ബിഗ്‌ബോസ് സീസൺ 5 ലെ കരുത്തുറ്റ മത്സരാർത്ഥികൾ ഒരാളായിരുന്നു നാദിറ മെഹറിൻ.ഷോ ആരംഭിച്ച് ആദ്യ ആഴ്ച്ചകളിൽ തന്നെ താരം കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുകയായിരുന്നു.ഒരുപക്ഷെ ഇതാദ്യം ആയിട്ടാണ് ഒരു ട്രാൻസ് മത്സരാർത്ഥിക്ക് ഇത്രയധികം ആരാധകരെ ലഭിക്കുന്നത്.ബിഗ്‌ബോസ് മലയാളം ഷോയിൽ തന്നെ ആദ്യമായിട്ടാണ് പണപ്പെട്ടി എടുത്തുകൊണ്ട് ഒരു മത്സരാർത്ഥി ഷോയിൽ നിന്നും പുറത്തേക്ക് പോകുന്നത്.ഫൈനലിലേക്ക് എത്തിയെങ്കിലും താരം പണപ്പെട്ടി എടുത്തുകൊണ്ട് സ്വയം ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് പോകുകയായിരുന്നു.
ബിഗ്‌ബോസ് ഷോയ്ക്ക് എത്തിയ താരത്തിന്റെ ജീവിതം ഇപ്പോൾ ഒരുപാട് മാറിയിരിക്കുകയാണ്.നാദിറയെ തള്ളിപ്പറഞ്ഞ കുടുംബം ഇപ്പോൾ താരത്തെ അംഗീകരിച്ചിരിക്കുകയാണ്.ബിഗ്‌ബോസ് എന്ന ഷോയ്ക്ക് എത്തിയതിന് ശേഷമാണ് ഇതൊക്കെ സംഭവിക്കുന്നത്.ഇപ്പോൾ ഇതാ മറ്റൊരു സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.നീണ്ട 6 വർഷത്തിന് ശേഷം സ്വന്തം വീട്ടിലേയ്ക്ക് എത്തിയിരിക്കുകയാണ് നാദിറ.
താരത്തിന്റെ വീട്ടുക്കാർ താരത്തെ അംഗീകരിച്ചതിന് ശേഷമാണ് താരം വീട്ടിൽ എത്തുന്നത്.ഈ സന്തോഷ വാർത്തയും വിഡിയോയും നാദിറ പുതിയ യൂട്യൂബ് ചാനലിലൂടെയാണ് അറിയിച്ചത്.വീട്ടുകാർക്ക് തീർത്തും സർപ്രൈസ് ആയിട്ടാണ് നാദിറ വീട്ടിൽ എത്തിയത്.വീട്ടിൽ എത്തിയ നാദിറയെ ഓടിവന്ന് കെട്ടിപിടിക്കുന്ന ബാപ്പയെയും ഉമ്മയെയും വിഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ബാപ്പയുടെയും ഉമ്മയുടെയും സന്തോഷം വിഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട് കൂടാതെ നാദിറയുടെ പെട്ടി തുറക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.വീഡിയോ വൈറലായതോടെ ഒരുപാട് ആരാധകരാണ് താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയിരിക്കുന്നത്.ബിഗ്‌ബോസ് വിജയ് അഖിൽ മാരാരും നാദിറയുടെ വീട്ടിൽ എത്തിയിരുന്നു.
The post നീണ്ട ആറ് വർഷത്തിന് ശേഷം സ്വന്തം വീട്ടിൽ എത്തി ‘നാദിറ’… കെട്ടിപിടിച്ച് ബാപ്പയും ഉമ്മയും…!!! appeared first on Mallu Talks.
from Mallu Articles https://ift.tt/49PcGtI
via IFTTT