തനുശ്രീ ലെസ്ബിയൻ, എന്നെ മൂന്നുവട്ടം പീഡിപ്പിച്ചു: ആരോപണവുമായി രാഖി സാവന്ത്

ബോളിവുഡ് നടിയും ബിഗ് ബോസ് താരവുമായ രാഖി സാവന്ത് നിരന്തരം വിവാദങ്ങളിൽ അകപ്പെടാറുണ്ട്. തന്റെ വിവാദ പ്രസ്താവനകളുടെ പേരിൽ പലപ്പോഴും വാർത്തകളിലും ഇടംപിടിക്കും. ഇപ്പോഴിതാ രാഖി സാവന്ത് നേരത്തെ പറഞ്ഞ കാര്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നടി തനുശ്രീ ദത്തയ്‌ക്കെതിരെയുള്ള രാഖിയുടെ വാക്കുകളാണ് ചർച്ചയാകുന്നത്.

തന്നെ തനുശ്രീ മൂന്ന് തവണ പീഡിപ്പിച്ചുവെന്നാണ് രാഖി ആരോപിച്ചത്. 2018 ൽ പത്രസമ്മേളനത്തിലൂടെയാണ് രാഖി ഈ ആരോപണം ഉന്നയിച്ചത്. തനുശ്രീ ഉള്ളിൽ പുരുഷനാണെന്നും ലെസ്ബിയൻ ആണെന്നുമൊക്കെ അന്ന് രാഖി പറഞ്ഞു. തനുശ്രീ തന്റെ അടുത്ത സുഹൃത്തായിരുന്നു. അവൾ തന്നെ പാർട്ടികൾക്കും മറ്റും കൊണ്ടു പോകാറുണ്ട്. അവിടെ വച്ച് മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ചുവെന്നും രാഖി പറഞ്ഞിരുന്നു.

രാഖിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി തനുശ്രീ അന്ന് എത്തിയിരുന്നു. രാഖി തന്റെ സുഹൃത്തെന്ന് പറയുന്നത് തന്നെ അപമാനമാണെന്നാണ് തനുശ്രീ പ്രസ്താവനയിലൂടെ പറഞ്ഞത്. താനും രാഖിയും തമ്മിൽ ഒരിക്കൽ മാത്രമാണ് കണ്ടിട്ടുള്ളത്. 2009 ൽ ഒരു വിമാനത്താവളത്തിൽ വച്ച്. താൻ അവഗണിക്കാൻ ശ്രമിച്ചിട്ടും രാഖി തന്നെ പിടിച്ചു നിർത്തിയെന്നാണ് തനുശ്രീ പറഞ്ഞത്. രാഖി തന്നോട് ക്രിസ്തുമതത്തിലേക്ക് മാറാൻ പറഞ്ഞുവെന്നും തനുശ്രീ ആരോപിച്ചു.

സെക്സും പണവും മാത്രം ലക്ഷ്യമായുള്ള മന്ദബുദ്ധിയാണ് രാഖിയെന്നും തനുശ്രീ പറഞ്ഞു. നീ നിന്റെ തലച്ചോറിലും പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടോ? എന്നും തനുശ്രീ രാഖിയോടായി ചോദിച്ചു. തനുശ്രീയും രാഖിയും തമ്മിലുള്ള വാക് പോര് ബോളിവുഡിൽ അന്ന് വലിയ വിവാദത്തിനാണ് വഴിയൊരുക്കിയത്. ഈ സംഭവങ്ങളെല്ലാം നടക്കുന്നത് 2018ലാണ്.

The post തനുശ്രീ ലെസ്ബിയൻ, എന്നെ മൂന്നുവട്ടം പീഡിപ്പിച്ചു: ആരോപണവുമായി രാഖി സാവന്ത് appeared first on Mallu Talks.



from Mallu Articles https://ift.tt/HlwtekL
via IFTTT
Previous Post Next Post