രണ്ടോ മൂന്നോ കീമോ കഴിഞ്ഞു; അവസാനമായി തങ്കുചേട്ടനെ കാണണമെന്ന് പറഞ്ഞുവിളിക്കുന്ന ആളുകളുണ്ട്- തങ്കച്ചൻ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടനും മിമിക്രി കലാകാരനുമായ തങ്കച്ചൻ വിതുര. സ്റ്റാർമാജിക് ഷോയിലൂടെയാണ് തങ്കച്ചൻ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഷോയിൽ നടി അനുക്കുട്ടിയുമായി തങ്കച്ചൻ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ എത്തിയിരുന്നു. ഷോയ്ക്കായി ഇരുവരും അങ്ങനെ ഒരു ഇമേജ് നൽകുന്നതിൽ കൂടെ നിൽക്കുകയും ചെയ്തു. എന്നാൽ തങ്കച്ചന്റെ വിവാഹ വാർത്തകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. നേരത്തെ തന്റെ വിവാഹം കാണണമെന്നുള്ളത് അമ്മയുടെ വലിയ ആഗ്രഹമാണെന്നും എന്നാൽ അതിതുവരെ നടന്നില്ലെന്നും തങ്കച്ചൻ പറഞ്ഞിരുന്നു.

മുൻപൊരിക്കൽ താരം പങ്കിട്ട വാക്കുകൾ ആണ് വൈറലാകുന്നത്. ആര് ചോദിച്ചാലും വേദനിപ്പിക്കാതെ മുൻപോട്ട് പോകുന്ന ഒരു കലാകാരൻ ആണ് തങ്കച്ചൻ അല്ലെ എന്ന് സ്വാസിക ചോദിക്കുമ്പോൾ മറുപടി നൽകുകയാണ് നടൻ. നമ്മൾ ഒരാളെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുക എന്നതാണ് എന്റെ പോളിസി. കൂടുതൽ എന്നെ വിളിക്കുക ക്യാൻസർ പേഷ്യന്റ്സ് ആണ്. സഹോദരിമാരും സഹോദരന്മാരും ഇങ്ങനെ വിളിക്കാറുണ്ട്. എനിക്ക് രണ്ടും മൂന്നും കീമോ കഴിഞ്ഞു എന്ന് പറഞ്ഞു വിളിക്കുന്ന ആളുകൾ ഉണ്ട്

എനിക്ക് അവസാനമായി തങ്കുചേട്ടനെ ഒന്ന് കാണണം. എനിക്ക് അടുത്തുവന്നിരിക്കണം എന്നൊക്കെ പറയും. ഞാൻ അവരുടെ അടുത്ത് പോയി കുറച്ചു സന്തോഷം അവരുമായി പങ്കിടാറും ഉണ്ട്. എന്റെ കൈയ്യിൽ ഒന്നും ഉണ്ടാകില്ല, ഞാൻ ബ്ളാങ്ക് ആകും. പക്ഷെ അവർക്കായി എന്റെ തമാശകൾ എനിക്ക് കൊടുക്കാൻ ആകും. അത് കണ്ടിട്ട് ഒരാൾ എങ്കിലും സന്തോഷിച്ചാൽ അത് എനിക്ക് ഒരു സന്തോഷം. മറ്റൊന്നും അവർക്ക് കൊടുക്കാൻ ആയില്ലെങ്കിലും അവരെ വേദനിപ്പിക്കരുത്. അത് ഞാൻ ഇത് വരെയും ചെയ്തിട്ടില്ല, അവർക്ക് സന്തോഷം ആണ് പകർന്നു നൽകിയിട്ടുള്ളത്.

The post രണ്ടോ മൂന്നോ കീമോ കഴിഞ്ഞു; അവസാനമായി തങ്കുചേട്ടനെ കാണണമെന്ന് പറഞ്ഞുവിളിക്കുന്ന ആളുകളുണ്ട്- തങ്കച്ചൻ appeared first on Mallu Talks.



from Mallu Articles https://ift.tt/xdBDVye
via IFTTT
Previous Post Next Post