പാട്ടു പാടിയും ഡാൻസ്കളിച്ചും ചിരിപ്പിച്ചും ആരാധകരെ കയ്യിലെടുത്ത താരമാണ് റിമി ടോമി. എല്ലാ വേദികളിലും ടെലിവിഷൻ പരിപാടികളിലുമെല്ലാം ചിരിയോടെയും പ്രസരി പ്പോടെയും മാത്രമാണ് റിമിയെ എല്ലാവരും കണ്ടിട്ടുള്ളത്. എന്നാൽ എപ്പോഴും ചിരിച്ചിരുന്ന റിമി കരയുന്ന ഒരു വീഡിയോ യാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ജീവിതത്തിൽ എപ്പോഴും സങ്കടപ്പെടുത്തുന്ന ഒരോർമ്മയെ കുറിച്ചാണ് വീഡിയോയിൽ റിമി സംസാരിക്കുന്നത്. അപ്രതീക്ഷിത മായി വിട്ടുപോയ പപ്പയുടെ ഓർമകളിൽ വിങ്ങുകയാണ് റിമി.
ജീവിതം ഒരുപാട് സങ്കടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും ഷോക്കിംഗ് ആയൊരു ഫോണ്‍കോള്‍ അതായിരുന്നു. അതൊരിക്കലും പ്രതീക്ഷിക്കുന്നില്ലല്ലോ. അതുവരെ ഒരു കുഴപ്പവു മില്ലാത്ത ആളായിരുന്നു. പെട്ടെന്നൊരു കോളിലൂടെ ആ ആള്‍ ഇല്ല എന്നു കേട്ടതാണ് എനിക്ക് ഏറ്റവും ഷോക്കിംഗ് ആയി മാറിയത്. ഇടപ്പള്ളി പള്ളിയില്‍ കുര്‍ബാന കഴിഞ്ഞുവന്നപ്പോള്‍ ഒരു കോള്‍. മമ്മി യുടെ ഫോണില്‍ നിന്നാണ്. ‘പപ്പ ആശുപത്രിയില്‍ ആണെന്ന്. പെട്ടെന്ന് എനിക്ക് മനസ്സിലായില്ല.
അതുവരെ ഒരു അസുഖവും ഉള്ള ആളായിരുന്നില്ല. പിന്നെയും എന്നെ തിരിച്ചുവിളിച്ചു. ‘പപ്പ, ഹീ ഈസ് നോ മോര്‍’ അങ്ങനെയെന്തോ ഒരു വാക്ക് പെട്ടെന്ന് പറഞ്ഞു. എനിക്കത് ചിന്തിക്കാന്‍ പോലും പറ്റിയില്ല. ഞാന്‍ പെട്ടെന്ന് വീഴുകയായിരുന്നു.’- എന്നാണ് വീഡിയോയിൽ റിമി പറയുന്നത്.
2014 ലാണ് റിമിയുടെ പപ്പയും സൈനികനുമാ യിരുന്ന പാല മുളയ്‌ക്കല്‍ ടോമിന്‍ ജോസ് അന്തരിക്കുന്നത്. തന്റെ കഴിവുകള്‍ക്ക് എന്നും പ്രോത്സാഹന മായിരുന്നു പപ്പയെന്ന് പല അഭിമുഖങ്ങളിലും റിമി പറഞ്ഞിട്ടുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി പിന്നണി ഗാനരംഗത്ത് ചുവടുവെയ്‌ക്കുന്നത്. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുകയായിരുന്നു.
The post ജീവിതത്തിലെ ഏറ്റവും ഷോക്കിങായ ഒരു ഫോൺകോൾ,അദ്ദേഹം ഇനി ഇല്ല എന്ന് കേട്ടതും ഞാൻ വീണുപോയി. കണ്ണീരോടെ റിമി appeared first on Mallu Talks.
from Mallu Articles https://ift.tt/JuL8NVv
via IFTTT