കല്യാണം കഴിഞ്ഞ സമയം അല്ലേ അപ്പോൾ അതൊക്കെ റൊമാന്റിക് ആയി എടുക്കും, ഇപ്പോൾ ആണേൽ നല്ല ചീത്ത കിട്ടിയേനെ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയാ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു രണ്ടാം വരവ് നടത്തിയത്. ജാനകി ജാനേയുടെ പ്രമോഷന്റെ ഭാഗമായി കേരളത്തിൽ ഉടനീളം സഞ്ചരിക്കുകയായിരുന്ന നവ്യക്ക് എല്ലായിടത്തും മികച്ച സ്വീകരണമാണ് ലഭിച്ചത്.

വിവാഹത്തിന് ശേഷം ആദ്യമായി കുക്കിങ് ചെയ്ത് പാളിയതും ഭർത്താവിന്റെ ചീത്ത കേൾക്കാതെ രക്ഷപ്പെട്ടതിനെക്കുറിച്ചും പറയുന്ന നവ്യയുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ചേട്ടന് ഇഷ്ടം ഉപ്പുമാവാണ്. അതുകൊണ്ട് നമ്മുടെ വീട്ടിൽ എന്നും ഉപ്പുമാവ് പതിവാണ്. അങ്ങനെ ഒരു ദിവസം ഞാൻ അമ്മയോട് ചോദിച്ച് ഉപ്പുമാവ് ഉണ്ടാക്കാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. അത് ഉണ്ടാക്കുന്ന രീതികളെല്ലാം കേട്ടു.

എണ്ണയിൽ ഇഞ്ചിയും പച്ചമുളകും എല്ലാം ഇട്ടു വഴറ്റിയിട്ട് വേണം വെള്ളം ഒഴിക്കാൻ എന്നൊക്കെയാണ് അമ്മ പറയുന്നത്. ജീവിതത്തിൽ നമ്മൾ ഒന്നും ഇങ്ങനെ ചെയ്യുന്നില്ലല്ലോ. കൂടുതൽ ടേസ്റ്റ് ആകാൻ വേണ്ടി കൂടുതൽ എണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ചു. മറ്റൊന്നും ചേർക്കാതെ തിളച്ച എണ്ണയിൽ ഞാൻ നേരെ വെളളവും ഒഴിച്ചു’,

‘എണ്ണയിൽ വെള്ളം ഒഴിച്ചാൽ എന്താകും, എല്ലാം പൊട്ടിത്തെറിച്ചു അലങ്കോലമായി. ചേട്ടൻ ഒന്നും പറഞ്ഞില്ല, കല്യാണം കഴിഞ്ഞ സമയം അല്ലേ അപ്പോൾ അതൊക്കെ റൊമാന്റിക് ആയി എടുക്കുമല്ലോ. ഇപ്പോൾ ആണേൽ നല്ല ചീത്ത കിട്ടിയേനെ. അന്നൊക്കെ നമ്മൾ അഭിനയം ആണല്ലോ. ഏട്ടന്റെ മോളും മോളുടെ ഏട്ടനും ടൈപ്പ് അല്ലേ.

അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങൾ വൈറലാകുന്നതിനെ കുറിച്ചും നവ്യ സംസാരിക്കുന്നുണ്ട്. താൻ അഭിമുഖങ്ങളിൽ പറയുന്നതൊക്കെ അന്നും ഇന്നും ഒരുപോലെയാണ് പക്ഷേ ഇപ്പോഴാണ് അതൊക്കെ വൈറലായി മാറുന്നുണ്ട്. പറയുന്ന കാര്യങ്ങളെ അന്ന് ആളുകൾ എടുക്കുന്ന രീതി ഇങ്ങനെ ആയിരുന്നില്ല.

നമ്മൾ ഓപ്പൺ ആയി സംസാരിക്കുമ്പോൾ അതിനെ അഹങ്കാരമായിട്ടൊക്കെയാണ് എടുത്തിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയൊന്നുമില്ല. അതിൽ സന്തോഷമുണ്ടെന്നും നവ്യ പറഞ്ഞു. താൻ സോഷ്യൽ മീഡിയയിൽ അധികം പോസ്റ്റുകൾ ഒന്നും ഇടാറില്ലെന്നും അതിൽ വരുന്ന കമന്റുകൾ ഒന്ന് ശ്രദ്ധിക്കാറില്ല.

അതേസമയം, 2010 ലാണ് നവ്യ വിവാഹം കഴിക്കുന്നത്. ബിസിനസുക്കാരനായ സന്തോഷ് മേനോൻ ആണ് ഭർത്താവ്. ഇവർക്ക് ഒരു മകനുണ്ട്. വിവാഹശേഷം മുംബൈയിൽ ആയിരുന്നു നവ്യ. അടുത്തിടെയാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. നിലവിൽ സിനിമകൾക്ക് പുറമെ ടെലിവിഷൻ പരിപാടികളിലും സജീവമാണ് നവ്യ. മഴവിൽ മനോരമയിൽ കിടിലം എന്ന പരിപാടിയിൽ ജഡ്‌ജായി നവ്യ എത്തുന്നുണ്ട്.

The post കല്യാണം കഴിഞ്ഞ സമയം അല്ലേ അപ്പോൾ അതൊക്കെ റൊമാന്റിക് ആയി എടുക്കും, ഇപ്പോൾ ആണേൽ നല്ല ചീത്ത കിട്ടിയേനെ appeared first on Mallu Talks.



from Mallu Articles https://ift.tt/Gq2pWFV
via IFTTT
Previous Post Next Post