ്ട്. നെഗറ്റീവ് കണ്ടാല്‍ അത് ഞങ്ങളെ ബാധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം തങ്ങൾക്ക് തീർച്ചയായിട്ടും ഉള്ളതാണ്.
ബോഡി പാര്‍ട്സിനെക്കുറിച്ചൊക്കെ മോശം കമന്റുകള്‍ കണ്ടിട്ടുണ്ട്. ചാണകമെന്നോ, അതെന്നോ ഇതെന്നോ വന്നെഴുതിയാല്‍ എനിക്കൊന്നും തോന്നില്ല. പക്ഷേ ഇത്തരത്തിലുള്ള വളരെ മോശം കമന്റുകൾ തന്നെയും കുടുംബത്തെയും ബാധിക്കാറുണ്ടെന്നും സിന്ധു പറയുന്നു
The post മക്കളുടെ ചിത്രങ്ങൾക്കും വീഡിയോക്കും താഴെ മോശം കമന്റുകൾ : പ്രതികരണവുമായി സിന്ധു കൃഷ്ണ appeared first on Viral Max Media.
from Mallu Articles https://ift.tt/Wclu5s9
via IFTTT