മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹീറോ സുരേഷ് ഗോപിയുടെ മകൾ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നാണ് മകൾ ഗ്രാജുവേഷൻ പൂർത്തിയാക്കിയിരിക്കുന്നത്. ഭാഗ്യ സുരേഷ് എന്നാണ് മകളുടെ പേര്. ഇൻസ്റ്റഗ്രാമിലൂടെ ഭാഗ്യ തന്നെയാണ് സന്തോഷവാർത്ത പങ്കു വച്ചിരിക്കുന്നത്. ഏറെക്കാലമായി വിദേശത്ത് താമസിച്ചു പഠിക്കുന്ന ഭാഗ്യ ഇൻസ്റ്റഗ്രാമിലും സജീവമാണ്.
സുരേഷ് ഗോപിയുടെ രണ്ട് ആൺമക്കളും അഭിനയരംഗത്ത് ഇപ്പോൾ സജീവമാണ്. രണ്ടാമത്തെ മകൻ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കാൻ ഒരുക്കുകയാണ്. പെൺ മക്കൾ മോഡലിംഗ് രംഗത്തും തന്റേതായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.മക്കളെ അധികം പൊതുവേദികളിൽ കൊണ്ടുവരാത്ത സുരേഷ് ഗോപിയുടെ വിശേഷങ്ങളൊക്കെ അറിയുന്നത് സോഷ്യൽ മീഡിയ വഴിയാണ്.
മക്കളെല്ലാം ഇൻസ്റ്റഗ്രാമിൽ സജീവമായതുകൊണ്ട് തന്നെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ അടുത്ത് അറിയാറുണ്ട്. ഏറ്റവും ഇളയ മകനായ മാധവന്റെ സിനിമാരംഗേറ്റും അടുത്തിടെയായിരുന്നു പുറത്തുവിട്ടത്. സിനിമാരംഗത്തും രാഷ്ട്രീയ മേഖലയിലും തന്റേതായ കഴിവുകൾ തെളിയിച്ചുകൊണ്ട് സുരേഷ് ഗോപി വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഗരുഡൻ അണിയറയിൽ ഒരുങ്ങുകയാണ്. മലയാള സിനിമയിൽ ശക്തമായ ആക്ഷൻ പരിവേഷങ്ങൾ ഉള്ള കഥാപാത്രങ്ങൾ ചെയ്ത നടനാണ് സുരേഷ് ഗോപി. ഇടക്കാലത്ത് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങൾ നൽകാൻ ഇടയാക്കിയിരുന്നു. രാഷ്ട്രീയ പ്രവേശനം ഇഷ്ടപ്പെടാത്ത ഒരുപാട് ആരാധകർ ഇപ്പോഴുമുണ്ട്. അതൊക്കെ മക്കളുടെ കരിയറിന് ബാധിക്കുന്നുണ്ടെന്നും ചിലർ സൂചിപ്പിച്ച സൂചിപ്പിക്കുകയും ചെയ്തു.
മൂത്തമകനായ ഗോകുൽ സുരേഷ് സിനിമയിൽ അരങ്ങേറ്റം നടത്തിയെങ്കിലും ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചിരുന്നില്ല. ഒരുപിടി ചിത്രങ്ങളിൽ നായകനായി വേഷമിട്ടെങ്കിലും താരത്തിന് യുവനായക നിരയിലേക്ക് അടുക്കാൻ അധികം സാധിച്ചിരുന്നില്ല. മറ്റുള്ള മക്കൾ ഇനി സിനിമയിൽ കൂടുതൽ തിളങ്ങുമോ എന്ന് എന്ന കാത്തിരിക്കുകയാണ് ആരാധകർ
The post വിദേശ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം കരസ്ഥമാക്കി സുരേഷ് ഗോപിയുടെ മകൾ : അഭിനന്ദനപ്രവാഹവുമായി സിനിമ പ്രേമികൾ appeared first on Viral Max Media.
from Mallu Articles https://ift.tt/ZEoa9LB
via IFTTT