കഴിഞ്ഞ ദിവസമായിരുന്നു ഉപ്പും മുളകും സംവിധായകനെതിരേ ഗുരുതര ആരോപണങ്ങൾ മുടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിഷി നടത്തിയത്. ഡയറക്ടറിൽ നിന്നും ഒരുപാട് ടോർച്ചർ അനുഭവിച്ചിട്ടുണ്ട്. ഉപ്പും മുളകിന്റെ ഡയറക്ടറുമായുള്ള കുറച്ച് പേഴ്‌സണൽ ഇഷ്യൂസ് കൊണ്ടാണ് ഞാൻ മാറി നിന്നതെന്നായിരുന്നു മുടിയൻ പറഞ്ഞത്
ഇപ്പോഴിതാ ഫ്ളവേഴ്സ് ചാനലിന്റെ മേധാവി ശ്രീകണ്ഠൻ നായർ റിഷിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകുന്നു. മുടിയനെ പരമ്പരയിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണം പറയുകയാണ്. വാക്കുകളിങ്ങനെ, ഉപ്പും മുളകും സെറ്റിൽ വലിയ പ്രശ്നങ്ങളൊന്നുമില്ല. കഴിഞ്ഞ ദിവസവും ഞാൻ അതിന്റെ സെറ്റിൽ പോയതാണ്. നിങ്ങൾ ടെലിവിഷനും സോഷ്യൽമീഡിയ വഴിയും അറിയുന്ന കാര്യങ്ങളായിരിക്കില്ല സത്യം. പെട്ടന്ന് ആർട്ടിസ്റ്റ് തടിച്ച് കൊഴുക്കും.
ചിലപ്പോൾ ചാനലിന് മുകളിലേക്ക് വളരും. അങ്ങനെ വരുമ്പോൾ വെട്ടിവീഴ്ത്താതിരിക്കാൻ ആവില്ല. നിങ്ങൾ കേട്ടത് ആ വിഷയത്തിന്റെ ഒരു വശം മാത്രമാണ്. ചില നടന്മാരെ കൊണ്ട് അഭിനയിക്കാൻ പോയാൽ മൂട്താങ്ങേണ്ടി വരും. ഇരുപത്തിനാല് മണിക്കൂറും മൂട് താങ്ങാൻ കഴിയില്ലല്ലോ. ഇനിയും ചോദ്യങ്ങൾ വന്നാൽ പല സത്യങ്ങളും എനിക്ക് വിളിച്ച് പറയേണ്ടി വരും
റിഷിയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു, ഉപ്പും മുളകിന്റെ ഡയറക്ടറുമായുള്ള കുറച്ച് പേഴ്‌സണൽ ഇഷ്യൂസ് കൊണ്ടാണ് ഞാൻ മാറി നിന്നത്. എന്നാൽ ഇപ്പോഴിതാ എന്നെ അതിൽ നിന്നും പൂർണമായി ഒഴിവാക്കാൻ മുടിയൻ ബാംഗ്ലൂർ ഡ്രഗ് കേസിൽ കുടുങ്ങിയെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ് അവരിപ്പോൾ. ആ എപ്പിസോഡിന്റെ ഷൂട്ടിങ് കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ അപ്പ് ആകുമെന്നാണ് അറിയാൻ കഴിഞ്ഞത്. അവിടെയുള്ള എന്റെ വിശ്വസ്തനായ ഒരാളാണ് പറഞ്ഞത്. പേര് ഇപ്പോൾ പറയാൻ കഴിയില്ല. അവിടെ അച്ഛനും അമ്മയ്ക്കും (നിഷ സാരംഗ്, ബിജു സോപാനം) ഒന്നും ഡയറക്ടറോട് ചോദിക്കാൻ പറ്റില്ല. അവർക്ക് ലിമിറ്റുണ്ട്. ഇത് അയാളുടെ കളിയാണ്. അവർക്ക് എന്നെ മാറ്റാൻ എന്തൊക്ക വഴി ഉണ്ടായിരുന്നു.
അച്ഛനും അമ്മയും പറഞ്ഞിരുന്നു ഈ എപ്പിസോഡ് ഇടരുതെന്ന്. പക്ഷെ അദ്ദേഹം കേട്ടില്ല. ഉപ്പും മുളകും സീരിയൽ ആയിരുന്നില്ല. എന്നാൽ ഇപ്പോൾ അത് സീരിയൽ ആയിരിക്കുന്നു. കരച്ചിലും ബഹളവും ഒക്കെയാണ് ഇപ്പോൾ ഉപ്പും മുളകിൽ. ഞങ്ങൾക്ക് പലതും പ്രോമിസ് തന്നിട്ടാണ് നിർത്തിവെച്ചത് രണ്ടാമത് തുടങ്ങിയത്.
The post ചിലർ ചിലപ്പോൾ ചാനലിന് മുകളിലേക്ക് വളരും, അങ്ങനെ വരുമ്പോൾ വെട്ടിവീഴ്ത്താതിരിക്കാൻ ആവില്ല, ഇരുപത്തിനാല് മണിക്കൂറും മൂട് താങ്ങാൻ കഴിയില്ലല്ലോ, റിഷിക്ക് മറുപടിയുമായി ശ്രീകണ്ഠൻ നായർ appeared first on Mallu Talks.
from Mallu Articles https://ift.tt/K7HUf4R
via IFTTT