ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗുസ്തിതാരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണ നൽകിക്കൊണ്ട് മലയാളത്തിന്റെ പ്രിയപ്പെട്ട താരം ടോവിനോ തോമസ്. സോഷ്യൽ മീഡിയയിലൂടെയാണ് താരം പിന്തുണ അർപ്പിച്ചുകൊണ്ടുള്ള കുറിപ്പ് രേഖപ്പെടുത്തിയത്.
ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റ് മാധ്യമശ്രദ്ധ നേടിയെടുക്കുകയും ചെയ്തത്. കായികവേദികളിൽ നമ്മുടെ യശസ്സ് ഉയർത്തിപ്പിടിച്ച കലാകാരന്മാരാണ് അവർ, ഒരു ജനതയുടെ പുതിയ മുഴുവൻ പ്രതീക്ഷകൾക്ക് നിറം നൽകിയവരെ അവഗണിച്ചുകൂടാ, അവർക്കും നീതി ലഭിക്കണം എന്നായിരുന്നു താരം പിന്തുണയർപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അടുത്തിടെ നടി അപർണ ബാലമുരളിയും സംവിധായക അഞ്ജലി മേനോൻ ഉൾപ്പെടെയുള്ളവർ പിന്തുണയുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. എന്നാൽ മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തമായി താരത്തിന്റെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകൾ നൽകിയത്.
ടോവിനോയുടെ കുറിപ്പ് ഇങ്ങനെ: അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണു , ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ ! ആ പരിഗണനകൾ വേണ്ട , പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ , എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ.
The post ടൊവിനോയെ പോലെയുള്ള കലാകാരന്മാർ പ്രതീക്ഷയാണ്: ഗുസ്തി താരങ്ങൾക്ക് പിന്തുണ നൽകിയ ടോവിനോയിക്ക് ആരാധകരുടെ പ്രശംസകൾ appeared first on Viral Max Media.
from Mallu Articles https://ift.tt/PU16egE
via IFTTT