ചിലർ രാത്രി ആവുമ്പോൾ  പ്രത്യേകതരം  സ്നേഹത്തിന്റെ ഭാഷയുമായുമായിറങ്ങും : ശല്യക്കാർക്കെതിരെ പ്രതികരിച്ച് സീമ വിനീത്

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ സീമ വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഏറ്റവും പുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്.  നിരവധി ബ്രൈഡൽ വർക്കുകൾ ചെയ്യുന്ന സിനിമ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നും കടന്നുവന്ന നിരവധി ആരാധകരെ ഉണ്ടാക്കിയ താരത്തിന് ഇൻസ്റ്റഗ്രാമിൽ അടക്കം ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ഉള്ളത്. ഇപ്പോഴത്തെ ജോലി സംബന്ധമായി പങ്കുവച്ച മൊബൈൽ നമ്പർ ദുരുപയോഗം ചെയ്ത് രാത്രികാലങ്ങളിൽ ശല്യം ചെയ്യുന്നവർക്കെതിരെ കുറിപ്പുമായി ട്രാൻസ് വുമണ്‍ സീമ തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സീമ ശല്യക്കാര്‍ക്കെതിരെ പ്രതികരിച്ചത്.

സ്നേഹവും ആരാധനയും ഒക്കെ നല്ലതാണ് മനുഷ്യരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ അല്ല എങ്കിൽ ചില മനുഷ്യരുണ്ട് പാതിരാവ് ആവുമ്പോൾ ഒരു പ്രതേക തരം  സ്നേഹത്തിന്റെ ഭാഷയുമായി  ഇറങ്ങും അവരോടു  അത്തരം സംഭാഷണങ്ങൾ  ഭാര്യ  മാരോട്  ആണേൽ നിങ്ങളുടെ ദാമ്പത്യം അതി മനോഹരമാകും എന്നും കുറിപ്പിലൂടെ രൂക്ഷമായ മറുപടി നൽകി.

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം: കുറച്ചു നാളുകളായി ഇവിടെ കുറിക്കണം  കുറിക്കണം എന്ന് കരുതിയ വിഷയമാണ്  എന്റെ തൊഴിലുമായി ബന്ധപെട്ട് വളരെ വര്ഷങ്ങളായി ഞാൻ പോസ്റ്റ്‌ ചെയ്യാറുള്ള എന്റെ വർക്കുളുടെ കൂടെ ഞാൻ  എന്റെ ഒരു ഫോൺ നമ്പർ  പോസ്റ്റ്‌ ചെയ്തിട്ടും ഉണ്ട്…. അത്  എന്റെ തൊഴിലുമായി  ബന്ധപ്പെട്ട് മാത്രം അല്ലാതെ എനിക്ക്  മറ്റുള്ള വ്യക്തികളോട് സല്ലപിക്കാൻ അല്ല അതിനോട്ടു സമയവും ഇല്ല പല  സന്ദർഭങ്ങളിലും പലരും വിളിക്കാറുണ്ട് നമ്മൾ  ഏതു  സാഹചര്യത്തിൽ  ആണ് നിക്കുന്നത് എന്ന് പോലും അറിയില്ലാത്ത മനുഷ്യർ അതിൽ സ്ത്രീകളും പുരുഷന്മ്മാരും ഉണ്ട് നമ്മുടെ മാനസിക നില മനസ്സിലാക്കാതെ ഉള്ള പല സംഭാഷണങ്ങളുമായി  സമീപിക്കാറുണ്ട് എനിക്ക് അത്തരം  സംഭാഷണങ്ങളും അത്തരം കാളുകളും താല്പര്യമില്ല എന്ന് ആദ്യം തന്നെ പറയട്ടെ…. നിൽക്കുന്ന സാഹചര്യവും  നിങ്ങളുടെ സംസ്കാരവും  സംസാരത്തിനും അനുസരിച്ചു മാത്രമായിരിക്കും ഞാൻ  മറുപടി നൽകുക ….  സ്നേഹവും ആരാധനയും ഒക്കെ നല്ലതാണ് മനുഷ്യരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ അല്ല എങ്കിൽ…. ചില മനുഷ്യരുണ്ട് പാതിരാവ് ആവുമ്പോൾ ഒരു പ്രതേക തരം  സ്നേഹത്തിന്റെ ഭാഷയുമായി  ഇറങ്ങും അവരോടു  അത്തരം സംഭാഷണങ്ങൾ  ഭാര്യ  മാരോട്  ആണേൽ നിങ്ങളുടെ ദാമ്പത്യം അതി മനോഹരമാകും….

പിന്നെ ചില ആളുകൾ വിളിക്കും ചാരിറ്റി ആണെന്ന് പറഞ്ഞു  എനിക്ക് കൊടുക്കാൻ ഉണ്ടേൽ ഞാൻ കൊടുക്കാൻ ആഗ്രഹിക്കുന്നേൽ ഞാൻ  കൊടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ട് കൊടുത്തോളം ഇടനിലക്കാരുടെ ആവശ്യമില്ല  എന്നും പറഞ്ഞുകൊള്ളട്ടെ….. സോഷ്യൽ മീഡിയയിൽ  പല കമന്റ്‌ കളും പറയുന്ന പോലെ ഫോണിൽ ബന്ധപ്പെട്ട് നിങ്ങള്ക്ക് പറയാം എന്ന് തോന്നുന്നുണ്ടേൽ നല്ല നാടൻ ഭാഷയിൽ മാന്യത അർഹിക്കാത്ത തരത്തിൽ തിരിച്ചും മറുപടി ലഭിക്കും എന്നും അറിയിച്ചുകൊള്ളുന്നു…..
നന്ദി നമോവാകം

The post ചിലർ രാത്രി ആവുമ്പോൾ  പ്രത്യേകതരം  സ്നേഹത്തിന്റെ ഭാഷയുമായുമായിറങ്ങും : ശല്യക്കാർക്കെതിരെ പ്രതികരിച്ച് സീമ വിനീത് appeared first on Viral Max Media.



from Mallu Articles https://ift.tt/MU5jbq3
via IFTTT
Previous Post Next Post