പണമുണ്ടെങ്കിൽ എന്തും ചെയ്യാൻ പറ്റും, നിങ്ങൾക്കൊക്കെ എന്തുമാകാം, ഇവിടെ ഞങ്ങൾക്കൊന്നും ഒന്നും നടക്കുന്നില്ല, അറുപതാം വയസിലെ ആശിഷ് വിദ്യാർത്ഥിയുടെ ഹണിമൂൺ ആഘോഷത്തിന് വിമർശനം

സി ഐ ഡി മൂസ, ബാച്ചിലർ പാർട്ടി, ചെസ് എന്നീ ചിത്ര ങ്ങളിലൂടെ മലയാളി കളുടെ പ്രിയങ്കരനായ തെന്നിന്ത്യൻ നടൻ ആശിഷ് വിദ്യാർത്ഥി അറുപതാം വയസിൽ വീണ്ടും വിവാഹിതനായിരുന്നു. അസമിൽ നിന്നുള്ള നടി ശകുന്തള ബറുവയുടെ മകൾ രൂപാലി ബറുവയാണ് വധു. ഗുവാ ഹട്ടി സ്വദേശിനിയായ ഇവർ കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന ഫാഷൻ സംരംഭത്തിന്റെ ഉടമയാണ്.

ആശിഷിന്റെയും രുപാലിയു ടെയും ഹണി മൂൺ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഇന്തോനേഷ്യയിലേക്കാണ് പോയത്. തിങ്കളാഴ്ചയാണ് ഇരുവരും സന്തോഷ നിമിഷങ്ങളുടെ ആദ്യ ഫോട്ടോ പങ്കുവച്ചത്. ‘ഒരുമയുടെ മഹത്വത്തിൽ പ്രകാശിച്ചു’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

ഇരുവർക്കും ആശംസകളുമായി ആരാധകർ എത്തുന്നുണ്ടെങ്കിലും ചിത്രത്തിന് താഴെ കടുത്ത സൈബർ ആക്രമണങ്ങൾ നിറയുന്നത്. ‘പണമുണ്ടെങ്കിൽ എന്തും ചെയ്യാൻ പറ്റും’, ‘കാലാ ജാമുൻ രസഗുളയെ കണ്ടപോലെയുണ്ട്’, ‘നിങ്ങൾക്കൊക്കെ എന്തുമാകാം, ഇവിടെ ഞങ്ങൾക്കൊന്നും ഒന്നും നടക്കുന്നില്ല’ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഫോട്ടോയ്ക്ക് താഴെ നിരവധി അശ്ലീല കമന്റുകളും നിറയുന്നുണ്ട്. കഴിഞ്ഞ മാസം ഇരുവരും സിംഗപ്പൂരിൽ അവധി ആഘോഷിക്കാൻ പോയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.ഇപ്പോഴും ആശിഷിന് എതിരെ സൈബർ അറ്റാക്കിന് യാതൊരു കുറവും ഇല്ല.

ബോളിവുഡ്, തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഉൾപ്പടെ നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ആശിഷ് വിദ്യാർത്ഥി വില്ലൻ വേഷങ്ങളിലൂടെയാണ് പ്രേക്ഷക സ്വീകാര്യത ശ്രദ്ധ നേടിയിട്ടുള്ളത്. ഒഡിയ, മറാത്തി. ബംഗാളി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 11 വ്യത്യസ്ത ഭാഷകളിലായി മൂന്നൂറോളം ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള നടനാണ് ആശിഷ് വിദ്യാർത്ഥി. മുൻകാല നടി ശകുന്തള ബറുവയുടെ മകളും നടിയുമായ രാജോഷി ബറുവയെയാണ് താരം നേരത്തെ വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് ഒരു മകനുണ്ട്.

The post പണമുണ്ടെങ്കിൽ എന്തും ചെയ്യാൻ പറ്റും, നിങ്ങൾക്കൊക്കെ എന്തുമാകാം, ഇവിടെ ഞങ്ങൾക്കൊന്നും ഒന്നും നടക്കുന്നില്ല, അറുപതാം വയസിലെ ആശിഷ് വിദ്യാർത്ഥിയുടെ ഹണിമൂൺ ആഘോഷത്തിന് വിമർശനം appeared first on Mallu Talks.



from Mallu Articles https://ift.tt/wh3mHed
via IFTTT
Previous Post Next Post