അമൃത സുരേഷിന്റെ 33ാം പിറന്നാളായിരുന്നു ഇന്ന്. പിറന്നാൾ ദിനത്തിൽ അമൃതയുടെ സഹോദരി അഭിരാമി കുറിച്ച ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
കുറിപ്പ് ഇങ്ങനെ
ലോകം അത്യന്തം ക്രൂരമായി പെരുമാറിയിട്ടും ഏറ്റവും മികച്ചവളായി നിലനിൽക്കാനുള്ള, പ്രയത്നങ്ങളിൽ നിന്നും പിന്മാറാതിരുന്ന ചന്ദ്രനെ വിടാതെ പിന്തുടരുന്ന ചെന്നായയെ പോലെ സ്വന്തം സ്വപ്നങ്ങൾക്ക് പുറകെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഉത്കൃഷ്ടമായ ആത്മാവിന് ജന്മദിനാശംസകൾ. മറ്റൊരാളുടെയും ജീവിതത്തിൽ ഇടപെടുകയോ, ആരുടെയെങ്കിലും ജീവിതം സങ്കീർണ്ണമാക്കുകയോ ചെയ്യാതെ മുന്നേറുന്ന ഒരാൾ. എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും പുഞ്ചിരിച്ചുകൊണ്ട് നേരിടാൻ ശീലിച്ച, പ്രിയപ്പെട്ടവരെയെല്ലാം ചേർത്ത് പിടിച്ചുകൊണ്ട് വളരെ മികച്ച രീതിയിൽ മുൻപോട്ടു പോയിക്കൊണ്ടിരിക്കുന്ന നിങ്ങൾ കുറ്റപ്പെടുത്താൻ മാത്രം ശീലിച്ച വായകളെ ശ്രദ്ധിക്കാതിരിക്കുക.
നിങ്ങളെപ്പോലെ നിസ്വാർത്ഥയും, ദയാനിധിയും, സഹായമനസ്ഥിതി ഉള്ളവളുമായ ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. നിങ്ങളിലെ ഏറ്റവും നല്ല സംഗതി, ഇതുവരെ നേരിട്ട വേദനകളൊന്നും നിങ്ങളെ വിഷാദത്തിലേയ്ക്ക് തള്ളി വിട്ടിട്ടില്ല എന്നതാണ്.
പ്രതിസന്ധികൾ നിന്നെ കൂടുതൽ ശക്തയാക്കി, കൂടുതൽ ശ്രദ്ധാലുവാക്കി, നിങ്ങളുടെ കാഴ്ചകൾ മങ്ങിയില്ല, നിങ്ങളുടെ ആത്മാവൊരിക്കലും തളർന്നില്ല. നിങ്ങളുടെ സ്ഥിരോത്സാഹത്തിലും, സന്തോഷം മാത്രം പങ്കിടുന്ന യാത്രകളിലും ഞാൻ അഭിമാനിക്കുന്നു. ഉള്ളിൽ വെന്തുരുകുമ്പോഴും അതിന്റെ ചൂട് പ്രിയപ്പെട്ടവർക്കേൽക്കില്ല എന്നുറപ്പാക്കുകയും, സ്വയമൊരു സ്വർണ്ണത്തിന്റെ വാൾ പോലെ മൂർച്ചയും തിളക്കവുമുള്ളതായി മാറുകയും ചെയ്യുന്നു.
സന്തോഷം, ഭാഗ്യം, കൃപ,ശക്തി എല്ലാം തന്ന് ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ! നിന്നിലെ സംഗീതവും, തോറ്റു കൊടുക്കില്ലെന്ന മനോഭാവവും വീഴ്ത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ എല്ലാ അന്ധകാരങ്ങൾക്കുമുള്ള ഉത്തരമായിരിക്കട്ടെ. ഈശ്വരൻ നിന്നെ മുന്നോട്ടു നയിക്കുന്നു, അതിനാൽ മനുഷ്യരെ അവഗണിക്കുക – മോശം മനുഷ്യരെയാണ് ഞാൻ ഉദ്ദേശിച്ചത്. ഉമ്മ!.. നിനക്ക് ജന്മദിനാശംസകൾ.
അച്ഛ നിന്നെ എല്ലാ വഴികളിലൂടെയും മുന്നോട്ട് നയിക്കും സുന്ദരിയായ സ്ത്രീയെ, നിന്നെ അറിയാവുന്നവർക്കെല്ലാം നിന്നെ മനസ്സിലാകും. അവരെല്ലാം നിന്നെക്കുറിച്ച് നിസ്സംശയം അഭിമാനിക്കും. ഉമ്മാ.. ഓരോ ദിവസവും നിങ്ങളെ കാത്തിരിക്കുന്ന പ്രതിസന്ധികളോട് പോകാൻ പറയുക, കാരണം ഇങ്ങനെയാണ് വജ്രങ്ങൾ കൂടുതൽ സുന്ദരമാകുന്നത്- സ്നേഹത്തോടെ ഉണ്ണി!
അതേ സമയം ഗോപി സുന്ദർ ആശംസ നേരാത്തത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. കഴി‍്ഞ വർഷം അമൃതക്ക് രോപി സുന്ദർ ആശംസ നേർന്നിരുന്നു
The post ഓരോ ദിവസവും നിങ്ങളെ കാത്തിരിക്കുന്ന പ്രതിസന്ധികളോട് പോകാൻ പറയുക,അമൃതയുടെ പിറന്നാൾ ദിനത്തിൽ സഹോദരി, ഗോപിയേട്ടന്റെ ആശംസ കണ്ടില്ലല്ലോയെന്ന് ആരാധകർ appeared first on Mallu Talks.
from Mallu Articles https://ift.tt/Dya2PqH
via IFTTT