വേർ പിരിയുന്നു സൗഹാർദ്ദപരമായി, രണ്ടു വർഷത്തെ ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിച്ച്‌ ശിവാജിയും ലെച്ചുവും

ബിഗ്ബോസ് അഞ്ചാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു ഐശ്വര്യ സുരേഷ് എന്ന ലെച്ചു. ജീവിതപ്രതിസന്ധികളെ തരണം ചെയ്യുവാന്‍ തനിക്കൊപ്പം നിന്ന ബോയ്ഫ്രണ്ട് ശിവാജിയെക്കുറിച്ച്‌ താരം തുറന്നു പറഞ്ഞിട്ടുണ്ട്.

ഇരുവര്‍ക്കിടയിലെ പ്രണയത്തെക്കുറിച്ചും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോഴിതാ ഇരുവരും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.ശിവാജിയും ലെച്ചുവും തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. എല്ലാനല്ല കാര്യങ്ങള്‍ക്കും എല്ലായ്പ്പോഴും അനിവാര്യമായ ഒരു അവസാനം ഉണ്ടാകുമെന്ന് എഴുതിയ കുറിപ്പ് ശിവാജി പങ്കുവെച്ചിരുന്നു ഇതേക്കുറിപ്പ് ലെച്ചുവും ഷെയര്‍ ചെയ്തിട്ടുണ്ട്.

രണ്ടുവര്‍ഷമായി തങ്ങള്‍ ഒരുമിച്ചാണെന്നും പരസ്പരം അങ്ങേയറ്റം സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ഞങ്ങള്‍ സൗഹാര്‍ദ്ദപരമായി വേര്‍പിരിയുന്നു എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എഴുതിയത്. വ്യക്തി പരമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതില്‍ വിഷമമുണ്ടെന്നും എന്നാല്‍ അത് ഈ കാലഘട്ടത്തിന്റെ ശാപമാണെന്നും ശിവാജി പറയുന്നു.

‘ഞങ്ങളുടെ പ്രണയം വളരെ പരസ്യമായിരുന്നു, അതിനാല്‍ ഇതും തുറന്നു പറയേണ്ടതുണ്ട്. ദയ വായി ഞങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയക്കരുത്. ഞങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും എല്ലാ സ്‌നേഹവും പിന്തുണയും ഞങ്ങള്‍ക്കറിയാം ശിവാജി എഴുതി.

The post വേർ പിരിയുന്നു സൗഹാർദ്ദപരമായി, രണ്ടു വർഷത്തെ ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിച്ച്‌ ശിവാജിയും ലെച്ചുവും appeared first on Mallu Talks.



from Mallu Articles https://ift.tt/250kiXG
via IFTTT
Previous Post Next Post