നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് കുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ലെന്ന് നടൻ സലീം കുമാർ. ആ കുറ്റം ചെയ്‌തോ എന്ന് താൻ ദിലീപിനോട് ചോദിച്ചിരുന്നുവെന്നും അന്ന് മക്കളെ പിടിച്ച് സത്യം ചെയ്തിട്ട് അങ്ങനെ ചെയ്തിട്ടില്ലെന്ന് നടൻ പറഞ്ഞതായി സലീം കുമാർ പറഞ്ഞു. ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സലീം കുമാറിന്റെ വെളിപ്പെടുത്തൽ.
സലിം കുമാറിന്റെ വാക്കുകൾ ഇങ്ങനെ: ദിലീപ് ചെയ്ത കാര്യങ്ങളൊന്നും ശരിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. അയാളെ വിധിക്കേണ്ട ആളുകൾ നമ്മൾ അല്ല എന്നേ പറഞ്ഞുള്ളു. നമ്മൾ മാധ്യമങ്ങളോ, ജനങ്ങളോ അല്ല വിധി നടപ്പാക്കേണ്ടത്. അത് കോടതിയാണ്. ഞാൻ അത് മാത്രമേ പറഞ്ഞിട്ടുള്ളു. ശരിയാണോ തെറ്റാണോ എന്നൊന്നും നമ്മൾ നോക്കാൻ പോയിട്ടില്ല. അതിന്റെ പേരിൽ അനുഭവിക്കാനുള്ളത് അനുഭവിച്ചോട്ടെ കുഴപ്പമില്ല. അത് ദിലീപ് ചെയ്തിട്ടുണ്ടെങ്കിൽ അത് ശരിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല.
എന്നാൽ നമ്മൾ ജഡ്ജ് ചെയ്യാൻ ആരുമല്ല. ചിലപ്പോൾ അയാൾ തെറ്റുകാരനല്ലെങ്കിലോ? കോടതിയുടെ മുന്നിൽ നിൽക്കുന്ന സംഭവമാണ്. അയാൾ തെറ്റുകാരൻ അല്ലെങ്കിൽ നമ്മൾ എന്തു ചെയ്യും. ഞാൻ ചോദിച്ചപ്പോ തെറ്റ് ചെയ്തില്ല എന്നാണ് പറഞ്ഞത്. ഞാൻ ചെയ്തിട്ടില്ല എന്ന് പറയുമ്പോൾ പിന്നെന്ത് ചെയ്യും? ഇത് ശരിയാണോ ചെയ്തോ എന്ന് ചോദിച്ചപ്പോൾ, മക്കളെ പിടിച്ച് സത്യം ചെയ്യുകയാണ്. ഞാൻ ഇത് ചെയ്തിട്ടില്ല എന്ന് പറഞ്ഞ്.
ഞാൻ ആലോചിച്ചപ്പോൾ ഒരു മനുഷ്യനും അങ്ങനെ ചെയ്യാൻ പറ്റില്ല. അങ്ങനെ ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. എന്റെ ആ വിശ്വാസം ചിലപ്പോൾ ശരിയാകാം, തെറ്റാകാം. നടിയോട് ചോദിച്ചിരുന്നോ എന്ന ചോദ്യത്തിന്; അതിന് മുമ്പ് തന്നെ ഞങ്ങൾ അകന്നിരുന്നു എന്നാണ് സലിം കുമാർ പറയുന്നത്.
The post ദിലീപ് കുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ല: മക്കളെ പിടിച്ച് സത്യം ചെയ്തു, ഒരു മനുഷ്യനും അങ്ങനെ ചെയ്യാൻ പറ്റില്ലെന്ന് സലീം കുമാർ appeared first on Mallu Talks.
from Mallu Articles https://ift.tt/dFx3Z8Y
via IFTTT