ബോളിവുഡിൽ സ്വന്തമായൊരു ഇരിപ്പിടമുള്ള നടിയാണ് വിദ്യാബാലൻ. സിനിമകൾ തെരഞ്ഞെടു ക്കുന്നതിൽ കരിയറിന്റെ തുടക്ക കാലം മുതൽ ശ്രദ്ധാലുവാണ് വിദ്യബാലൻ.
പ്രാധാന്യം കുറഞ്ഞവേഷങ്ങൾ വിദ്യബാലൻ തെരഞ്ഞെടുക്കാറില്ല. എന്നും വ്യത്യസ്തമായ സിനിമകൾ നടിയെ തേടി എത്തുകയും ചെയ്തു. ശരീരവണ്ണത്തിന്റെ പേരിൽ താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് താരം നേരത്തെയും തുറന്ന് സംസാരിച്ചിട്ടുണ്ട്. എല്ലാ പ്രതിസന്ധി കളെയും അഭിമുഖീകരിച്ച് നടിക്ക് ഉയരങ്ങളിലേക്ക് കുതിക്കാൻ കഴിഞ്ഞു. ഇപ്പോഴിതാ തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. പിസിഒഡി ഉൾപ്പെടെയുള്ള ഹോർമോൺ പ്രശ്നങ്ങൾ എനിക്കുണ്ട്. ഇതിന് ചില കാരണങ്ങളുണ്ടെന്നും നടി വ്യക്തമാക്കി.
നടിയുടെ വാക്കുകൾ ഇങ്ങനെ… എന്നിലെ സ്ത്രീത്വത്തെ ഞാൻ നിരസി ച്ചത് കൊണ്ടാണ് പിസിഒഡി, അല്ലെങ്കിൽ ഹോർമോൺ പ്രശ്നങ്ങൾ വന്നതെന്ന് ഞാൻ കരുതുന്നു. എനിക്കെപ്പോഴും ഒരു ആൺകു ട്ടിയേക്കാൾ മെച്ചപ്പെട്ട ആളാകണമായിരുന്നു. എന്നെ ഗർഭിണിയായപ്പോൾ എന്റെ അമ്മ ആഗ്രഹിച്ചത് ഒരു ആൺ കുട്ടിയെയാണ്. ചെറുപ്പ കാലത്ത് എനിക്ക് ചുറ്റുമുള്ള ആൺകുട്ടികൾക്ക് ലഭിക്കുന്ന പരി ഗണന എന്നെ സ്വാധീനിച്ചു. ബന്ധുക്കൾ പലപ്പോഴും ആൺ കുട്ടികൾക്കാണ് പ്രഥമ പരിഗണന കൊടുത്തത്. ഒരിക്കൽ എന്റെ അങ്കിൾ അച്ഛനോട് പറഞ്ഞത് ആശങ്ക പ്പെടേണ്ട, നിങ്ങൾക്കൊപ്പം എപ്പോഴും എന്റെ മകൻ ഉണ്ടാകുമെന്നാണ്.
എനിക്കത്കേട്ട് ദേഷ്യം വന്നു. ഞാനും എന്റെ സഹോദരിയും അടുത്ത് ഇരിക്കുന്നുണ്ട്. ഞങ്ങളുടെ അച്ഛന് വേണ്ടി മറ്റൊരാളുടെ മകൻ ആവശ്യമില്ല.
ഇത്തരം സംസാരങ്ങൾ എന്നെ ആഴത്തിൽ ബാധിച്ചു. ഇതെല്ലാം എന്നിലെ സ്ത്രൈണതയെ ഞാൻ തിരസ്കരിക്കാൻ കാരണമായി. ഹോർമോണൽ പ്രശ്നം എനിക്കെപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. ജീവിതത്തിലെ എല്ലാ പരാജയ ങ്ങൾക്കും കാരണം എന്റെ ശരീര ഭാരമാണെന്ന് ചിന്തിച്ച ഒരു കാലം ഉണ്ടായിരുന്നു. സിനിമകൾ പരാജയ പ്പെട്ടാൽ പോലും അതിന് കാരണവും എന്റെ ശരീരമാണെന്ന് വരെ ചിന്തിച്ചുവെന്നും വിദ്യ പറഞ്ഞു.
The post അമിത വണ്ണത്തിനുകാരണം ഹോർമോൺ പ്രശ്നങ്ങൾ, ശരീര ഭാരം എന്നെ പരാജയപ്പെടുത്തുന്നപോലെ എനിക്ക് തോന്നി- വിദ്യ ബാലൻ appeared first on Mallu Talks.
from Mallu Articles https://ift.tt/0GrULqj
via IFTTT