സമൂഹ മാധ്യമങ്ങളില്‍ കടുത്ത ബോഡിഷെയ്മിങ് ഏറ്റുവാങ്ങുന്ന നടിയാണ് ഹണി റോസ്. പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകള്‍ പോലും തന്റെ ശരീരത്തെ പരിഹസിക്കുന്നുവെന്നും ഇത് കടുത്ത ബുദ്ധിമുട്ടുണ്ടാക്കിയെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
തുടക്കത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ അവര്‍ എന്തിന് നടത്തുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടെന്നും എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അത്തരം കാര്യങ്ങള്‍ക്ക് ചെവി കൊടുക്കാതെയായെന്നും ഹണി റോസ് പറയുന്നു. സ്ത്രീകള്‍ എന്റെ ശരീരത്തെ പറ്റി പരിഹസിക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്. എന്നാല്‍ ഞാന്‍ മാത്രമല്ല ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നത്.
അടുത്തിടെ ഒരു ചാനല്‍ പ്രോഗ്രാമില്‍ വന്ന ഒരു നടനോട് ഹണിറോസ് മുന്നില്‍ കൂടി പോയാന്‍ എന്ത് തോന്നുമെന്നാണ് അവതാരകയായ പെണ്‍കുട്ടി ചോദിച്ചത്. എന്നിട്ട് ആ പെണ്‍കുട്ടി തന്നെ പൊട്ടിച്ചിരിക്കുകയാണ്. എന്നാല്‍ ആ നടന്‍ മാന്യമായി തന്നെ ആ വിഷയത്തെ കൈകാര്യം ചെയ്തു. എനിക്ക് എന്തോ കുഴപ്പമുണ്ട് എന്നാണ് അവര്‍ സ്ഥാപിച്ചുവെയ്ക്കുന്നത്. ഇത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടുണ്ടാക്കി. ഹണി റോസ് പറഞ്ഞു.
ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ടമുതല്‍ കനവെട എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. മലയാള ചിത്രം ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ചെയ്ത ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം സിനിമാലോകത്ത് ഹണി റോസിനെ പ്രശസ്തയാക്കി. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍,റിംഗ് മാസ്റ്റര്‍, ബഡി, മൈ ഗോഡ്, ചങ്ക്‌സ്, സര്‍ സി.പി തുടങ്ങിയവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
The post സ്ത്രീകള്‍ പോലും എന്റെ ശരീരത്തെ പരിഹസിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കി, ഒരു അവതാരക പോലും പരസ്യമായി അത്തരത്തില്‍ സംസാരിച്ചു: ഹണിറോസ് appeared first on Mallu Talks.
from Mallu Articles https://ift.tt/TyUzEi9
via IFTTT