സങ്കടം തോന്നുന്നത് സ്ത്രീകൾ എന്റെ ശരീരത്തെക്കുറിച്ചു  പരിഹസിക്കുമ്പോഴാണ് ; ഹണി റോസ്

സോഷ്യൽ മീഡിയയിൽ വരുന്ന സൈബർ ആക്രമണത്തെ കുറിച്ച് മനസ്സ് തുറന്ന് നടി ഹണി റോസ്. വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വളരെ മോശം അഭിപ്രായങ്ങൾ താൻ നേരിടേണ്ടി വരുന്നുണ്ടെന്നും ഉദ്ഘാടനങ്ങളെ സംബന്ധിച്ചുള്ള ട്രോളുകൾ ഒരു പരിധിവരെ താൻ രസിച്ചിട്ടുണ്ടെന്നും പക്ഷേ അതിരിപ്പോൾ കവിഞ്ഞിരിക്കുകയാണ് പലതരത്തിലുള്ള മോശം കമന്റുകളിലൂടെയാണ് തൻറെ വസ്ത്രധാരണത്തെ സമൂഹത്തിന്റെ മുന്നിൽ ചിത്രീകരിക്കുന്നതെന്നും ഹണി റോസ് പറയുന്നു.

ഒരു അഭിമുഖത്തിൽ ഒരു നടനോട് അവതാരിക താൻ മുന്നിലൂടെ പോയാൽ എന്തുതോന്നും എന്ന ഒരു ചോദ്യം ഉന്നയിച്ചിരുന്നു, ആ ചോദ്യം ചോദിച്ച ഉടൻ അവതാരക ചിരിക്കുന്നുണ്ടായിരുന്നു. തൻറെ ശരീരത്തെ  സ്ത്രീകൾ തന്നെ പരിഹസിക്കുമ്പോൾ ബുദ്ധിമുട്ട് തോന്നുന്നു എന്നും നടി കൂട്ടിച്ചേർത്തു.

ഹണി റോസ് മുൻപിൽകൂടി പോയാൽ എന്തു തോന്നും എന്ന ചോദ്യത്തിന് അവതാരിക തന്നെ l പൊട്ടിച്ചിരിക്കുകയും  ഒന്നും തോന്നില്ലല്ലോ’ എന്നു പറഞ്ഞ് ആ നടൻ അത് മാന്യമായി ആ ചോദ്യം കൈകാര്യം ചെയ്യുകയും ചെയ്തു. പക്ഷേ ആ ചോദ്യം ആ കുട്ടി ആവർത്തിച്ച് ചോദിച്ച് ആസ്വദിക്കുകയായിരുന്നു ചെയ്തത്. അതെനിക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു എന്നും നടി കൂട്ടിച്ചേർത്തു.

മലയാള സിനിമയിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമാകുന്ന ഹണി റോസ് തെന്നിന്ത്യയിൽ ഉൾപ്പെടെ ഇപ്പോൾ അറിയപ്പെടുന്ന താരമാണ്. മലയാളത്തിലും അന്യഭാഷയിലുമായി താരം നിരവധി ഉദ്ഘാടന വേദികളിലും തിളങ്ങിയിട്ടുണ്ട്

The post സങ്കടം തോന്നുന്നത് സ്ത്രീകൾ എന്റെ ശരീരത്തെക്കുറിച്ചു  പരിഹസിക്കുമ്പോഴാണ് ; ഹണി റോസ് appeared first on Viral Max Media.



from Mallu Articles https://ift.tt/mEDtS5U
via IFTTT
Previous Post Next Post