ഇപപഴ 17 നറ ചറപപമണലല!!! കയടട പരററ ലകകൽ നതയദസ : ഫടടഷടട

2001ൽ പുറത്തിറങ്ങിയ ഈ പറക്കുംതളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയെടുത്ത നായികയാണ് നിത്യ ദാസ്. മഞ്ജുവാര്യരാണ് നിത്യയെ ദിലീപിൻറെ നായികയാവാൻ തിരഞ്ഞെടുത്തതെന്ന് നിരവധി അഭിമുഖങ്ങളിലൂടെ നിത്യ തന്നെ അറിയിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത നടിയെ കാത്തിരുന്നത് അങ്ങോട്ട് നിരവധി അവസരങ്ങൾ ആയിരുന്നു. ചൂണ്ട, ബാലേട്ടൻ, നരിമാൻ, കൺമഷി, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

അഭിനയ രംഗത്ത് തിളങ്ങി നിന്ന കാലത്തായിരുന്നു വിവാഹിതയായത്. പൈലറ്റ് ആയ അരവിന്ദാണ് താരത്തെ വിവാഹം ചെയ്തത്. ഇരുവരും വിവാഹശേഷം കാശ്മീരിൽ ആയിരുന്നു താമസം. വിവാഹത്തിന് ശേഷംഅഭിനയരം
ഇടക്കാലത്തേക്ക് ഇടവേള എടുത്തിരുന്നു. അതിനുശേഷം തിരിച്ചുവരവ് നടത്തിയത് പരമ്പരകളിലൂടെ ആയിരുന്നു. മലയാളത്തിലും തമിഴിലുമായി ഒരുപിടി നല്ല സീരിയലുകളുടെ ഭാഗമായിരുന്നു.

മകൾക്ക് ഒപ്പം നിരവധി ഡാൻസ് വീഡിയോകൾ പങ്കുവെച്ചുകൊണ്ട് നിത്യ സോഷ്യൽ മീഡിയയിലെ മിന്നും താരമായി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകശ്രദ്ധ നേടിയെടുക്കുകയാണ്. വയലറ്റ് നിറത്തിലിലുള്ള ഗൗൺ അണിഞ്ഞാണ് താരം ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. 18ന്റെ ചെറുപ്പമാണ് എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ നിരവധി പേർ നൽകിയ കമൻറ്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ ശ്രദ്ധ നേടിയെടുത്തത്.

നീണ്ടനാളത്തെ ഇടവേളക്കുശേഷം പള്ളി മണി എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമയിലേക്ക് സജീവമാവുകയാണ്.സോഷ്യൽ മീഡിയയിൽ സജീവമായ പിന്നാലെ തന്നെ നിരവധി അഭിമുഖങ്ങളും പ്രേക്ഷകർക്കായി നൽകിയിട്ടുണ്ട്.

The post ഇപ്പോഴും 17 ന്റെ ചെറുപ്പമാണല്ലോ!!!  ക്യൂട്ട് പ്രിറ്റി ലുക്കിൽ നിത്യാദാസ് : ഫോട്ടോഷൂട്ട് appeared first on Viral Max Media.



from Mallu Articles https://ift.tt/PDBC6c7
via IFTTT
Previous Post Next Post