മോശമായ ആംഗ്യം കാണിച്ചു, ഒരടി പൊട്ടിച്ചു, പൊലീസില്‍ പരാതി നല്‍കി; ലുലു മാളില്‍ വെച്ചുണ്ടായ ദുരനുഭവം പറഞ്ഞ് ദേവു

ലുലു മാളില്‍ വെച്ചുണ്ടായ മോശം അനുഭവത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി ദേവു. ലുലു മാളില്‍ വച്ച് ഡ്രൈവറായ ഒരാള്‍ തന്നോട് മോശമായ ആംഗ്യം കാണിച്ചു എന്നാണ് ദേവു പറയുന്നത്. തന്റെ കണ്ണില്‍ നോക്കികൊണ്ടാണ് അയാള്‍ ആംഗ്യം കാണമിച്ചത്. അയാളെ പിടിക്കന്‍ ചെന്നപ്പോള്‍ ഇറങ്ങിയോടി, എന്നാല്‍ സെക്യൂരിറ്റി തടയുകയായിരുന്നു എന്നാണ് ദേവു പറയുന്നത്.

ദേവുവിന്റെ വാക്കുകള്‍:

ഇന്ന് വൈകുന്നേരം ലുലു മാളില്‍ വച്ചാണ് സംഭവം നടക്കുന്നത്. എനിക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നു. ഓട്ടോയുടെ ബില്ല് സുഹൃത്ത് കൊടുക്കുന്നതിനിടെ ഞാന്‍ പാര്‍ക്കിംഗിലേക്ക് മാറി നിന്നു. ആ സമയം ഒരു വ്യക്തി എന്റെ കണ്ണില്‍ നോക്കിക്കൊണ്ട് തന്നെ മോശമായൊരു ആംഗ്യം കാണിച്ചു. ആദ്യം ചുണ്ടിലൊക്കെ ചൂട് അടിക്കുമ്പോള്‍ ചെയ്യുന്നത് പോലെ എന്നാണ് കരുതിയത്. മനുഷ്യസഹജം ആണെന്നാണ് ചിന്തിച്ചത്.

പക്ഷേ ആ സമയത്ത് എന്നെ കണ്ണില്‍ നോക്കിതന്നെ ആയാള്‍ ആ ആംഗ്യം കാണിച്ച് കൊണ്ടേയിരുന്നു. എന്റെ അടുത്തു കൂടെ ആയാള്‍ കടന്ന് പോയപ്പോള്‍ ഞാന്‍ പുറകെ പോയി. ഇതിനിടയില്‍ എന്റെ ഗസ്റ്റ് അകത്തുണ്ട് എന്ന് സെക്യൂരിറ്റിയോട് ഇയാള്‍ പറഞ്ഞപ്പോഴാണ് ആള് ഡ്രൈവര്‍ ആണെന്ന് മനസിലായത്. ഒരു സ്ത്രീയോടും കാണിക്കാന്‍ പാടില്ലാത്തതാണ് അയാള്‍ ചെയ്തത്. ഞങ്ങള്‍ അയാളെ പിടിക്കാന്‍ പോകുന്നത് പോലെ നടന്നപ്പോള്‍, ആയാള്‍ മാളില്‍ നിന്നും ഇറങ്ങിയോടി. ആ സമയത്ത് ലുലുവിലെ സെക്യൂരിറ്റി അയാളെ ബ്ലോക്ക് ചെയ്തു. അത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ അയാളെ ബ്ലോക്ക് ചെയ്ത സെക്യൂരിറ്റിയോട് താങ്ക്‌സ് ഉണ്ട്.

ഇയാള് ചെന്ന് തന്നെ രണ്ട് പേര് ഫോളോ ചെയ്യുന്നുണ്ടെന്ന് സെക്യൂരിറ്റിയോട് പറഞ്ഞു. ഞാന്‍ കാര്യങ്ങള്‍ അവരെ ധരിപ്പിച്ചു. ഒരടി പൊട്ടി. എനിക്ക് ഭാര്യയും കുട്ടിയുമൊക്കെ ഉണ്ട്. അങ്ങനെ ചെയ്തിട്ടില്ല. ബിപിയുടെ കുഴപ്പമുണ്ട്. അതുകൊണ്ട് ഉമിനീര് വരില്ല എന്നൊക്കെ അയാള്‍ പറഞ്ഞു. ഞാന്‍ എടുത്ത് ചോദിച്ച് കഴിഞ്ഞപ്പോഴാണ് അയാള്‍ ഒടുവില്‍ സമ്മതിച്ചത്. ക്ഷമിക്കണം എന്നും പറഞ്ഞു. ഞാന്‍ അയാളെ അടിച്ചു. എനിക്കും ഒരു മകള്‍ ഉള്ളതാണ്. ഇയാള്‍ ചെയ്ത പ്രവൃത്തി എത്ര സ്ത്രീകള്‍ക്ക് അറിയാം എന്ന് എനിക്കറിയില്ല.

അയാള്‍ അഭിനയിച്ച് അങ്ങ് തകര്‍ക്കുകയാണ്. അവിടെ വച്ച് ഞാന്‍ ക്ഷമിച്ച് വിട്ടിരുന്നെങ്കില്‍ മുന്നോട്ട് എന്താകും എന്നെനിക്കറിയില്ല. ഒടുവില്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഞാന്‍ പരാതി കൊടുത്തു. കേസ് ഫയല്‍ ചെയ്യാന്‍ പോകുവാണ്. കോതമംഗലം സ്വദേശിയായ ഡ്രൈവര്‍ ആണ് അയാള്‍. ബിഗ് ബോസ് സീസണ്‍ അഞ്ചില്‍ നിന്നും ഇറങ്ങിയ ദേവു ആയത് കൊണ്ടല്ല ഇവിടെ ഇങ്ങനെ ഒരു പ്രശ്‌നം നടന്നിരിക്കുന്നത്. സാധാരണ വ്യക്തി എന്ന നിലയില്‍ ഞാന്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തും.

ഇത് വെറുതെ കണ്ടന്റ് ആണെന്ന് ആളുകള്‍ പറയുന്നുണ്ടെങ്കില്‍, അവര്‍ക്കും കുടുംബം ഉണ്ട്. അവര്‍ക്കെതിരെ ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട മെസേജാണ് എങ്ങനെ കൃത്യസമയത്ത് പ്രതികരിക്കാം എന്നുള്ളത്. നമ്മള്‍ വോയ്‌സ് റെയ്‌സ് ചെയ്യേണ്ട സമയത്ത് ചെയ്യണം. നമ്മള്‍ ചില്‍ ആകാന്‍ വരുന്നൊരു ഇടമാണ് ലുലു മാള്‍. അവിടെ ഇവന്‍ ഇത്ര വൃത്തികെട്ട രീതിയില്‍ പെരുമാറുന്നുണ്ടെങ്കില്‍ എത്ര ധൈര്യം ഉണ്ടായിരിക്കണം അവന്. ആ ആംഗ്യം എനിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി.

The post മോശമായ ആംഗ്യം കാണിച്ചു, ഒരടി പൊട്ടിച്ചു, പൊലീസില്‍ പരാതി നല്‍കി; ലുലു മാളില്‍ വെച്ചുണ്ടായ ദുരനുഭവം പറഞ്ഞ് ദേവു appeared first on Mallu Talks.



from Mallu Articles https://ift.tt/GP6R8gp
via IFTTT
Previous Post Next Post