ഒര ആഴച കണടളള പരണയ എനന വണമങകൽ പറയ ഇകക അനന എനനട ചടയ പരണയ കഥ പങകടട ഷനയ ഭർതതവ

ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയും ഷംന കാസിമും വിവാഹിതയായത് അടുത്തിടെയാണ്. വർഷങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 2022 ജൂൺ 12നായിരുന്നു ഇവരുടെ നിക്കാഹ്. സിനിമകളുമായി തിരക്കിലായിരുന്ന സമയത്തായിരുന്നതിനാൽ മറ്റ് ചടങ്ങുകളൊന്നും അന്ന് നടത്തിയിരുന്നില്ല. ഒക്ടോബറിലായിരുന്നു വിവാഹ ചടങ്ങ് നടത്തിയത്. ഇവരുടെ ജീവിതത്തിലേക്ക് അടുത്തിടെ കുഞ്ഞും എത്തിയിരുന്നു

ഷംനയുടെ ഭർത്താവ് ഷാനിദിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എല്ലാവരും എന്നോട് ചോദിച്ചിട്ടുണ്ട് ഇനി എന്താണ് ജീവിതത്തിലെന്ന്, അപ്പോൾ ഞാൻ പറഞ്ഞത് എനിക്ക് കല്യാണം കഴിക്കണം, നല്ലൊരു ഭാര്യ ആയിരിക്കണം, നല്ലൊരു അമ്മ ആയിരിക്കണം എന്നൊക്കെയായിരുന്നു ആഗ്രഹം അത് നടന്നുവെന്നും താരം പറയുന്നു. ചെറിയ വിവാഹച്ചടങ്ങുകളിലൂടെ വിവാഹം നടത്താൻ വേണ്ടിയാണു ദുബായിലേക്ക് അത് മാറ്റിയതെന്നും നടിയും ഭർത്താവും പുത്തൻ അഭിമുഖത്തിൽ പറയുന്നു.

ചെറിയ ഫങ്ക്ഷൻ ആകണം എന്നായിരുന്നു മനസ്സിൽ. ദുബായിൽ വച്ച്‌ വിവാഹം മതിയെന്ന് പറയുന്നത് ഇക്കയാണ്. ദുബായ് ആണ് ഇക്കയ്ക്ക് എല്ലാം. വിവാഹം ഒന്നും വേണ്ടയെന്ന് ഇക്ക തീരുമാനിച്ചിരുന്നപ്പോഴാണ് ഞാൻകടന്നു ചെല്ലുന്നത്. ചെറിയ പരിപാടി ആണ് ഉദ്ദേശിച്ചത് എങ്കിലും അത് ആളുകൾ എല്ലാരും കൂടി ഗംഭീരമാക്കി മാറ്റി.

നമ്മൾ ഇപ്പോഴാണ് ഈ ഒരു ലെവലിലേക്ക് എത്തിയത്. അതിനു മുൻപ് താഴെക്കിടയിൽ നിന്നും വന്നയാളാണ്. അപ്പോൾ അന്ന് കൂടെനിന്ന ആളുകൾ വരെ നമ്മുടെ കൂടെ ഉണ്ടാകും. നമ്മൾ വിവാഹം നാട്ടിൽ വച്ചാൽ ഷാനു ഈ നിലയിൽ എത്തിയപ്പോൾ നമ്മളെ ഒക്കെ മറന്നു എന്ന ചിന്ത അവരിലേക്ക് വരും. അതുകൊണ്ടുതന്നെ എന്നും എന്റെ കൂടെ നിന്ന ആളുകളെ പങ്കെടുപ്പിക്കാനുള്ള ഉദ്ദേശ്യം ആയിരുന്നു- ഷംനയുടെ ഭർത്താവ് ഷാനിദ് പറയുന്നു.

പ്രണയ വിവാഹം ആണോയെന്ന് ചോദിച്ചാൽ ആണെന്നും അല്ലെന്നും പറയാം. ഒരു മാസം പോലും നമ്മൾ പ്രണയിച്ചിട്ടില്ല. ഒരു ആഴ്ച കൊണ്ടുള്ള പ്രണയം എന്ന് വേണമെങ്കിൽ പറയാം. മെയ് 8 ന് ദുബായിൽ വച്ചിട്ടാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. അതിനുമുൻപ് ഗോൾഡൻ വിസയെ കുറിച്ച്‌ നമ്മൾ സംസാരിച്ചിട്ടുണ്ട്. ഈ ഫങ്ക്ഷന്റെ അന്ന് നമ്മൾ തമ്മിൽ ഒരു ചെറിയ ക്ലാഷ് ഉണ്ടായി. ഇക്ക എന്നോട് ചൂടായി. എന്തിനാണ് എന്നോട് ചൂടായത് എന്ന് എനിക്ക് അറിയില്ല.

ഞാൻ പോകുന്നതിന്റെ അന്ന് നേരിട്ട് കണ്ട് എന്താണ് തെറ്റിദ്ധാരണ വന്നത് എന്ന് ക്ലിയർ ചെയ്തു പോകാം എന്ന് വിചാരിച്ചു. അത് ക്ലിയർ ചെയ്യാൻ പോയപ്പോഴാണ് എനിക്ക് ഒരു ബഹുമാനം, ചെറിയ ഇഷ്ടം ഒക്കെ ഉണ്ടാകുന്നത്. ഇത്രയും വലിയ പൊസിഷനിൽ നിൽക്കുന്ന ആള്, എല്ലാം തുറന്ന് പറയുന്ന ആളാണ് അങ്ങനെയാണ് ബഹുമാനം തോന്നിയത്- ഷംന പറയുന്നു.

ഞങ്ങൾ തമ്മിൽ അങ്ങനെ സെലിബ്രിറ്റി ആണെന്ന ചിന്ത ഒന്നുമില്ല. പിന്നെ ഞാൻ ബിസിനെസ്സ് ഫീൽഡിൽ നിൽക്കുന്ന ആളാണ്. നല്ലൊരു കോംപെറ്റിഷൻ ഉള്ള ഫീൽഡാണ്. ഞാൻ ഫൈറ്റ് ചെയ്തിട്ടാണ് ഇവിടെ വരെ എത്തിയത്. അന്നൊക്കെ ആരെടാ എന്ന് ചോദിച്ചാൽ, എന്തെടാ എന്ന് ചോദിയ്ക്കാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഞാൻ റെസ്പോണ്ട് ചെയ്താൽ വരുന്നത് ഷംനയുടെ പേര് കൂടിയാകും. അതുകൊണ്ട് ഞാൻ സൈലന്റാണ്.ആരെന്തുപറഞ്ഞാലും ഞാൻ മിണ്ടാറില്ല

ഞാൻ രാവിലെ ജോലിക്ക് പോയി കഴിഞ്ഞാൽ എനിക്ക് ബിസിനെസ്സ് തിരക്കുകൾ മാത്രമായിരിക്കും. എന്നാൽ അതെല്ലാം അറിഞ്ഞു, മനസിലാക്കി നിൽക്കുന്ന ആളാണ് ഷംന. പിന്നെ ആർട്ടിസ്റ്റുകൾ പൊതുവെ വീട്ടിൽ ഇരിക്കാത്ത ആളുകൾ ആണ്. അവർ തിരക്കുകളുടെ ലോകത്തുനിന്നും വന്ന ആളുകൾ ആണ്. പക്ഷെ ഷംനയെ സംബന്ധിച്ചിടത്തോളം എനിക്ക് ഇത് വലിയ ഭാഗ്യമാണ്, കാരണം എന്നെ നല്ല രീതിയിൽ പിന്തുണയ്ക്കുന്ന ആളാണ്.

The post ഒരു ആഴ്ച കൊണ്ടുള്ള പ്രണയം എന്ന് വേണമെങ്കിൽ പറയാം, ഇക്ക അന്ന് എന്നോട് ചൂടായി, പ്രണയ കഥ പങ്കിട്ട് ഷംനയും ഭർത്താവും appeared first on Mallu Talks.



from Mallu Articles https://ift.tt/NMXoP4O
via IFTTT
Previous Post Next Post