ബിഗ് ബോസ് സീസൺ 5 ലേക്ക് നേരിട്ട് വിളിച്ചു, പക്ഷെ എനിക്ക് താൽപര്യം ഉണ്ടായിരുന്നില്ല, തുറന്നു പറഞ്ഞ് ആരതി പൊടി

ബിഗ് ബോസ് മലയാളം സീസൺ 5 ലേക്ക് തന്നെ ക്ഷണിച്ചിരുന്നെന്ന് ആരതി പൊടി. ക്ഷണം ലഭിക്കാത്തതിനാലാണോ ബിഗ് ബോസിലേക്ക് പോകാത്തതെന്ന യൂട്യൂബർമാരുടെ ചോദ്യത്തിന് മറുപടി നൽകുവായിരുന്നു ആരതി.

ബിഗ് ബോസ് സീസൺ 5 ലേക്ക് നേരിട്ട് വിളിച്ചിരുന്നു. എനിക്ക് താൽപര്യം ഉണ്ടായിരുന്നില്ല. ഞാൻ അത് പറഞ്ഞു. പോവാൻ പറ്റാത്തതിൽ അഭിമാനം. അതുകൊണ്ട് ഇപ്പോൾ‌ ഭൂമിയിൽ നിൽക്കാൻ പറ്റുന്നുണ്ട്. ഡോക്ടർ പൊയ്ക്കോ എന്നൊക്കെ പറഞ്ഞു എന്നോട്. നല്ലതല്ലേ എന്ന് ചോദിച്ചു. ഡോക്ടറൊക്കെ കുറേ കഷ്ടപ്പെട്ടിട്ടാണ് അതിൽ കയറിയിട്ടുണ്ടായിരുന്നത്. നേരിട്ട് വിളിക്കുമ്പോൾ നല്ലതല്ലേ എന്ന് ചോദിച്ചു. പക്ഷേ എനിക്ക് വ്യക്തിപരമായി താൽപര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് പോയില്ല”, ആരതി പറഞ്ഞു.

സീസൺ 5 ലെ അഖിൽ മാരാരുടെ വിജയത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആരതിയുടെ പ്രതികരണം ഇങ്ങനെ- “ഓരോ സീസണിലും നല്ലവണ്ണം കളിക്കുന്ന ആളുകൾ ഉണ്ടാവും. ഈ സീസണിൽ അദ്ദേഹമാണ് നന്നായി കളിച്ചത്. അതുകൊണ്ട് അദ്ദേഹം വിജയിച്ചു. വിജയിച്ചതിനു ശേഷം ഡോക്ടറും അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് മെസേജ് അയച്ചിട്ടുണ്ടായിരുന്നു”, ആരതി പറഞ്ഞു. കാര്യങ്ങൾ ശരിയായി വരുന്നപക്ഷം റോബിനുമായുള്ള വിവാഹം ഈ വർഷം തന്നെഉണ്ടാവുമെന്നും അത് എറണാകുളത്ത് വച്ച് ആയിരിക്കുമെന്നും ആരതി പറഞ്ഞു. സംവിധാനം ചെയ്യുന്ന സിനിമയുടെ തയ്യാറെടുപ്പിലാണ് ഇപ്പോൾ‌ റോബിനെന്നും ചോദ്യങ്ങൾക്ക് മറുപടിയായി ആരതി പൊടി പറഞ്ഞു. സീസൺ 5 ൽ ചലഞ്ചർ ആയി റോബിൻ രാധാകൃഷ്ണൻ എത്തിയിരുന്നു.

The post ബിഗ് ബോസ് സീസൺ 5 ലേക്ക് നേരിട്ട് വിളിച്ചു, പക്ഷെ എനിക്ക് താൽപര്യം ഉണ്ടായിരുന്നില്ല, തുറന്നു പറഞ്ഞ് ആരതി പൊടി appeared first on Mallu Talks.



from Mallu Articles https://ift.tt/U54HTsy
via IFTTT
Previous Post Next Post